1. {#1യഹോവയുടെ ദാസൻ } [QS]ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; [QE][QS2]വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: [QE][QS]യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; [QE][QS2]അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു. [QE]
2. [QS]അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി [QE][QS2]തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; [QE][QS]എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി [QE][QS2]എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു. [QE]
3. [QS]“ഇസ്രായേലേ, നീ എന്റെ ദാസൻ; [QE][QS2]എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു. [QE]
4. [QS]അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; [QE][QS2]ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. [QE][QS]എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും [QE][QS2]എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.” [QE][PBR]
5. [QS]യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും [QE][QS2]ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, [QE][QS]തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ [QE][QS2]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS]കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും [QE][QS2]എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും. [QE]
6. [QS]അവിടന്ന് അരുളിച്ചെയ്തു: [QE][QS]“യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും [QE][QS2]ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും [QE][QS2]നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. [QE][QS]ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് [QE][QS2]ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.” [QE][PBR]
7. [QS]ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ [QE][QS2]ഇപ്രകാരം അരുളിച്ചെയ്യുന്നു— [QE][QS]വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും [QE][QS2]ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: [QE][QS]“യഹോവ വിശ്വസ്തൻ ആകുകയാലും [QE][QS2]നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും [QE][QS]രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും [QE][QS2]പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.” [QE]
8. {#1ഇസ്രായേലിന്റെ പുനഃസ്ഥാപനം } [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, [QE][QS2]രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; [QE][QS]ദേശം പുനരുദ്ധരിക്കുന്നതിനും [QE][QS2]ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും [QE][QS]ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, [QE][QS2]ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. [QE]
9. [QS]തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും [QE][QS2]അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. [QE][PBR] [QS]“അവർ വഴികളിലെല്ലാം മേയും [QE][QS2]എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. [QE]
10. [QS]അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, [QE][QS2]അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. [QE][QS]അവരോടു കരുണയുള്ളവൻ അവരെ നയിക്കും, [QE][QS2]നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. [QE]
11. [QS]എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, [QE][QS2]എന്റെ രാജവീഥികൾ ഉയർത്തപ്പെടും. [QE]
12. [QS]ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; [QE][QS2]വടക്കുനിന്നും പടിഞ്ഞാറുനിന്നും [QE][QS2]സീനീം[* ചി.കൈ.പ്ര. അസ്വാൻ ] ദേശത്തുനിന്നും അവർ വരും.” [QE][PBR]
13. [QS]ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; [QE][QS2]ഭൂമിയേ, ആഹ്ലാദിക്കുക; [QE][QS2]പർവതങ്ങളേ, പൊട്ടിയാർക്കുക! [QE][QS]കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, [QE][QS2]തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു. [QE][PBR]
14. [QS]എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, [QE][QS2]കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. [QE][PBR]
15. [QS]“ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? [QE][QS2]തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? [QE][QS]ഒരു അമ്മ മറന്നാലും [QE][QS2]ഞാൻ നിങ്ങളെ മറക്കുകയില്ല! [QE]
16. [QS]ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; [QE][QS2]നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. [QE]
17. [QS]നിന്റെ മക്കൾ വേഗം വരും, [QE][QS2]നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും. [QE]
18. [QS]കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; [QE][QS2]ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. [QE][QS]ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; [QE][QS2]ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” [QE][QS2]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR] [PBR]
19. [QS]“നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും [QE][QS2]നിന്റെ ദേശം പാഴിടമാക്കപ്പെട്ടിരുന്നെങ്കിലും [QE][QS]ഇപ്പോൾ സ്ഥലം തികയാതെവണ്ണം നിന്റെ ജനത്തെക്കൊണ്ടു നിറയും, [QE][QS2]നിന്നെ വിഴുങ്ങിയവർ വിദൂരത്താകും. [QE]
20. [QS]മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ [QE][QS2]നീ കേൾക്കെത്തന്നെ നിങ്ങളോട്, [QE][QS]‘ഈ സ്ഥലം ഞങ്ങൾക്കു വളരെ ചെറുതാണ്; [QE][QS2]ഞങ്ങൾക്കു പാർക്കാൻ ഇടംതരിക’ എന്നു പറയും. [QE]
21. [QS]അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: [QE][QS2]‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? [QE][QS]എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് [QE][QS2]ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, [QE][QS2]ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? [QE][QS]ഞാൻ ഏകാകിനിയായിരുന്നല്ലോ, [QE][QS2]ഇവർ എവിടെയായിരുന്നു?’ എന്നു പറയും.” [QE]
22. [PS]യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഞാൻ രാഷ്ട്രങ്ങൾക്ക് എന്റെ കരമുയർത്തി ഒരു അടയാളം നൽകും [QE][QS2]ജനതകൾ കാൺകെ എന്റെ കൊടി ഉയർത്തും; [QE][QS]അവർ നിന്റെ പുത്രന്മാരെ മാറിടത്തിൽ വഹിച്ചുകൊണ്ടുവരും, [QE][QS2]നിന്റെ പുത്രിമാരെ തോളിൽ ചുമന്നുകൊണ്ടുവരും. [QE]
23. [QS]രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും [QE][QS2]അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. [QE][QS]അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി [QE][QS2]നിന്റെ കാലിലെ പൊടിനക്കും. [QE][QS]അപ്പോൾ ഞാൻ യഹോവയെന്നും [QE][QS2]എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.” [QE][PBR]
24. [QS]യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? [QE][QS2]നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ? [QE]
25. [PS]എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, [QE][QS2]നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. [QE][QS]നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, [QE][QS2]നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും. [QE]
26. [QS]നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; [QE][QS2]വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. [QE][QS]യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും [QE][QS2]യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും [QE][QS2]എന്ന് സകലജനവും അന്ന് അറിയും.” [QE]