1. {#1മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനം } [QS]ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, [QE][QS2]തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: [QE][QS]എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ [QE][QS2]ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു. [QE]
2. [QS]അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, [QE][QS2]ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. [QE][QS]അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, [QE][QS2]ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. [QE][QS]അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, [QE][QS2]എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ. [QE][PBR]
3. [QS]“ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, [QE][QS2]എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക. [QE]
4. [QS]ഞാൻ അതിൽ ചെയ്തതിൽ അധികമായി [QE][QS2]എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? [QE][QS]അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ [QE][QS2]എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്? [QE]
5. [QS]അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് [QE][QS2]ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: [QE][QS]ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, [QE][QS2]അതു തിന്നുപോകും; [QE][QS]ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, [QE][QS2]അതു ചവിട്ടിമെതിക്കപ്പെടും. [QE]
6. [QS]ഞാൻ അതിനെ വിജനദേശമാക്കും, [QE][QS2]അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, [QE][QS2]മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. [QE][QS]അതിന്മേൽ മഴ ചൊരിയരുതെന്നു [QE][QS2]ഞാൻ മേഘങ്ങളോടു കൽപ്പിക്കും.” [QE][PBR]
7. [QS]സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് [QE][QS2]ഇസ്രായേൽ രാഷ്ട്രം ആകുന്നു, [QE][QS]യെഹൂദാജനമാണ് അവിടത്തേക്ക് [QE][QS2]ആനന്ദംനൽകുന്ന മുന്തിരിവള്ളി. [QE][QS]അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; [QE][QS2]നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി. [QE]
8. {#1കഷ്ടവും ന്യായവിധിയും } [QS]മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം [QE][QS2]ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം [QE][QS]വീടിനോടു വീട് ചേർക്കുകയും [QE][QS2]നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! [QE]
9. [PS]ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: [PE][QS]“രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, [QE][QS2]വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും. [QE]
10. [QS]പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു[* ഏക. 22 ലി. ] വീഞ്ഞുമാത്രം ലഭിക്കും; [QE][QS2]ഒരു ഹോമർ [† ഏക. 160 കി.ഗ്രാം. ] വിത്തിൽനിന്ന് ഒരു ഏഫാ [‡ ഏക. 16 കി.ഗ്രാം. ] ധാന്യംമാത്രം കിട്ടും.” [QE][PBR]
11. [QS]മദ്യത്തിന്റെ പിറകെ ഓടാനായി [QE][QS2]അതിരാവിലെ എഴുന്നേൽക്കുകയും [QE][QS]വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, [QE][QS2]രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! [QE]
12. [QS]അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും [QE][QS2]തപ്പും കുഴലും വീഞ്ഞും ഉണ്ട്, [QE][QS]എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; [QE][QS2]അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല. [QE]
13. [QS]പരിജ്ഞാനമില്ലായ്കയാൽ [QE][QS2]എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; [QE][QS]അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും [QE][QS2]സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു. [QE]
14. [QS]അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു [QE][QS2]അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; [QE][QS]ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും [QE][QS2]കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും. [QE]
15. [QS]അങ്ങനെ ജനം കുനിയുകയും [QE][QS2]എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, [QE][QS2]നിഗളികളുടെ കണ്ണുകളും താഴും. [QE]
16. [QS]എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, [QE][QS2]പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും. [QE]
17. [QS]അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; [QE][QS2]ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും. [QE][PBR]
18. [QS]വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും [QE][QS2]വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം! [QE]
19. [QS]“ദൈവം തന്റെ വേഗം കൂട്ടട്ടെ; [QE][QS2]വേല തിടുക്കത്തിൽ ചെയ്യട്ടെ, [QE][QS2]നമുക്കു കാണാമല്ലോ; [QE][QS]ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— [QE][QS2]അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, [QE][QS2]അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ. [QE][PBR]
20. [QS]തിന്മയെ നന്മയെന്നും [QE][QS2]നന്മയെ തിന്മയെന്നും വിളിക്കുകയും [QE][QS]വെളിച്ചത്തെ ഇരുളും [QE][QS2]ഇരുളിനെ വെളിച്ചവും [QE][QS]കയ്പിനെ മധുരവും [QE][QS2]മധുരത്തെ കയ്പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം! [QE][PBR]
21. [QS]സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും [QE][QS2]സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം! [QE][PBR]
22. [QS]വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും [QE][QS2]വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം! [QE]
23. [QS]അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും [QE][QS2]നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു. [QE]
24. [QS]അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും [QE][QS2]വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, [QE][QS]അവരുടെ വേരുകൾ ദ്രവിച്ചുപോകും, [QE][QS2]അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; [QE][QS]സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, [QE][QS2]ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ. [QE]
25. [QS]അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; [QE][QS2]അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. [QE][QS]പർവതങ്ങൾ വിറയ്ക്കുന്നു, [QE][QS2]അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. [QE][PBR] [QS]ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, [QE][QS2]അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. [QE][PBR]
26. [QS]വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; [QE][QS2]ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. [QE][QS]ഇതാ, തിടുക്കത്തിലും വേഗത്തിലും [QE][QS2]അവർ വരുന്നു. [QE]
27. [QS]അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, [QE][QS2]ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; [QE][QS]ആരുടെയും അരപ്പട്ട[§ അതായത്, ബെൽറ്റ് ] അഴിയുന്നില്ല, [QE][QS2]ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല. [QE]
28. [QS]അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, [QE][QS2]എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; [QE][QS]അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, [QE][QS2]അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും. [QE]
29. [QS]അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, [QE][QS2]സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; [QE][QS]ഇരപിടിക്കുമ്പോൾ അവ മുരളുകയും [QE][QS2]ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു. [QE]
30. [QS]അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ [QE][QS2]അവർ ശത്രുവിന്റെനേരേ അലറും. [QE][QS]ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, [QE][QS2]അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; [QE][QS2]സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും. [QE]