1. {#1സീയോനു നിത്യരക്ഷ } [QS]“നീതിയെ പിൻതുടരുന്നവരും [QE][QS2]യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. [QE][QS]നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ [QE][QS2]കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക; [QE]
2. [QS]നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും [QE][QS2]നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. [QE][QS]ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും [QE][QS2]അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു. [QE]
3. [QS]യഹോവ സീയോനെ ആശ്വസിപ്പിക്കും, [QE][QS2]അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; [QE][QS]അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും [QE][QS2]അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. [QE][QS]ആനന്ദവും ആഹ്ലാദവും [QE][QS2]സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും. [QE][PBR]
4. [QS]“എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; [QE][QS2]എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: [QE][QS]കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; [QE][QS2]എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും. [QE]
5. [QS]എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, [QE][QS2]എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, [QE][QS2]എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. [QE][QS]ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും [QE][QS2]എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും. [QE]
6. [QS]നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, [QE][QS2]താഴേ ഭൂമിയെ നോക്കുക. [QE][QS]ആകാശം പുകപോലെ അപ്രത്യക്ഷമാകും, [QE][QS2]ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, [QE][QS2]അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, [QE][QS]എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, [QE][QS2]എന്റെ നീതി നീങ്ങിപ്പോകുകയുമില്ല. [QE][PBR]
7. [QS]“നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, [QE][QS2]എന്റെ വാക്കു കേൾക്കുക: [QE][QS]കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ [QE][QS2]അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്. [QE]
8. [QS]പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; [QE][QS2]കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. [QE][QS]എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് [QE][QS2]എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.” [QE][PBR]
9. [QS]യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക, [QE][QS2]ശക്തി ധരിച്ചുകൊൾക! [QE][QS]പുരാതനകാലത്തെപ്പോലെയും [QE][QS2]പഴയ തലമുറകളിലെന്നപോലെയും ഉണരുക. [QE][QS]രഹബിനെ വെട്ടിക്കളയുകയും [QE][QS2]ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ? [QE]
10. [QS]സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ, [QE][QS2]വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ? [QE][QS]താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ [QE][QS2]സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ? [QE]
11. [QS]യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. [QE][QS2]സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; [QE][QS2]നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. [QE][QS]ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, [QE][QS2]ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും. [QE][PBR]
12. [QS]“ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ. [QE][QS2]വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള [QE][QS2]മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്? [QE]
13. [QS]ആകാശത്തെ വിരിക്കുകയും [QE][QS2]ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത [QE][QS2]നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, [QE][QS]വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന [QE][QS2]പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് [QE][QS2]നാൾതോറും നീ ജീവിക്കുന്നു. [QE][QS]പീഡകരുടെ ക്രോധം എവിടെ? [QE]
2. [QS2]പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; [QE][QS]അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, [QE][QS2]അവരുടെ ആഹാരം മുടങ്ങുകയുമില്ല. [QE]
15. [QS]തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന [QE][QS2]നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു— [QE][QS2]സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം. [QE]
16. [QS]ആകാശത്തെ ഉറപ്പിച്ച്, [QE][QS2]ഭൂമിക്ക് അടിസ്ഥാനമിട്ട്, [QE][QS2]സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്, [QE][QS]ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും [QE][QS2]എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.” [QE]
17. {#1യഹോവയുടെ ക്രോധപാനപാത്രം } [QS]യഹോവയുടെ കരത്തിൽനിന്നുള്ള [QE][QS2]ക്രോധത്തിന്റെ പാനപാത്രം കുടിച്ച, [QE][QS]ജെറുശലേമേ, ഉണരുക, ഉണരുക, [QE][QS2]എഴുന്നേൽക്കുക, [QE][QS]നീ പരിഭ്രമത്തിന്റെ പാനപാത്രം [QE][QS2]മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു. [QE]
18. [QS]അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ [QE][QS2]അവളെ നയിക്കാൻ ഒരുത്തനുമില്ല; [QE][QS]അവൾ വളർത്തിയ മക്കളിൽ [QE][QS2]അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല. [QE]
19. [QS]ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു— [QE][QS2]നിന്നോടു സഹതപിക്കാൻ ആരുണ്ട്? [QE][QS]സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു; [QE][QS2]നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും? [QE]
20. [QS]നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി; [QE][QS2]വലയിൽ അകപ്പെട്ട മാനിനെപ്പോലെ [QE][QS2]അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു. [QE][QS]അവർ യഹോവയുടെ ക്രോധംകൊണ്ടും [QE][QS2]നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു. [QE][PBR]
21. [QS]അതിനാൽ പീഡിതരേ, [QE][QS2]വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക. [QE]
22. [QS]നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, [QE][QS2]തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ: [QE][QS]“ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം [QE][QS2]ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു, [QE][QS]ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന് [QE][QS2]ഇനിമേൽ നീ കുടിക്കുകയില്ല; [QE]
23. [QS]അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും, [QE][QS2]‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’ [QE][QS2]എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ. [QE][QS]നീ നിന്റെ ശരീരത്തെ നിലംപോലെയും [QE][QS2]മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.” [QE][PBR] [PBR]