1. [QS]സീയോനേ, ഉണരുക, ഉണരുക, [QE][QS2]ശക്തി ധരിച്ചുകൊൾക! [QE][QS]വിശുദ്ധനഗരമായ ജെറുശലേമേ, [QE][QS2]നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. [QE][QS]പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും [QE][QS2]ഇനിമേൽ നിന്നിലേക്കു വരികയില്ല. [QE]
2. [QS]ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; [QE][QS2]എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. [QE][QS]ബന്ദിയായ സീയോൻപുത്രീ, [QE][QS2]നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക. [QE]
3. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു, [QE][QS2]ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.” [QE]
4. [PS]കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി; [QE][QS2]ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു. [QE]
5. [PS]“ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു. [PE][QS]“കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ [QE][QS2]അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,[* ചി.കൈ.പ്ര. പരിഹസിക്കുന്നല്ലോ. ]” [QE][QS4]യഹോവ അരുളിച്ചെയ്യുന്നു. [QE][QS]“അങ്ങനെ എന്റെ നാമം ദിവസംമുഴുവനും [QE][QS2]നിരന്തരം ദുഷിക്കപ്പെടുന്നു.” [QE]
6. [QS]അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും; [QE][QS2]അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത് [QE][QS]എന്ന് ആ നാളിൽ അവർ അറിയും. [QE][QS2]അതേ, അതു ഞാൻതന്നെ. [QE][PBR]
7. [QS]സുവാർത്ത കൊണ്ടുവരികയും [QE][QS2]സമാധാനം പ്രഘോഷിക്കുകയും [QE][QS2]ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും [QE][QS]രക്ഷ വിളംബരംചെയ്യുകയും [QE][QS2]സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, [QE][QS]പർവതസാനുക്കൾ താണ്ടിവരുന്നവരുടെ [QE][QS2]പാദങ്ങൾ എത്ര മനോഹരം! [QE]
8. [QS]ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; [QE][QS2]അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. [QE][QS]യഹോവ സീയോനെ മടക്കിവരുത്തുന്നത് [QE][QS2]അവർ അഭിമുഖമായി ദർശിക്കും. [QE]
9. [QS]ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, [QE][QS2]ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. [QE][QS]കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, [QE][QS2]അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു. [QE]
10. [QS]എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ [QE][QS2]യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു,[† മൂ.ഭാ. അനാവൃതമാക്കിയിരിക്കുന്നു. ] [QE][QS]ഭൂമിയുടെ സകലസീമകളും [QE][QS2]നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും. [QE][PBR]
11. [QS]യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! [QE][QS2]അശുദ്ധമായതൊന്നും സ്പർശിക്കരുത്! [QE][QS]യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, [QE][QS2]അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. [QE]
12. [QS]എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ [QE][QS2]ഓടിപ്പോകുകയോ ഇല്ല; [QE][QS]കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, [QE][QS2]ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും. [QE]
13. {#1ദാസന്റെ കഷ്ടതയും മഹത്ത്വവും } [QS]എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും;[‡ അഥവാ, അഭിവൃദ്ധിയുണ്ടാകും. ] [QE][QS2]അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും. [QE]
14. [QS]അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്, [QE][QS2]മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു, [QE][QS2]അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു. [QE]
15. [QS]അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും, [QE][QS2]രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും. [QE][QS]കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും [QE][QS2]തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും. [QE][PBR]