1. [QS]ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? [QE][QS2]യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? [QE]
2. [QS]അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും [QE][QS2]അവിടത്തെ മുമ്പാകെ വളരും. [QE][QS]അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, [QE][QS2]കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല. [QE]
3. [QS]അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; [QE][QS2]അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. [QE][QS]അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, [QE][QS2]അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു. [QE][PBR]
4. [QS]നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, [QE][QS2]നമ്മുടെ വേദനകളെ അവൻ ചുമന്നു. [QE][QS]ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും [QE][QS2]പീഡിപ്പിച്ചതും എന്നു നാം കരുതി.[* അതായത്, അവന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണ് അവൻ അനുഭവിച്ചത് എന്നു നാം കരുതി. ] [QE]
5. [QS]എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, [QE][QS2]നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. [QE][QS]നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, [QE][QS2]അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു. [QE]
6. [QS]നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, [QE][QS2]നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; [QE][QS]എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും [QE][QS2]അകൃത്യം അവന്റെമേൽ ചുമത്തി. [QE][PBR]
7. [QS]അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു, [QE][QS2]എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു; [QE][QS]അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി, [QE][QS2]രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന [QE][QS2]ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു. [QE]
8. [QS]പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു. [QE][QS2]ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നും [QE][QS]എന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നും [QE][QS2]അവന്റെ തലമുറയിൽ ആർ കരുതി? [QE]
9. [QS]അവൻ യാതൊരു അതിക്രമവും ചെയ്തില്ല, [QE][QS2]അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല. [QE][QS]അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി. [QE][QS2]തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു. [QE][PBR]
10. [QS]എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. [QE][QS2]അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് [QE][QS]അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും [QE][QS2]യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും. [QE]
11. [QS]അവന്റെ പീഡാനുഭവത്തിനുശേഷം [QE][QS2]അവൻ ജീവന്റെ പ്രകാശം[† ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. ] കണ്ട് സംതൃപ്തനാകും; [QE][QS]തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, [QE][QS2]അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. [QE]
12. [QS]അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും, [QE][QS2]ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും, [QE][QS]അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും [QE][QS2]അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ. [QE][QS]കാരണം അവൻ അനേകരുടെ പാപം വഹിക്കുകയും [QE][QS2]അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ. [QE]