സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യെശയ്യാ
1. {#1സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം } [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“നിങ്ങൾ ന്യായം പാലിക്കുകയും [QE][QS2]നീതി പ്രവർത്തിക്കുകയും ചെയ്യുക, [QE][QS]കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു, [QE][QS2]എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും. [QE]
2. [QS]ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക [QE][QS2]തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക [QE][QS]ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ, [QE][QS2]ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.” [QE][PBR]
3. [QS]“യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” [QE][QS2]എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. [QE][QS]“ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” [QE][QS2]എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ. [QE]
4. [PS]കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“എന്റെ ശബ്ബത്തുകളെ ആചരിക്കുകയും [QE][QS2]എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും [QE][QS2]എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്— [QE]
5. [QS]അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും [QE][QS2]പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു [QE][QS2]സ്മാരകവും പേരും നൽകും; [QE][QS]എന്നെന്നും നിലനിൽക്കുന്ന [QE][QS2]ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും. [QE]
6. [QS]യഹോവയെ സേവിക്കാനും [QE][QS2]അവിടത്തെ നാമം സ്നേഹിക്കാനും [QE][QS]അവിടത്തെ ദാസരായിരിക്കാനും [QE][QS2]യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, [QE][QS]ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും [QE][QS2]എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും— [QE]
7. [QS]ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, [QE][QS2]എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. [QE][QS]അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും [QE][QS2]എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. [QE][QS]എന്റെ ആലയം സകലജനതകൾക്കുമുള്ള [QE][QS2]പ്രാർഥനാലയം എന്നു വിളിക്കപ്പെടും.” [QE]
8. [QS]ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന [QE][QS2]യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: [QE][QS]“എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ [QE][QS2]മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.” [QE]
9. {#1ദുഷ്ടനേതാക്കൾക്കുള്ള താക്കീത് } [QS]വയലിലെ സകലമൃഗങ്ങളേ, [QE][QS2]കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക! [QE]
10. [QS]ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്, [QE][QS2]അവർ അറിവില്ലാത്തവർ [QE][QS]അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത [QE][QS2]ഊമനായ്ക്കൾതന്നെ. [QE][QS]അവർ നിദ്രപ്രിയരായി [QE][QS2]സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു. [QE]
11. [QS]അവർ ഒരിക്കലും തൃപ്തിവരാത്ത, [QE][QS2]ആർത്തിപൂണ്ട, നായ്ക്കൾ. [QE][QS]അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ; [QE][QS2]അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു, [QE][QS2]അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു. [QE]
12. [QS]“വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ! [QE][QS2]നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം! [QE][QS]ഇന്നത്തെപ്പോലെ നാളെയും [QE][QS2]അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു. [QE][PBR] [PBR]
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 56 / 66
സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുക, കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു, എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും. 2 ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ, ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.” 3 “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ. 4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ശബ്ബത്തുകളെ ആചരിക്കുകയും എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്— 5 അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു സ്മാരകവും പേരും നൽകും; എന്നെന്നും നിലനിൽക്കുന്ന ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും. 6 യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും— 7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.” 8 ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.” ദുഷ്ടനേതാക്കൾക്കുള്ള താക്കീത് 9 വയലിലെ സകലമൃഗങ്ങളേ, കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക! 10 ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്, അവർ അറിവില്ലാത്തവർ അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത ഊമനായ്ക്കൾതന്നെ. അവർ നിദ്രപ്രിയരായി സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു. 11 അവർ ഒരിക്കലും തൃപ്തിവരാത്ത, ആർത്തിപൂണ്ട, നായ്ക്കൾ. അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ; അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു, അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു. 12 “വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ! നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം! ഇന്നത്തെപ്പോലെ നാളെയും അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു.
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 56 / 66
×

Alert

×

Malayalam Letters Keypad References