1. {#1ദൈവത്തിനു പ്രസാദകരമായ ഉപവാസം } [QS]“ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. [QE][QS2]കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. [QE][QS]എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും [QE][QS2]യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക. [QE]
2. [QS]അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; [QE][QS2]എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും [QE][QS]നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ [QE][QS2]ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. [QE][QS]അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും [QE][QS2]ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു. [QE]
3. [QS]‘ഞങ്ങൾ ഉപവസിച്ചിട്ട്, [QE][QS2]അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, [QE][QS]‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് [QE][QS2]അങ്ങ് അറിയാത്തതെന്ത്?’ [QE][PBR] [QS]“ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും [QE][QS2]നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു. [QE]
4. [QS]നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും [QE][QS2]ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. [QE][QS]ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ [QE][QS2]നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട. [QE]
5. [QS]ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? [QE][QS2]ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? [QE][QS]ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് [QE][QS2]ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? [QE][QS]ഇതിനെയോ നിങ്ങൾ ഉപവാസമെന്നും [QE][QS2]യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്? [QE][PBR]
6. [QS]“അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— [QE][QS]അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, [QE][QS2]നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, [QE][QS]പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, [QE][QS2]എല്ലാ നുകവും തകർത്തുകളയുക, [QE]
7. [QS]വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, [QE][QS2]അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— [QE][QS]നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, [QE][QS2]നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം? [QE]
8. [QS]അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, [QE][QS2]നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; [QE][QS]അങ്ങനെ നിന്റെ നീതി[* അഥവാ, നീതിമാൻ ] നിനക്കു മുമ്പിൽ നടക്കുകയും [QE][QS2]യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും. [QE]
9. [QS]അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; [QE][QS2]നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും. [QE][PBR] [QS]“മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും [QE][QS2]ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ, [QE]
10. [QS]വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും [QE][QS2]മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ, [QE][QS]നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും [QE][QS2]നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും. [QE]
11. [QS]യഹോവ നിന്നെ നിരന്തരം വഴിനടത്തും; [QE][QS2]വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും [QE][QS2]നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും. [QE][QS]നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും [QE][QS2]വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും. [QE]
12. [QS]നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും, [QE][QS2]ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും; [QE][QS]നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും [QE][QS2]പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും. [QE][PBR]
13. [QS]“നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും [QE][QS2]ശബ്ബത്തു ലംഘിക്കാതെ നിന്റെ കാലുകൾ അടക്കിവെക്കുകയും [QE][QS]ശബ്ബത്തിനെ ഒരു പ്രമോദമെന്നും [QE][QS2]യഹോവയുടെ വിശുദ്ധദിവസം ആദരണീയമെന്നും കരുതുകയും [QE][QS]നിന്റെ സ്വന്തം വഴിക്കു തിരിയാതെയും സ്വന്തം ഇഷ്ടം ചെയ്യാതെയും [QE][QS2]വ്യർഥസംസാരത്തിലേർപ്പെടാതെയും ആ ദിവസത്തെ ആദരിക്കുകയും ചെയ്യുമെങ്കിൽ, [QE]
14. [QS]നീ യഹോവയിൽ ആനന്ദം കണ്ടെത്തും; [QE][QS2]ദേശത്തെ ഉന്നതസ്ഥാനങ്ങളിൽ ജയഘോഷത്തോടെ സവാരിചെയ്യുന്നതിനും [QE][QS2]നിന്റെ പിതാവായ യാക്കോബിന്റെ അവകാശം ആസ്വദിക്കുന്നതിനും ഞാൻ ഇടയാക്കും.” [QE][QS4]യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു. [QE]