1. {#1യെശയ്യാവും അദ്ദേഹത്തിന്റെ മക്കളും ഒരു ചിഹ്നംപോലെ } [PS]അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്”[* വേഗം കവർച്ച ചെയ്യപ്പെടുന്ന അഥവാ, വേഗം നശിക്കുന്ന എന്നർഥം. ] എന്ന് എഴുതുക.
2. ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും.
3. പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക.
4. കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.” [PE]
5.
6. [PS]യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: [PE][QS]“ഈ ജനം ശാന്തമായി ഒഴുകുന്ന [QE][QS2]ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും [QE][QS]രെസീനിലും രെമല്യാവിന്റെ [QE][QS2]മകനിലും ആനന്ദിക്കുന്നതുകൊണ്ടും, [QE]
7. [QS]കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ [QE][QS2]ശക്തവും സമൃദ്ധവുമായ പ്രളയജലം— [QE][QS2]അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. [QE][QS]അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി [QE][QS2]അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും. [QE]
8. [QS]അനന്തരം അതു യെഹൂദ്യയിലേക്കു [QE][QS2]കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. [QE][QS]ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, [QE][QS2]നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.” [QE][PBR]
9. [QS]രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! [QE][QS2]ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. [QE][QS]യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! [QE][QS2]അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! [QE]
10. [QS]നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; [QE][QS2]നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, [QE][QS2]കാരണം ദൈവം നമ്മോടുകൂടെയുണ്ട്.[† മൂ.ഭാ. ഇമ്മാനുവേൽ ] [QE]
11.
12. [PS]യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്: [PE][QS]“ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന [QE][QS2]എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; [QE][QS]അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, [QE][QS2]ഭ്രമിക്കുകയുമരുത്. [QE]
13. [QS]സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്, [QE][QS2]അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ, [QE][QS2]അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. [QE]
14. [QS]അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; [QE][QS2]എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് [QE][QS]കാലിടറിക്കുന്ന കല്ലും [QE][QS2]നിലംപരിചാക്കുന്ന പാറയുമാണ്. [QE][QS]ജെറുശലേംനിവാസികൾക്ക് [QE][QS2]അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും. [QE]
15. [QS]പലരും കാലിടറി വീഴും; [QE][QS2]അവർ വീണു തകർന്നുപോകുകയും [QE][QS2]കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.” [QE][PBR]
16. [QS]ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; [QE][QS2]എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക. [QE]
17. [QS]യാക്കോബിന്റെ സന്തതികളിൽനിന്ന് [QE][QS2]തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; [QE][QS]എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും. [QE]
18.
19. [PS]ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു. [PE]{#1അന്ധകാരം പ്രകാശമായിത്തീരുന്നു } [PS]വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്?
20. ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.
21. അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും,
22. അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും. [PE]