1.
2. [PS]എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും. [PE][QS]ഇരുട്ടിൽ നടന്ന ജനം [QE][QS2]വലിയൊരു പ്രഭ ദർശിച്ചു; [QE][QS]കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ [QE][QS2]ഒരു പ്രകാശം ഉദിച്ചു. [QE]
3. [QS]അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും [QE][QS2]അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. [QE][QS]കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും [QE][QS2]കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ [QE][QS]ആഹ്ലാദിക്കുന്നതുപോലെയും [QE][QS2]അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു. [QE]
4. [QS]അവരുടെ ഭാരമുള്ള നുകവും [QE][QS2]അവരുടെ ചുമലിലെ നുകക്കോലും [QE][QS2]അവരെ പീഡിപ്പിക്കുന്നവരുടെ വടിയും [QE][QS]മിദ്യാന്റെകാലത്ത് എന്നപോലെ [QE][QS2]അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു. [QE]
5. [QS]യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും [QE][QS2]രക്തംപുരണ്ട ഓരോ അങ്കിയും [QE][QS]അഗ്നിക്ക് ഇന്ധനമായി [QE][QS2]എരിഞ്ഞടങ്ങും. [QE]
6. [QS]എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, [QE][QS2]നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു, [QE][QS2]ആധിപത്യം അവന്റെ തോളിലായിരിക്കും. [QE][QS]അവൻ ഇപ്രകാരം വിളിക്കപ്പെടും: [QE][QS2]അത്ഭുതമന്ത്രി, ശക്തനായ ദൈവം, [QE][QS2]നിത്യപിതാവ്, സമാധാനപ്രഭു. [QE]
7. [QS]അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും [QE][QS2]അവസാനം ഉണ്ടാകുകയില്ല. [QE][QS]ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി [QE][QS2]അതിനെ നീതിയോടും ന്യായത്തോടുംകൂടി [QE][QS]സ്ഥാപിച്ച് സുസ്ഥിരമാക്കി [QE][QS2]ദാവീദിന്റെ രാജ്യത്തിന്മേൽ [QE][QS2]ഇന്നുമുതൽ എന്നേക്കും വാഴും. [QE][QS]സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത [QE][QS2]ഇതു നിറവേറ്റും. [QE]
8. {#1യഹോവയുടെ ക്രോധം ഇസ്രായേലിനുനേരേ } [QS]കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു; [QE][QS2]അത് ഇസ്രായേലിന്മേൽ വീഴും. [QE]
9. [QS](9-10)“ഇഷ്ടികകൾ വീണുപോയി, [QE][QS2]എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും; [QE][QS]അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു, [QE][QS2]എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,” [QE][QS]എന്ന് അഹങ്കാരത്തോടും [QE][QS2]ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന [QE][QS]സകലജനവും—എഫ്രയീമും [QE][QS2]ശമര്യാനിവാസികളും—അത് അറിയും. [QE]
10.
11. [QS]അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും, [QE][QS2]അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും. [QE]
12. [QS]അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ [QE][QS2]അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. [QE][PBR] [QS]ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, [QE][QS2]അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. [QE][PBR]
13. [QS]എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല, [QE][QS2]സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. [QE]
14. [QS]അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും [QE][QS2]പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും. [QE]
15. [QS]ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും [QE][QS2]വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു. [QE]
16. [QS]ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു, [QE][QS2]അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു. [QE]
17. [QS]അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല, [QE][QS2]അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല. [QE][QS]കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്; [QE][QS2]എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു. [QE][PBR] [QS]ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, [QE][QS2]അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. [QE][PBR]
18. [QS]ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം; [QE][QS2]അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു. [QE][QS]അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു, [QE][QS2]അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു. [QE]
19. [QS]സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം [QE][QS2]ദേശം വരണ്ടുണങ്ങും; [QE][QS]ജനം അഗ്നിക്ക് ഇന്ധനമാകും; [QE][QS2]ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല. [QE]
20. [QS]അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും [QE][QS2]എന്നിട്ടും വിശന്നിരിക്കുന്നു; [QE][QS]ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും, [QE][QS2]എന്നിട്ടും തൃപ്തിവരുന്നില്ല. [QE][QS]ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും: [QE]
2. [QS2]മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു. [QE][QS2]അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു. [QE][PBR] [QS]ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, [QE][QS2]അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. [QE][PBR] [PBR]