1. {#1യഹോവയും വിഗ്രഹങ്ങളും }
2. [PS]ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക. [PE][PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ [QE][QS2]ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ [QE][QS2]നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്. [QE]
3. [QS]ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; [QE][QS2]അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, [QE][QS2]ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു. [QE]
4. [QS]അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; [QE][QS2]അത് ആടിയുലയാതെ, [QE][QS2]ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു. [QE]
5. [QS]വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, [QE][QS2]അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; [QE][QS]അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ [QE][QS2]ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. [QE][QS]അവയെ ഭയപ്പെടരുത്; [QE][QS2]അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, [QE][QS2]നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.” [QE][PBR]
6. [QS]യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; [QE][QS2]അവിടന്നു വലിയവൻ, [QE][QS2]അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്. [QE]
7. [QS]രാഷ്ട്രങ്ങളുടെ രാജാവേ, [QE][QS2]അങ്ങയെ ആർ ഭയപ്പെടാതിരിക്കും? [QE][QS2]അത് അങ്ങയുടെ അവകാശമാണല്ലോ. [QE][QS]രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും [QE][QS2]അവരുടെ എല്ലാ രാജ്യങ്ങളിലും, [QE][QS2]അങ്ങയെപ്പോലെ ആരുമില്ല. [QE][PBR]
8. [QS]അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; [QE][QS2]തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്. [QE]
9. [QS]തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും [QE][QS2]ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. [QE][QS]ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ [QE][QS2]നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— [QE][QS2]ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ. [QE][PBR]
10. [QS]എന്നാൽ യഹോവ സത്യദൈവമാകുന്നു; [QE][QS2]അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. [QE][QS]അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; [QE][QS2]ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല. [QE]
11.
12. [PS]“ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”[* ഈ വാക്യം അരാമ്യഭാഷയിലാണ്. ] [PE][QS]എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; [QE][QS2]തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു [QE][QS2]തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു. [QE]
13. [QS]അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; [QE][QS2]അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. [QE][QS]അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, [QE][QS2]തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. [QE][PBR]
14. [QS]മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; [QE][QS2]ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. [QE][QS]അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; [QE][QS2]ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല. [QE]
15. [QS]അവ മിഥ്യയും അപഹാസപാത്രവുമാണ്; [QE][QS2]അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും. [QE][PBR]
16. [QS]യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, [QE][QS2]അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല, [QE][QS]സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— [QE][QS2]സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. [QE]
17. {#1നാശം വരുന്നു } [QS]ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ, [QE][QS2]നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക. [QE]
18. [QS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS2]“ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ [QE][QS2]കവിണയിൽവെച്ച് എറിഞ്ഞുകളയും; [QE][QS]ഞാൻ അവർക്കു ദുരിതംവരുത്തും [QE][QS2]അങ്ങനെ അവർ പിടിക്കപ്പെടും.” [QE][PBR]
19. [QS]എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! [QE][QS2]എന്റെ മുറിവു സൗഖ്യംവരാത്തതത്രേ! [QE][QS]എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു, [QE][QS2]“ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.” [QE]
20. [QS]എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു; [QE][QS2]അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു. [QE][QS]എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല; [QE][QS2]എന്റെ കൂടാരമടിക്കുന്നതിനും [QE][QS2]എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല. [QE]
21. [QS]ഇടയന്മാർ മൃഗത്തിനു തുല്യരാണ്, [QE][QS2]അവർ യഹോവയെ അന്വേഷിക്കുന്നില്ല; [QE][QS]അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല, [QE][QS2]അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു. [QE]
22. [QS]ഇതാ, ഒരു വാർത്ത വരുന്നു— [QE][QS2]വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! [QE][QS]അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും [QE][QS2]കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും. [QE]
23. {#1യിരെമ്യാവിന്റെ പ്രാർഥന } [QS]യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; [QE][QS2]സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു. [QE]
24. [QS]യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല, [QE][QS2]ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ, [QE][QS2]അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും. [QE]
25. [QS]അങ്ങയുടെ കോപം [QE][QS2]അങ്ങയെ അറിയാത്ത ജനതകളുടെമേലും [QE][QS2]അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ. [QE][QS]കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; [QE][QS2]അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു, [QE][QS2]അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. [QE]