1. {#1ഇസ്രായേലിന്റെ വീണ്ടെടുപ്പ് } [PS]യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു:
2. “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
3. ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.” [PE]
4. [PS]ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു:
5. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു— [QE][QS2]ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല. [QE]
6. [QS]ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ, [QE][QS2]എന്ന് ഇപ്പോൾ ചോദിച്ചുനോക്കുക. [QE][QS]ഓരോ പുരുഷനും തന്റെ നടുവിൽ കൈവെച്ചുകൊണ്ട് [QE][QS2]പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഇരിക്കുന്നതെന്ത്? [QE][QS2]എല്ലാ മുഖങ്ങളും മരണഭയത്താൽ വിളറിയിരിക്കുന്നതും എന്തുകൊണ്ട്? [QE]
7. [QS]അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു! [QE][QS2]അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല. [QE][QS]അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും, [QE][QS2]എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും. [QE][PBR]
8. [QS]“ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം [QE][QS2]അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും, [QE][QS]അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും; [QE][QS2]ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. [QE]
9. [QS]എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും [QE][QS2]ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കാനിരിക്കുന്ന [QE][QS2]തങ്ങളുടെ രാജാവായ ദാവീദിനെയും അവർ സേവിക്കും. [QE][PBR]
10. [QS]“ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട, [QE][QS2]ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ,’ [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS]‘ഞാൻ ദൂരത്തുനിന്നു നിങ്ങളെയും പ്രവാസദേശത്തുനിന്നു [QE][QS2]നിങ്ങളുടെ സന്തതിയെയും രക്ഷിക്കും. [QE][QS]യാക്കോബിനു വീണ്ടും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും, [QE][QS2]ആരും അവനെ ഭയപ്പെടുത്തുകയില്ല. [QE]
11. [QS]ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’ [QE][QS2]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS]‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ [QE][QS2]ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും [QE][QS2]ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല. [QE][QS]ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം; [QE][QS2]ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’ [QE]
12. [PS]“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘നിങ്ങളുടെ പരിക്ക് സൗഖ്യമാകാത്തതും [QE][QS2]നിങ്ങളുടെ മുറിവു വളരെ വലുതുമാകുന്നു. [QE]
13. [QS]നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല, [QE][QS2]നിന്റെ മുറിവിനു മരുന്നില്ല, [QE][QS2]നിനക്കു രോഗശാന്തിയുമില്ല. [QE]
14. [QS]നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; [QE][QS2]അവർ നിന്നെ അന്വേഷിക്കുന്നതുമില്ല. [QE][QS]ഒരു ശത്രു അടിക്കുന്നതുപോലെ ഞാൻ നിന്നെ അടിച്ചു, [QE][QS2]ക്രൂരനായ ഒരുവൻ ശിക്ഷിക്കുന്നതുപോലെ ഞാൻ നിന്നെ ശിക്ഷിച്ചു; [QE][QS]കാരണം നിന്റെ അകൃത്യം വലുതും [QE][QS2]നിന്റെ പാപങ്ങൾ അസംഖ്യവുമാകുന്നു. [QE]
15. [QS]നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്? [QE][QS2]നിന്റെ വേദനയ്ക്കു യാതൊരു ശമനവുമില്ല; [QE][QS]നിന്റെ അകൃത്യം വലുതും പാപങ്ങൾ അസംഖ്യവുമാകുകയാൽ [QE][QS2]ഇതെല്ലാം ഞാൻ നിനക്കു വരുത്തിയിരിക്കുന്നു. [QE][PBR]
16. [QS]“ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും; [QE][QS2]നിന്റെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും. [QE][QS]നിന്നെ കൊള്ളയിടുന്നവരെല്ലാം കൊള്ളയിടപ്പെടും; [QE][QS2]നിന്നെ ആക്രമിക്കുന്നവരെല്ലാം ആക്രമിക്കപ്പെടും. [QE]
17. [QS]എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും, [QE][QS2]നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’ [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][QS]‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട [QE][QS2]സീയോൻ നീ ആകുകയാൽത്തന്നെ.’ [QE]
18. [PS]“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം [QE][QS2]അവന്റെ നിവാസങ്ങളോടു കരുണകാണിക്കും; [QE][QS]ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും, [QE][QS2]അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും. [QE]
19. [QS]അവരിൽനിന്നു സ്തോത്രഗാനങ്ങളും [QE][QS2]ആനന്ദഘോഷവും പുറപ്പെടും, [QE][QS]ഞാൻ അവരെ വർധിപ്പിക്കും; [QE][QS2]അവർ കുറഞ്ഞുപോകുകയില്ല; [QE][QS]ഞാൻ അവരെ ആദരിക്കും; [QE][QS2]അവർ നിന്ദിക്കപ്പെടുകയുമില്ല. [QE]
20. [QS]അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും [QE][QS2]അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും; [QE][QS2]അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും. [QE]
21. [QS]അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും; [QE][QS2]അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും. [QE][QS]ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും. [QE][QS2]എന്റെ സമീപസ്ഥനായിരുന്നുകൊണ്ട് [QE][QS2]എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’ [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
22. [QS]‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും [QE][QS2]ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ” [QE][PBR]
23. [QS]ഇതാ, യഹോവയുടെ കൊടുങ്കാറ്റ്! [QE][QS2]അതു ക്രോധത്തോടെ പൊട്ടിപ്പുറപ്പെടും, [QE][QS]ചീറിയടിക്കുന്ന ഒരു കൊടുങ്കാറ്റായി അതു പുറപ്പെട്ടിരിക്കുന്നു, [QE][QS2]ദുഷ്ടന്മാരുടെ തലമേൽ അതു വന്നുപതിക്കും. [QE]
24. [QS]യഹോവയുടെ ഉഗ്രകോപം [QE][QS2]അവിടന്നു തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം [QE][QS2]നിറവേറ്റുന്നതുവരെയും പിന്മാറുകയില്ല. [QE][QS]ഭാവികാലത്ത് [QE][QS2]നിങ്ങൾ ഇതു മനസ്സിലാക്കും. [QE]