സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യിരേമ്യാവു
1. {#1ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം } [PS]ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: [PE][PBR]
2. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; [QE][QS2]അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. [QE][QS]അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും [QE][QS2]നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. [QE][QS]മനുഷ്യർ നിലവിളിക്കും, [QE][QS2]ദേശവാസികളൊക്കെയും വിലപിക്കും; [QE]
3. [QS]കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും [QE][QS2]ശത്രുരഥങ്ങളുടെ ഘോഷവും [QE][QS2]ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. [QE][QS]മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; [QE][QS2]അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല. [QE]
4. [QS]ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും [QE][QS2]സോരിൽനിന്നും സീദോനിൽനിന്നും [QE][QS]അവരുടെ എല്ലാ സഹായികളെയും [QE][QS2]ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. [QE][QS]കഫ്തോർ[* അതായത്, ക്രീത്ത് ] തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന [QE][QS2]ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു. [QE]
5. [QS]ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; [QE][QS2]അസ്കലോൻ നിശ്ശബ്ദരായിത്തീരും. [QE][QS]താഴ്വരയിലെ ശേഷിപ്പേ, [QE][QS2]എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും? [QE][PBR]
6. [QS]“ ‘അയ്യോ, യഹോവയുടെ വാളേ, [QE][QS2]നീ എത്രവരെ വിശ്രമമില്ലാതിരിക്കും? [QE][QS]നിന്റെ ഉറയിലേക്കു പിൻവാങ്ങുക [QE][QS2]വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’ [QE]
7. [QS]അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ [QE][QS2]യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, [QE][QS]അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, [QE][QS2]അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?” [QE]
മൊത്തമായ 52 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 52
ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം 1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും; 3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും ശത്രുരഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല. 4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ* അതായത്, ക്രീത്ത് തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു. 5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; അസ്കലോൻ നിശ്ശബ്ദരായിത്തീരും. താഴ്വരയിലെ ശേഷിപ്പേ, എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും? 6 “ ‘അയ്യോ, യഹോവയുടെ വാളേ, നീ എത്രവരെ വിശ്രമമില്ലാതിരിക്കും? നിന്റെ ഉറയിലേക്കു പിൻവാങ്ങുക വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’ 7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
മൊത്തമായ 52 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 52
×

Alert

×

Malayalam Letters Keypad References