1. {#1മോവാബിനെക്കുറിച്ചുള്ള അരുളപ്പാട് } [PS]മോവാബിനെക്കുറിച്ച്: [PE][PBR] [PS]ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും. [QE][QS2]കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും; [QE][QS2]കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും. [QE]
2. [QS]മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; [QE][QS2]ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: [QE][QS2]‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ [QE][QS]മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; [QE][QS2]വാൾ നിങ്ങളെയും പിൻതുടരും. [QE]
3. [QS]‘സംഹാരം, മഹാനാശം’ എന്നിങ്ങനെ [QE][QS2]ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു. [QE]
4. [QS]മോവാബ് തകർക്കപ്പെടും; [QE][QS2]അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും. [QE]
5. [QS]ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും, [QE][QS2]നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു; [QE][QS]ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ [QE][QS2]സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു. [QE]
6. [QS]ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക; [QE][QS2]മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക. [QE]
7. [QS]നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം [QE][QS2]നിങ്ങൾതന്നെയും അടിമകളാക്കപ്പെടും, [QE][QS]തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ [QE][QS2]കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും. [QE]
8. [QS]ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ [QE][QS2]സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. [QE][QS]യഹോവ അരുളിച്ചെയ്തതുകൊണ്ട് [QE][QS2]താഴ്വര ശൂന്യമാക്കപ്പെടുകയും, [QE][QS2]സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും. [QE]
9. [QS]മോവാബ് വിജനമാക്കപ്പെടേണ്ടതിന്[* മൂ.ഭാ. പറന്നുപോകേണ്ടതിന് ] [QE][QS2]അവൾക്കു ചിറകു നൽകുക. [QE][QS]അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ [QE][QS2]ശൂന്യമായിത്തീരും. [QE][PBR]
10. [QS]“യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ! [QE][QS2]രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ! [QE][PBR]
11. [QS]“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, [QE][QS2]അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, [QE][QS]പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— [QE][QS2]അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. [QE][QS]അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, [QE][QS2]അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല. [QE]
12. [QS]എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, [QE][QS]“കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ, [QE][QS2]അവർ അവളെ പകർന്നുകളകയും; [QE][QS]അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും [QE][QS2]പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും. [QE]
13. [QS]ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന [QE][QS2]ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ [QE][QS2]മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും. [QE][PBR]
14. [QS]“ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’ [QE][QS2]എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും? [QE]
15. [QS]മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും; [QE][QS2]അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,” [QE][QS2]എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു. [QE]
16. [QS]“മോവാബിന്റെ നാശം അടുത്തിരിക്കുന്നു; [QE][QS2]അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും. [QE]
17. [QS]അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ, [QE][QS2]അവളുടെ പ്രശസ്തി[† മൂ.ഭാ. നാമം ] അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക; [QE][QS]‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു! [QE][QS2]മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക. [QE][PBR]
18. [QS]“ദീബോൻപുത്രിയിലെ നിവാസികളേ, [QE][QS2]നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന് [QE][QS2]ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക; [QE][QS]കാരണം മോവാബിന്റെ സംഹാരകൻ [QE][QS2]നിനക്കെതിരേ പുറപ്പെട്ടുവരുകയും [QE][QS2]അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും. [QE]
19. [QS]അരോയേർ നിവാസികളേ, [QE][QS2]വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക, [QE][QS]ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും, [QE][QS2]‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക. [QE]
20. [QS]മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു. [QE][QS2]വിലപിക്കുക, നിലവിളിക്കുക! [QE][QS]മോവാബ് നശിപ്പിക്കപ്പെട്ടു [QE][QS2]എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക. [QE]
21. [QS]സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു— [QE][QS2]ഹോലോനും യാഹാസെക്കും മേഫാത്തിനും [QE]
2. [QS2]ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും [QE]
2. [QS2]കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും [QE]
2. [QS2]കെരീയോത്തിനും ബൊസ്രായ്ക്കും— [QE][QS2]ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ. [QE]
25. [QS]മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; [QE][QS2]അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
26. [QS]“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ [QE][QS2]അവളെ മത്തുപിടിപ്പിക്കുക. [QE][QS]മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ; [QE][QS2]അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ. [QE]
27. [QS]ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ? [QE][QS2]അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും [QE][QS]നീ പരിഹാസത്തോടെ തലകുലുക്കുന്നു, [QE][QS2]എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ? [QE]
28. [QS]മോവാബുനിവാസികളേ, [QE][QS2]പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക. [QE][QS]ഗുഹാമുഖത്ത് കൂടുവെക്കുന്ന [QE][QS2]പ്രാവിനെപ്പോലെ ആകുക. [QE][PBR]
29. [QS]“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— [QE][QS2]അവളുടെ ഗർവ് എത്ര ഭീമം! [QE][QS]അവളുടെ ധിക്കാരം, അഹന്ത, ഗർവം, [QE][QS2]ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു. [QE]
30. [QS]ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു, [QE][QS2]“അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല. [QE]
31. [QS]അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും, [QE][QS2]മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും, [QE][QS2]കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും. [QE]
32. [QS]സിബ്മയിലെ മുന്തിരിവള്ളികളേ, [QE][QS2]യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും. [QE][QS]നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു; [QE][QS2]അവ യസേർവരെ എത്തിയിരുന്നു. [QE][QS]നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും [QE][QS2]സംഹാരകൻ ചാടിവീണിരിക്കുന്നു. [QE]
33. [QS]തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്, [QE][QS2]മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു. [QE][QS]മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു; [QE][QS2]ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല. [QE][QS]ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും, [QE][QS2]അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല. [QE][PBR]
34. [QS]“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും [QE][QS2]അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, [QE][QS]സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, [QE][QS2]കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ. [QE]
35. [QS]ഞാൻ മോവാബിന് അന്ത്യംവരുത്തും, [QE][QS2]ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും [QE][QS2]ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
36. [QS]“അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു; [QE][QS2]കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു. [QE][QS2]അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു. [QE]
37. [QS]എല്ലാ തലയും ക്ഷൗരംചെയ്യുകയും [QE][QS2]എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു; [QE][QS]എല്ലാ കൈകളിലും മുറിവും [QE][QS2]അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു. [QE]
38. [QS]ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ [QE][QS2]ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ [QE][QS]മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും [QE][QS2]എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
39. [QS]“മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു! [QE][QS2]അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു! [QE][QS]മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും [QE][QS2]ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.” [QE]
40. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു, [QE][QS2]മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു. [QE]
41. [QS]കെരീയോത്ത്[‡ അഥവാ, പട്ടണങ്ങൾ ] പിടിക്കപ്പെടും, [QE][QS2]കോട്ടകൾ കൈവശമാക്കപ്പെടും. [QE][QS]ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം [QE][QS2]പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും. [QE]
42. [QS]മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട് [QE][QS2]അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല. [QE]
43. [QS]മോവാബ് നിവാസികളേ, [QE][QS2]കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
44. [QS]“ഭീതിനിമിത്തം ഓടിപ്പോകുന്നവർ [QE][QS2]കിടങ്ങിൽ വീഴും, [QE][QS]കിടങ്ങിൽനിന്ന് കയറുന്നവർ [QE][QS2]കെണിയിലകപ്പെടും; [QE][QS]കാരണം ഞാൻ മോവാബിന്റെമേൽ [QE][QS2]അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][PBR]
45. [QS]“പലായിതർ നിസ്സഹായരായി [QE][QS2]ഹെശ്ബോന്റെ മറവിൽ നിൽക്കും, [QE][QS]കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു [QE][QS2]സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; [QE][QS]അതു മോവാബിന്റെ നെറ്റിയും [QE][QS2]കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു. [QE]
46. [QS]മോവാബേ, നിനക്ക് അയ്യോ കഷ്ടം! [QE][QS2]കെമോശിലെ ജനം നശിച്ചിരിക്കുന്നു; [QE][QS]നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും [QE][QS2]പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു. [QE][PBR]
47. [QS]“എങ്കിലും ഭാവികാലത്ത് [QE][QS2]ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PS]മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു. [PE][PBR]