1. {#1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട് } [PS]അമ്മോന്യരെക്കുറിച്ച്: [PE][PBR] [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇസ്രായേലിനു പുത്രന്മാരില്ലേ? [QE][QS2]ഇസ്രായേലിന് അവകാശിയില്ലേ? [QE][QS]അല്ലെങ്കിൽ മോലെക്ക്,[* അഥവാ, അവരുടെ രാജാവ് ] ഗാദിനെ കൈവശമാക്കിയത് എന്തിന്? [QE][QS2]അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്? [QE]
2. [QS]അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ [QE][QS]യുദ്ധത്തിന്റെ കാഹളനാദം ധ്വനിപ്പിക്കുന്ന [QE][QS2]കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, [QE][QS]“അത് ഒരു ശൂന്യകൂമ്പാരമായിത്തീരും, [QE][QS2]അതിനുചുറ്റുമുള്ള ഗ്രാമങ്ങൾ തീവെച്ചു നശിപ്പിക്കപ്പെടും. [QE][QS]അപ്പോൾ ഇസ്രായേൽ തന്നെ കൈവശമാക്കിയവരെ [QE][QS2]ആട്ടിപ്പായിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
3. [QS]“ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു! [QE][QS2]രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക! [QE][QS]അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക; [QE][QS2]നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക, [QE][QS]കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും, [QE][QS2]അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ. [QE]
4. [QS]നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്? [QE][QS2]ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്? [QE][QS]അവിശ്വസ്തരായ മകളായ അമ്മോനേ, [QE][QS2]നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട് [QE][QS2]‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു. [QE]
5. [QS]നിനക്കുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും [QE][QS2]ഞാൻ നിനക്കു ഭയം വരുത്തും,” [QE][QS4]എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. [QE][QS]“നിങ്ങൾ ഓരോരുത്തനും ആട്ടിപ്പായിക്കപ്പെടും, [QE][QS2]പലായിതരെ കൂട്ടിച്ചേർക്കാൻ ആരും ഉണ്ടാകുകയില്ല. [QE][PBR]
6. [QS]“എങ്കിലും പിൽക്കാലത്ത്, ഞാൻ അമ്മോന്യരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
7. {#1ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട് } [PS]ഏദോമിനെക്കുറിച്ച്: [PE][PBR] [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. [PE][QS]“തേമാനിൽ ഇനി ജ്ഞാനമില്ലേ? [QE][QS2]വിവേകികൾക്ക് ആലോചന നഷ്ടപ്പെട്ടുപോയോ? [QE][QS2]അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? [QE]
8. [QS]ദേദാൻ നിവാസികളേ, [QE][QS2]പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക; [QE][QS]കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ, [QE][QS2]അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും. [QE]
9. [QS]മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ [QE][QS2]കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ? [QE][QS]കള്ളന്മാർ രാത്രിയിൽ വന്നാൽ, [QE][QS2]തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ? [QE]
10. [QS]എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും; [QE][QS2]അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും, [QE][QS2]അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല. [QE][QS]അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു, [QE][QS2]അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു; [QE]
11. [QS]അതുകൊണ്ട് ‘അനാഥരാകുന്ന നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വിട്ടേക്കുക; ഞാൻ അവരെ ജീവനോടെ സംരക്ഷിക്കാം. [QE][QS2]നിന്റെ വിധവമാർക്കും എന്നിൽ ആശ്രയിക്കാം,’ ” [QE][QS2]എന്ന് ആശ്വസിപ്പിക്കാൻ ആരും അവശേഷിച്ചിട്ടില്ല. [QE]
12. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കാൻ അർഹതയില്ലാത്തവർ അതു പാനംചെയ്യണം എന്നാണെങ്കിൽ, നീ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കും? നീ ശിക്ഷിക്കപ്പെടാതെ പോകുകയില്ല, നീ അതു പാനംചെയ്തേ മതിയാവൂ.
13. ബൊസ്രാ വിജനവും ശാപവും ഭീതിവിഷയവും നിന്ദയും ആയിത്തീരും; അതിലെ എല്ലാ പട്ടണങ്ങളും എന്നും ശൂന്യമായിത്തന്നെയിരിക്കും, എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. [PE]
14. [QS]“അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക! [QE][QS2]യുദ്ധത്തിനായി എഴുന്നേൽക്കുക!” [QE][QS]എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു, [QE][QS2]എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു. [QE][PBR]
15. [QS]“ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും [QE][QS2]മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു. [QE]
16. [QS]പാറപ്പിളർപ്പുകളിൽ വസിച്ച്, [QE][QS2]മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ, [QE][QS]നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും [QE][QS2]നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു, [QE][QS]നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും, [QE][QS2]അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
17. [QS]“ഏദോം ഒരു ഭീതിവിഷയമായിത്തീരും; [QE][QS2]ഇതുവഴി കടന്നുപോകുന്ന സകലരും [QE][QS2]അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും. [QE]
18. [QS]സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ, [QE][QS2]ആരും അവിടെ പാർക്കുകയില്ല; [QE][QS]ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
19. [QS]“ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് [QE][QS2]നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, [QE][QS]ഞാൻ ഏദോമ്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. [QE][QS2]ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? [QE][QS]എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? [QE][QS2]ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?” [QE][PBR]
20. [QS]അതുകൊണ്ട്, ഏദോമിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, [QE][QS2]തേമാൻ നിവാസികൾക്കെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: [QE][QS]ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; [QE][QS2]അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും. [QE]
21. [QS]അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; [QE][QS2]അവരുടെ നിലവിളി! ചെങ്കടലിൽ പ്രതിധ്വനിക്കും. [QE]
22. [QS]ഇതാ, ഒരു കഴുകൻ ഉയർന്നു പറന്നിട്ട് [QE][QS2]പെട്ടെന്ന് ചിറകുവിരിച്ച് ഇരയുടെമേലെന്നതുപോലെ [QE][QS2]ബൊസ്രായുടെമേൽ പാഞ്ഞടുക്കുന്നു. [QE][QS]ആ ദിവസത്തിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം [QE][QS2]പ്രസവവേദന ബാധിച്ച സ്ത്രീയുടെ ഹൃദയംപോലെയാകും. [QE]
23. {#1ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട് } [PS]ദമസ്കോസിനെക്കുറിച്ച്: [PE][QS]“ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു, [QE][QS2]കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു. [QE][QS]അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, [QE][QS2]അസ്വസ്ഥമായ കടൽപോലെതന്നെ. [QE]
24. [QS]ദമസ്കോസ് നിസ്സഹായയായിത്തീർന്നു, [QE][QS2]അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു, [QE][QS2]ഭീതി അവളെ പിടികൂടിയിരിക്കുന്നു; [QE][QS]നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ [QE][QS2]അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. [QE]
25. [QS]പ്രശസ്തമായ പട്ടണം ഉപേക്ഷിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്, [QE][QS2]എന്റെ ആനന്ദമായിരിക്കുന്ന ആ നഗരംതന്നെ? [QE]
26. [QS]അവളുടെ യുവാക്കൾ വീഥികളിൽ വീണുപോകും, നിശ്ചയം; [QE][QS2]അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നശിച്ചുപോകും,” [QE][QS4]എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. [QE]
27. [QS]“ദമസ്കോസിന്റെ മതിലുകൾക്ക് ഞാൻ തീവെക്കും; [QE][QS2]അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.” [QE]
28. {#1കേദാരിനെയും ഹാസോറിനെയുംകുറിച്ചുള്ള അരുളപ്പാട് } [PS]ബാബേൽരാജാവായ നെബൂഖദ്നേസർ ആക്രമിച്ച കേദാരിനെയും ഹാസോരിന്റെ രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്: [PE][PBR] [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“എഴുന്നേൽക്കുക, കേദാരിനെ ആക്രമിക്കുക, [QE][QS2]കിഴക്കുദേശത്തെ ജനതയെ നശിപ്പിക്കുക. [QE]
29. [QS]അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും അപഹരിക്കപ്പെടും; [QE][QS2]അവരുടെ കൂടാരശീലകൾ കൊണ്ടുപോകപ്പെടും, [QE][QS2]എല്ലാ വസ്തുവകകളോടും ഒട്ടകങ്ങളോടും ഒപ്പംതന്നെ. [QE][QS]‘സർവത്ര കൊടുംഭീതി!’ [QE][QS2]എന്നു ജനം അവരോടു വിളിച്ചുപറയും. [QE][PBR]
30. [QS]“ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക, [QE][QS2]ആഴമുള്ള ഗുഹകളിൽ അഭയംതേടുക,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][QS]“ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു; [QE][QS2]അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു. [QE][PBR]
31. [QS]“എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക, [QE][QS2]ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്, [QE][QS]“കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ; [QE][QS2]നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക. [QE]
32. [QS]അവരുടെ ഒട്ടകങ്ങൾ കവർച്ചയായും [QE][QS2]അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളമുതലായും കൊണ്ടുപോകപ്പെടുകയും ചെയ്യും. [QE][QS]തലയുടെ അരികു വടിക്കുന്നവരെ എല്ലാ കാറ്റുകളിലേക്കും ഞാൻ ചിതറിച്ചുകളയും; [QE][QS2]അവരുടെ നാശം എല്ലാവശങ്ങളിൽനിന്നും ഞാൻ വരുത്തും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
33. [QS]“ഹാസോർ കുറുനരികൾ വിഹരിക്കുന്ന ഇടവും [QE][QS2]എന്നേക്കും ശൂന്യസ്ഥലവും ആയിത്തീരും. [QE][QS]ആരും അവിടെ പാർക്കുകയില്ല; [QE][QS2]ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.” [QE]
34. {#1ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട് } [PS]യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: [PE][PBR]
35. [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, ഞാൻ ഏലാമിന്റെ വില്ല് ഒടിക്കും, [QE][QS2]അവരുടെ ശക്തിയുടെ മുഖ്യധാരയെത്തന്നെ. [QE]
36. [QS]ആകാശത്തിന്റെ നാലു മൂലകളിൽനിന്നും [QE][QS2]നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും; [QE][QS]അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും, [QE][QS2]ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത [QE][QS2]ഒരു രാജ്യവും ഉണ്ടാകുകയില്ല. [QE]
37. [QS]ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും [QE][QS2]അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും; [QE][QS]ഞാൻ അവരുടെമേൽ നാശംവരുത്തും, [QE][QS2]എന്റെ ഭീകരക്രോധംതന്നെ,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][QS]“അവരെ നശിപ്പിച്ചുകളയുന്നതുവരെ [QE][QS2]ഞാൻ അവരെ വാളുമായി പിൻതുടരും. [QE]
38. [QS]ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും, [QE][QS2]ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][PBR]
39. [QS]“എന്നാൽ ഒടുവിൽ [QE][QS2]ഞാൻ ഏലാമിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]