1. {#1ബാബേലിനെക്കുറിച്ചുള്ള അരുളപ്പാട് }
2. [PS]ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും[* അഥവാ, കൽദയദേശം ] യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം: [PE][QS]“രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക, [QE][QS2]ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക; [QE][QS2]ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക, [QE][QS]‘ബാബേൽ പിടിക്കപ്പെടും; [QE][QS2]ബേൽദേവൻ ലജ്ജയിലാണ്ടുപോകും, [QE][QS2]മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു. [QE][QS]അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു, [QE][QS2]അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’ [QE]
3. [QS]വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു, [QE][QS2]അത് അവളുടെ രാജ്യത്തെ ശൂന്യമാക്കുന്നു. [QE][QS]അതിൽ നിവാസികൾ ഉണ്ടാകുകയില്ല; [QE][QS2]മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും. [QE][PBR]
4. [QS]“ആ കാലത്തെ നാളുകളിൽ, [QE][QS]ഇസ്രായേൽജനവും യെഹൂദാജനവും ഒരുമിച്ച് കരഞ്ഞുകൊണ്ടുവന്ന് [QE][QS2]തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. [QE]
5. [QS]“അവർ സീയോനിലേക്കുള്ള വഴി ആരായും, [QE][QS2]അവിടേക്ക് അവരുടെ മുഖം തിരിക്കും. [QE][QS]അവർ വന്ന് ശാശ്വതമായ ഒരു ഉടമ്പടിയിൽ [QE][QS2]യഹോവയുമായി തങ്ങളെത്തന്നെ ബന്ധിക്കും, [QE][QS2]അത് അവിസ്മരണീയമായിരിക്കും. [QE][PBR]
6. [QS]“എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു; [QE][QS2]അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിക്കുകയും [QE][QS2]അവരെ പർവതങ്ങളിൽ ഉഴന്നുനടക്കാൻ ഇടവരുത്തുകയും ചെയ്തു. [QE][QS]അവർ പർവതത്തിൽനിന്ന് മലയിലേക്ക് അലഞ്ഞുതിരിഞ്ഞ് [QE][QS2]തങ്ങളുടെ വിശ്രമസ്ഥലം മറന്നുപോയി. [QE]
7. [QS]അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു; [QE][QS2]‘ഞങ്ങൾ കുറ്റക്കാരല്ല; നീതിയുടെ ഇരിപ്പിടമായ യഹോവയ്ക്കെതിരേ, [QE][QS]അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായിരുന്ന യഹോവയ്ക്കെതിരേതന്നെ [QE][QS2]അവർ പാപംചെയ്തുവല്ലോ,’ എന്ന് അവരുടെ ശത്രുക്കൾ പറഞ്ഞു. [QE][PBR]
8. [QS]“ബാബേലിൽനിന്ന് ഓടിപ്പോകുക; [QE][QS2]ബാബേൽദേശം വിട്ടുപോകുക, [QE][QS2]ആട്ടിൻപറ്റത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആകുക. [QE]
9. [QS]ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി, [QE][QS2]ബാബേലിനെതിരേ കൊണ്ടുവരും. [QE][QS]അവർ അവൾക്കെതിരേ യുദ്ധത്തിന് അണിനിരക്കും, [QE][QS2]ഉത്തരദിക്കിൽനിന്ന് അവൾ പിടിക്കപ്പെടും. [QE][QS]വെറുംകൈയോടെ മടങ്ങിവരാത്ത [QE][QS2]സമർഥരായ യോദ്ധാക്കളെപ്പോലെ ആയിരിക്കും അവരുടെ അസ്ത്രങ്ങൾ. [QE]
10. [QS]ബാബേൽദേശം കൊള്ളയായിത്തീരും, [QE][QS2]അവളെ കൊള്ളയിടുന്നവരെല്ലാം തൃപ്തരാകും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
11. [QS]“എന്റെ ഓഹരി കൊള്ളയിട്ടവരേ, [QE][QS2]നിങ്ങൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതുകൊണ്ട്, [QE][QS]ധാന്യം മെതിക്കുന്ന ഒരു പശുക്കിടാവിനെപ്പോലെ നിങ്ങൾ തുള്ളിച്ചാടുന്നതുകൊണ്ടും [QE][QS2]വിത്തുകുതിരകളെപ്പോലെ ഹർഷാരവം മുഴക്കുന്നതുകൊണ്ടും, [QE]
12. [QS]നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും; [QE][QS2]നിന്നെ പ്രസവിച്ചവൾ അപമാനിതയാകും. [QE][QS]അവൾ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും ചെറിയവളാകും— [QE][QS2]ഒരു മരുഭൂമിയും വരണ്ടദേശവും ശൂന്യസ്ഥലവുമാകും. [QE]
13. [QS]യഹോവയുടെ കോപംനിമിത്തം അവൾ, [QE][QS2]നിവാസികളില്ലാതെ തികച്ചും ശൂന്യമായിത്തീരും. [QE][QS]ബാബേലിനരികേകൂടി യാത്രചെയ്യുന്നവരെല്ലാം സംഭ്രാന്തരായി, [QE][QS2]അവർക്കേറ്റ എല്ലാ മുറിവുകളും കണ്ട് ഏങ്ങലടിക്കും. [QE][PBR]
14. [QS]“വില്ലുകുലയ്ക്കുന്ന ഏവരുമേ, [QE][QS2]ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക. [QE][QS]അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക, [QE][QS2]കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു. [QE]
15. [QS]എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക! [QE][QS2]അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു, [QE][QS2]അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു. [QE][QS]ഇത് യഹോവയുടെ പ്രതികാരമാകുകയാൽ, [QE][QS2]അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ [QE][QS2]അവളോടും പകരംവീട്ടുക. [QE]
16. [QS]ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും [QE][QS2]കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക. [QE][QS]പീഡകന്റെ വാൾനിമിത്തം [QE][QS2]ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും [QE][QS2]സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ. [QE][PBR]
17. [QS]“ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്, [QE][QS2]സിംഹങ്ങൾ അവരെ തുരത്തിയോടിച്ചു. [QE][QS]അശ്ശൂർരാജാവാണ് [QE][QS2]അവരെ ആദ്യം വിഴുങ്ങിയത്; [QE][QS]അവരുടെ എല്ലുകൾ ഒടിച്ചുകളഞ്ഞ അവസാനത്തെ ശത്രു [QE][QS2]ബാബേൽരാജാവായ നെബൂഖദ്നേസർ തന്നെ.” [QE]
18. [PS]അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, അശ്ശൂർരാജാവിനെ ഞാൻ ശിക്ഷിച്ചതുപോലെ [QE][QS2]ബാബേൽരാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും. [QE]
19. [QS]എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും, [QE][QS2]അവർ കർമേലിലും ബാശാനിലും മേയും; [QE][QS]എഫ്രയീമിലെയും ഗിലെയാദിലെയും മലകളിൽ മേഞ്ഞ് [QE][QS2]അവർ അവരുടെ വിശപ്പിനു ശമനംവരുത്തും. [QE]
20. [QS]ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, [QE][QS]“ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും [QE][QS2]എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല, [QE][QS]യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും [QE][QS2]എന്നാൽ ഒന്നും കണ്ടെത്തുകയില്ല, [QE][QS2]കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ. [QE][PBR]
21. [QS]“മെറാഥയീം ദേശത്തെ ആക്രമിക്കുക, [QE][QS2]പെക്കോദ് നഗരത്തിലെ നിവാസികളെയും. [QE][QS]അവരെ പിൻതുടർന്ന് വധിക്കുക, നിശ്ശേഷം നശിപ്പിക്കുക,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][QS2]“ഞാൻ നിങ്ങളോടു കൽപ്പിച്ച വിധത്തിലെല്ലാം അവരോടു ചെയ്യുക. [QE]
22. [QS]യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്, [QE][QS2]മഹാസംഹാരത്തിന്റെ ആരവംതന്നെ! [QE]
23. [QS]സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം [QE][QS2]എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി! [QE][QS]ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ [QE][QS2]വിജനമായിത്തീർന്നതെങ്ങനെ![† മൂ.ഭാ. ഭീതിവിഷയമായി ] [QE]
24. [QS]ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു, [QE][QS2]അറിയുന്നതിനുമുമ്പേ നീയതിൽ അകപ്പെട്ടിരിക്കുന്നു; [QE][QS]നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു [QE][QS2]കാരണം നീ യഹോവയോടല്ലോ എതിർത്തുനിന്നത്. [QE]
25. [QS]യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു, [QE][QS2]തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു, [QE][QS]സൈന്യങ്ങളുടെ യഹോവയായ കർത്താവിന് [QE][QS2]ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്. [QE]
26. [QS]വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന് [QE][QS2]അവളുടെ കളപ്പുരകൾ തുറക്കുക. [QE][QS2]ധാന്യക്കൂമ്പാരങ്ങൾപോലെ അവളെ കൂനകൂട്ടുക. [QE][QS]അവളിൽ ഒന്നും ശേഷിപ്പിക്കാതെ [QE][QS2]അവളെ നിശ്ശേഷം നശിപ്പിക്കുക. [QE]
27. [QS]അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക; [QE][QS2]അവർ കൊലക്കളത്തിലേക്കു പോകട്ടെ. [QE][QS]അവർക്ക് അയ്യോ കഷ്ടം! അവരുടെ ദിവസം വന്നുചേർന്നല്ലോ, [QE][QS2]അവരെ ശിക്ഷിക്കുന്നതിനുള്ള ദിവസംതന്നെ. [QE]
28. [QS]നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്, [QE][QS2]അവിടത്തെ ആലയത്തിനുവേണ്ടി എങ്ങനെ പ്രതികാരംചെയ്തു എന്നും, [QE][QS]ബാബേലിൽനിന്ന് പലായനംചെയ്തു വന്നവരും അഭയാർഥികളും [QE][QS2]സീയോനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുക. [QE][PBR]
29. [QS]“വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ, [QE][QS2]ബാബേലിനെതിരേ വില്ലാളികളെ നിയോഗിക്കുക. [QE][QS]അവളുടെ എല്ലാവശത്തും പാളയമിറങ്ങുക; [QE][QS2]ആരും ചാടിപ്പോകരുത്. [QE][QS]അവൾ ചെയ്ത എല്ലാ പ്രവൃത്തികൾക്കും തക്കവണ്ണം [QE][QS2]അവൾക്കു പകരം കൊടുക്കുക. [QE][QS]യഹോവയ്ക്കെതിരേയല്ലോ അവൾ അഹങ്കരിച്ചത്, [QE][QS2]ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ. [QE]
30. [QS]അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; [QE][QS2]അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നാശമടയും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
31. [QS]“അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,” [QE][QS2]എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു, [QE][QS]“നിന്റെ ദിവസം വന്നെത്തിയിരിക്കുന്നു, [QE][QS2]നീ ശിക്ഷിക്കപ്പെടുന്ന ദിവസംതന്നെ. [QE]
32. [QS]അഹങ്കാരി കാലിടറി നിലംപൊത്തും, [QE][QS2]അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല; [QE][QS]അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും, [QE][QS2]അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.” [QE]
33. [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]ഇസ്രായേൽജനം പീഡിപ്പിക്കപ്പെടുന്നു, [QE][QS2]അതുപോലെതന്നെ യെഹൂദാജനവും. [QE][QS]അവരെ തടവുകാരാക്കിയവരെല്ലാം [QE][QS2]അവരെ വിട്ടയയ്ക്കാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു. [QE]
34. [QS]അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ; [QE][QS2]സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. [QE][QS]അവരുടെ ദേശത്തിന് സ്വസ്ഥതയും [QE][QS2]ബാബേൽ നിവാസികൾക്ക് കഷ്ടതയും വരുത്തേണ്ടതിന് [QE][QS2]അവിടന്ന് ശക്തിയോടെ അവർക്കുവേണ്ടി വ്യവഹരിക്കും. [QE][PBR]
35. [QS]“ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു [QE][QS2]ബാബേൽ നിവാസികൾക്കെതിരേയും [QE][QS]അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരേയുംതന്നെ!” [QE][QS2]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
36. [QS]അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ! [QE][QS2]അവർ ഭോഷരായിത്തീരും. [QE][QS]അവളുടെ യോദ്ധാക്കൾക്കെതിരേ ഒരു വാൾ! [QE][QS2]അവർ ഭയന്നുവിറയ്ക്കും. [QE]
37. [QS]അവളുടെ കുതിരകൾക്കും രഥങ്ങൾക്കും [QE][QS2]അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ! [QE][QS2]അവർ അശക്തരായിത്തീരും. [QE][QS]അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ [QE][QS2]അവ കൊള്ളയിടപ്പെടും! [QE]
38. [QS]അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം [QE][QS2]ഞാൻ അവളുടെമേൽ ഒരു വരൾച്ച[‡ അഥവാ, വാൾ ] വരുത്തും; [QE][QS]അതു വിഗ്രഹങ്ങളുടെ ഒരു ദേശമല്ലോ, [QE][QS2]ഭീതികരമായ വിഗ്രഹങ്ങളുടെ കാര്യത്തിൽ അവർ ഭ്രാന്തരായിത്തീർന്നിരിക്കുന്നു. [QE][PBR]
39. [QS]“അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും, [QE][QS2]ഒട്ടകപ്പക്ഷിയും[§ അഥവാ, മൂങ്ങായും ] അവിടെ വസിക്കും. [QE][QS]എന്നാൽ ഇനിയൊരിക്കലും അവിടെ ജനവാസം ഉണ്ടാകുകയില്ല [QE][QS2]തലമുറകൾതോറും അവ നിവാസികളില്ലാതെ കിടക്കും. [QE]
40. [QS]ഞാൻ സൊദോമിനെയും ഗൊമോറായെയും [QE][QS2]അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു, [QE][QS]“ആരും അവിടെ പാർക്കുകയില്ല; [QE][QS2]ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല. [QE][PBR]
41. [QS]“ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു; [QE][QS2]ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രവും [QE][QS2]അനേകം രാജാക്കന്മാരും ഉണർത്തപ്പെടുന്നു. [QE]
42. [QS]അവർ വില്ലും കുന്തവും കൈയിലേന്തും; [QE][QS2]അവർ ക്രൂരരും കരുണയില്ലാത്തവരുമാണ്. [QE][QS]അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, [QE][QS2]അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; [QE][QS]ബാബേൽപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ [QE][QS2]നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു. [QE]
43. [QS]ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, [QE][QS2]അവന്റെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. [QE][QS]പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ [QE][QS2]അതിവേദന അവനെ പിടികൂടിയിരിക്കുന്നു. [QE]
44. [QS]ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് [QE][QS2]നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, [QE][QS]ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. [QE][QS2]ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? [QE][QS]എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? [QE][QS2]ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?” [QE][PBR]
45. [QS]അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, [QE][QS2]ബാബേൽദേശത്തിനെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: [QE][QS]ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; [QE][QS2]അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും. [QE]
46. [QS]ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; [QE][QS2]അതിന്റെ നിലവിളി രാഷ്ട്രങ്ങൾക്കിടയിൽ പ്രതിധ്വനിക്കും. [QE]