1. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ്[* മൂ.ഭാ. ആത്മാവിനെ ] ഞാൻ ഉണർത്തിവിടും [QE][QS2]ബാബേലിനെതിരേയും ലെബ്-കമാരിയിലെ [† കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. ] നിവാസികൾക്കെതിരേയുംതന്നെ. [QE]
2. [QS]ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും, [QE][QS2]അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ; [QE][QS]അവളുടെ നാശദിവസത്തിൽ [QE][QS2]അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും. [QE]
3. [QS]വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ, [QE][QS2]അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ. [QE][QS]അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്; [QE][QS2]അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക. [QE]
4. [QS]അവർ ബാബേൽദേശത്ത്[‡ അഥവാ, കൽദയദേശത്ത് ] നിഹതന്മാരായി വീഴും [QE][QS2]അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ. [QE]
5. [QS]ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ [QE][QS2]തങ്ങളുടെദേശം[§ അതായത്, ബാബേൽദേശം ] അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും [QE][QS]അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ [QE][QS2]ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല. [QE][PBR]
6. [QS]“ബാബേലിൽനിന്ന് ഓടിപ്പോകുക! [QE][QS2]ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! [QE][QS2]അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. [QE][QS]ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; [QE][QS2]അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും. [QE]
7. [QS]ബാബേൽ യഹോവയുടെ കൈയിൽ [QE][QS2]സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു. [QE][QS]രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു; [QE][QS2]അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു. [QE]
8. [QS]പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. [QE][QS2]അവളെക്കുറിച്ചു വിലപിക്കുക! [QE][QS]അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; [QE][QS2]ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും. [QE][PBR]
9. [QS]“ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, [QE][QS2]എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; [QE][QS]നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, [QE][QS2]കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, [QE][QS2]സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’ [QE][PBR]
10. [QS]“ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു; [QE][QS2]വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി [QE][QS2]നമുക്കു സീയോനിൽ പ്രസ്താവിക്കാം.’ [QE][PBR]
11. [QS]“അമ്പുകൾക്ക് മൂർച്ച കൂട്ടുക, [QE][QS2]പരിചകൾ എടുക്കുക! [QE][QS]യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു, [QE][QS2]കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ. [QE][QS]യഹോവ പ്രതികാരംചെയ്യും, [QE][QS2]അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ. [QE]
12. [QS]ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക! [QE][QS2]കാവൽ ശക്തിപ്പെടുത്തുക, [QE][QS]കാവൽക്കാരെ നിർത്തുക, [QE][QS2]പതിയിരിപ്പുകാരെ നിയമിക്കുക! [QE][QS]ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ [QE][QS2]അവിടന്ന് നിശ്ചയമായും നിറവേറ്റും. [QE]
13. [QS]അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന [QE][QS2]വളരെ നിക്ഷേപങ്ങളുള്ള ദേശമേ, [QE][QS]നിന്റെ അവസാനം വന്നിരിക്കുന്നു, [QE][QS2]നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ. [QE]
14. [QS]സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു: [QE][QS2]തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും, [QE][QS2]അവർ നിന്റെനേരേ ജയഘോഷം മുഴക്കും. [QE][PBR]
15. [QS]“അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; [QE][QS2]തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു [QE][QS2]തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു. [QE]
16. [QS]അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; [QE][QS2]അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. [QE][QS]അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, [QE][QS2]തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. [QE][PBR]
17. [QS]“മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; [QE][QS2]ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. [QE][QS]അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; [QE][QS2]ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല. [QE]
18. [QS]അവ മിഥ്യയും അപഹാസപാത്രവുമാണ്; [QE][QS2]അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും. [QE]
19. [QS]യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, [QE][QS2]അവിടത്തെ അവകാശജനതയുടെമാത്രമല്ല, [QE][QS]സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— [QE][QS2]സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. [QE][PBR]
20. [QS]“നിങ്ങൾ എന്റെ ഗദയും [QE][QS2]യുദ്ധത്തിനുള്ള ആയുധവുമാണ്; [QE][QS]നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു, [QE]
21. [QS]നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു, [QE]
22. [QS]നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു, [QE]
23. [QS]നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു, [QE][QS2]നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു. [QE]
24.
25. [PS]“ബാബേലും ബാബേലിലെ[* അഥവാ, കൽദയയിലെ ] എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്. [PE][QS]“ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ, [QE][QS2]ഞാൻ നിനക്ക് എതിരായിരിക്കുന്നു,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][QS]“ഞാൻ നിനക്കെതിരേ കൈനീട്ടി [QE][QS2]പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും, [QE][QS2]കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും. [QE]
26. [QS]അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ [QE][QS2]അടിസ്ഥാനക്കല്ലോ എടുക്കുകയില്ല, [QE][QS2]കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
27. [QS]“ദേശത്ത് ഒരു കൊടി ഉയർത്തുക! [QE][QS2]രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക! [QE][QS]അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക; [QE][QS2]അരാരാത്ത്, മിന്നി, അശ്കേനസ് [QE][QS2]എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക. [QE][QS]അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക; [QE][QS2]വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക. [QE]
28. [QS]അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക— [QE][QS2]മേദ്യരാജാക്കന്മാരെയും [QE][QS]അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും [QE][QS2]അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ. [QE]
29. [QS]ബാബേൽദേശത്തെ നിവാസികളില്ലാതെ [QE][QS2]ശൂന്യസ്ഥലമാക്കിത്തീർക്കാൻ [QE][QS]യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം [QE][QS2]ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു. [QE]
30. [QS]ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു; [QE][QS2]അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു. [QE][QS]അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു; [QE][QS2]അവർ ശക്തിയില്ലാത്തവരായിരിക്കുന്നു. [QE][QS]അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു; [QE][QS2]അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു. [QE]
31. [QS]ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും [QE][QS2]ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും [QE][QS]ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു [QE][QS2]എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു. [QE]
32. [QS]നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും [QE][QS2]ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും [QE][QS2]പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.” [QE]
33. [PS]ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“മെതിക്കാലത്തെ മെതിക്കളംപോലെയാണ് [QE][QS2]ബാബേൽപുത്രി, [QE][QS2]അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.” [QE][PBR]
34. [QS]“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ[† സീയോനെ അഥവാ ജെറുശലേമിനെ എന്നു വിവക്ഷ ] വിഴുങ്ങിക്കളഞ്ഞു, [QE][QS2]അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു, [QE][QS2]അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു. [QE][QS]ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി, [QE][QS2]ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു [QE][QS2]അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു. [QE]
35. [QS]ഞങ്ങളുടെ ശരീരത്തിൽ[‡ അഥവാ, ഞങ്ങളോടും ഞങ്ങളുടെ മക്കളോടും ] അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,” [QE][QS2]എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു. [QE][QS]“ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,” [QE][QS2]എന്നു ജെറുശലേം പറയുന്നു. [QE]
36. [PS]അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി [QE][QS2]നിനക്കുവേണ്ടി പ്രതികാരം നടത്തും; [QE][QS]ഞാൻ അവളുടെ കടൽ വറ്റിക്കുകയും [QE][QS2]അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും. [QE]
37. [QS]ബാബേൽ ഒരു ശൂന്യകൂമ്പാരവും [QE][QS2]കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും. [QE][QS]അത് നിവാസികൾ ഇല്ലാതെ [QE][QS2]ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും. [QE]
38. [QS]അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും, [QE][QS2]സിംഹക്കുട്ടികളെപ്പോലെ മുരളും. [QE]
39. [QS]എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ, [QE][QS2]ഞാൻ അവർക്കൊരു വിരുന്നൊരുക്കി [QE][QS2]അവരെ മത്തുപിടിപ്പിക്കും; [QE][QS]അങ്ങനെ അവർ ആർത്തട്ടഹസിക്കും— [QE][QS2]പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
40. [QS]“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ [QE][QS2]കശാപ്പിനായി ഇറക്കിക്കൊണ്ടുവരും, [QE][QS2]ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ. [QE][PBR]
41. [QS]“ശേശക്ക്[§ കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. ] എങ്ങനെ പിടിക്കപ്പെടും? [QE][QS2]സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു? [QE][QS]രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ [QE][QS2]ഒരു വിജനദേശമായത് എങ്ങനെ? [QE]
42. [QS]കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും; [QE][QS2]അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും. [QE]
43. [QS]അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും [QE][QS2]വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു; [QE][QS]അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ, [QE][QS2]മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല. [QE]
44. [QS]ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും [QE][QS2]അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. [QE][QS]ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല. [QE][QS2]ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം. [QE][PBR]
45. [QS]“എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! [QE][QS2]ജീവരക്ഷയ്ക്കായി ഓടിപ്പോകുക! [QE][QS2]യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക. [QE]
46. [QS]ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ [QE][QS2]നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്; [QE][QS]ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്, [QE][QS2]ദേശത്തുനടക്കുന്ന അക്രമങ്ങളെയും [QE][QS2]ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ. [QE]
47. [QS]ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന [QE][QS2]സമയം നിശ്ചയമായും വരും; [QE][QS]അവളുടെ ദേശം മുഴുവനായും അപമാനിതമാകും, [QE][QS2]അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും. [QE]
48. [QS]അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും [QE][QS2]ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും, [QE][QS]ഉത്തരദിക്കിൽനിന്നു [QE][QS2]സംഹാരകർ അവളെ ആക്രമിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
49. [QS]“ഭൂമിയിലെങ്ങും ബാബേൽനിമിത്തം [QE][QS2]ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ [QE][QS2]ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം. [QE]
50. [QS]വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, [QE][QS2]എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! [QE][QS]ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, [QE][QS2]ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.” [QE][PBR]
51. [QS]“ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം [QE][QS2]ഞങ്ങൾ നിന്ദിതരായിരിക്കുന്നു, [QE][QS]യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ [QE][QS2]വിദേശികൾ കടന്നുകയറിയതുമൂലം [QE][QS2]ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.” [QE][PBR]
52. [QS]“എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും [QE][QS2]അവളുടെ രാജ്യത്തുടനീളം [QE][QS]മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന [QE][QS2]കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
53. [QS]“ബാബേൽ ആകാശംവരെ കയറിയാലും [QE][QS2]അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും [QE][QS2]ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE][PBR]
54. [QS]“ബാബേലിൽനിന്ന് ഒരു നിലവിളിയും, [QE][QS2]ബാബേൽദേശത്തുനിന്ന്[* അഥവാ, കൽദയദേശത്തുനിന്ന് ] [QE][QS2]മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു. [QE]
55. [QS]യഹോവ ബാബേലിനെ നശിപ്പിക്കും; [QE][QS2]അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും. [QE][QS]ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; [QE][QS2]അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു. [QE]
56. [QS]സംഹാരകൻ ബാബേലിനെതിരേ വരും; [QE][QS2]അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും, [QE][QS2]അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. [QE][QS]യഹോവ പ്രതികാരത്തിന്റെ ദൈവമാണ്; [QE][QS2]അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും. [QE]
57. [QS]അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും [QE][QS2]അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും; [QE][QS]അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” [QE][QS2]എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു. [QE]
58. [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും, [QE][QS2]അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും; [QE][QS]അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും, [QE][QS2]രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.” [QE]
59. [PS]യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം.
60. അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി.
61. യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം.
62. പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം.
63. ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.
64. പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” [PE][PS]യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു. [PE][PBR]