1. {#1ജെറുശലേമിന്മേലുള്ള ഉപരോധം } [QS]“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! [QE][QS2]ജെറുശലേമിൽനിന്ന് ഓടിപ്പോകുക! [QE][QS]തെക്കോവയിൽ കാഹളനാദം മുഴക്കുക! [QE][QS2]ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! [QE][QS]കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു [QE][QS2]ഒരു മഹാനാശംതന്നെ. [QE]
2. [QS]സുന്ദരിയും പേലവാംഗിയുമായ [QE][QS2]സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും. [QE]
3. [QS]ഭരണാധിപന്മാർ[* മൂ.ഭാ. ഇടയന്മാർ ] തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും; [QE][QS2]അവർ അവൾക്കുചുറ്റും കൂടാരമടിക്കും, [QE][QS2]അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.” [QE][PBR]
4. [QS]“അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക! [QE][QS2]എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം! [QE][QS]എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു, [QE][QS2]സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു. [QE]
5. [QS]അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് [QE][QS2]അതിന്റെ അരമനകളെ നശിപ്പിക്കാം!” [QE]
6. [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“വൃക്ഷങ്ങൾ വെട്ടിയിടുക [QE][QS2]ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക. [QE][QS]ഈ നഗരം ശിക്ഷിക്കപ്പെടണം; [QE][QS2]അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു. [QE]
7. [QS]ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ, [QE][QS2]അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു. [QE][QS]അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ; [QE][QS2]അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു. [QE]
8. [QS]ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക, [QE][QS2]അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും [QE][QS]ആർക്കും വസിക്കാൻ കഴിയാത്ത [QE][QS2]ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.” [QE]
9. [PS]സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“മുന്തിരിവള്ളിയിലെ കാലാ എന്നപോലെ [QE][QS2]ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ; [QE][QS]മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ [QE][QS2]നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.” [QE][PBR]
10. [QS]ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും? [QE][QS2]എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും? [QE][QS]അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ[† മൂ.ഭാ. പരിച്ഛേദനമേൽക്കാത്തവർ ] [QE][QS2]അവർക്കു കേൾക്കാൻ കഴിയുകയില്ല. [QE][QS]യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു. [QE][QS2]അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല. [QE]
11. [QS]അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു, [QE][QS2]അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല. [QE][PBR] [QS]“ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും [QE][QS2]ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും; [QE][QS]ഭർത്താവിനോടൊപ്പം ഭാര്യയും [QE][QS2]പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല. [QE]
12. [QS]അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം [QE][QS2]വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും, [QE][QS]ദേശവാസികൾക്കെതിരേ [QE][QS2]ഞാൻ കൈനീട്ടുമ്പോൾത്തന്നെ,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
13. [QS]“ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ [QE][QS2]സകലരും ദ്രവ്യാഗ്രഹികളാണ്; [QE][QS]പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, [QE][QS2]എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു. [QE]
14. [QS]സമാധാനം ഇല്ലാതിരിക്കെ [QE][QS2]‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്, [QE][QS]അവർ എന്റെ ജനത്തിന്റെ മുറിവുകൾ [QE][QS2]ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു. [QE]
15. [QS]വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? [QE][QS2]ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; [QE][QS2]നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. [QE][QS]അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; [QE][QS2]ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
16. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക; [QE][QS2]പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക [QE][QS]നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക; [QE][QS2]അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും. [QE][QS2]അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു. [QE]
17. [QS]ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി; [QE][QS2]‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു. [QE][QS2]എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു. [QE]
18. [QS]അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക; [QE][QS2]സാക്ഷികളേ, [QE][QS2]അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക. [QE]
19. [QS]ഭൂമിയേ, കേൾക്കുക: [QE][QS2]ഇതാ, ഈ ജനം എന്റെ വചനങ്ങളും [QE][QS2]എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ [QE][QS]അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം [QE][QS2]ഞാൻ അവരുടെമേൽ വരുത്തും. [QE]
20. [QS]ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും [QE][QS2]ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം? [QE][QS]നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; [QE][QS2]നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.” [QE]
21. [PS]അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും. [QE][QS2]മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും; [QE][QS2]അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.” [QE]
22. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, വടക്കേദേശത്തുനിന്ന് [QE][QS2]ഒരു സൈന്യം വരുന്നു; [QE][QS]ഭൂമിയുടെ വിദൂരസീമകളിൽനിന്ന് [QE][QS2]ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും. [QE]
23. [QS]അവർ വില്ലും കുന്തവും കൈയിലേന്തും; [QE][QS2]അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്. [QE][QS]അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, [QE][QS2]അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; [QE][QS]സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ [QE][QS2]നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.” [QE][PBR]
24. [QS]നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, [QE][QS2]ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. [QE][QS]പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ [QE][QS2]അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു. [QE]
25. [QS]യുദ്ധരംഗത്തേക്കു ചെല്ലുകയോ [QE][QS2]വഴിയിലൂടെ നടക്കുകയോ അരുത്, [QE][QS]കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്, [QE][QS2]എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു. [QE]
26. [QS]എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക, [QE][QS2]ചാരത്തിൽക്കിടന്ന് ഉരുളുക; [QE][QS]ഏകജാതനെക്കുറിച്ച് എന്നപോലെ [QE][QS2]അതികഠിനമായി വിലപിക്കുക. [QE][QS]സംഹാരകൻ പെട്ടെന്നു [QE][QS2]നമ്മുടെനേരേ വരും. [QE][PBR]
27. [QS]“നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി [QE][QS2]പരീക്ഷിച്ചറിയേണ്ടതിന് [QE][QS]ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു, [QE][QS2]എന്റെ ജനം അയിരും. [QE]
28. [QS]അവർ എല്ലാവരും മഹാമത്സരികൾ, [QE][QS2]ദൂഷണം പറഞ്ഞു നടക്കുന്നവർ. [QE][QS]അവർ വെങ്കലവും ഇരുമ്പുംതന്നെ; [QE][QS2]അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്. [QE]
29. [QS]അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി [QE][QS2]ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, [QE][QS]എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. [QE][QS2]ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ. [QE]
30. [QS]യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ, [QE][QS2]അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.” [QE]