1. {#1സോഫർ }
2. [PS]അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു: [PE][QS]“ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ? [QE][QS2]ഈ വിടുവായൻ കുറ്റവിമുക്തനാകുമോ? [QE]
3. [QS]നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ? [QE][QS2]നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ? [QE]
4. [QS]‘എന്റെ ഉപദേശം കുറ്റമറ്റതും [QE][QS2]ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ. [QE]
5. [QS]എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ, [QE][QS2]അവിടത്തെ അധരങ്ങൾ നിനക്കെതിരേയും [QE]
6. [QS]ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു; [QE][QS2]കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. [QE][QS2]നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക. [QE][PBR]
7. [QS]“ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ? [QE][QS2]സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ? [QE]
8. [QS]അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? [QE][QS2]അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? [QE]
9. [QS]അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും [QE][QS2]സമുദ്രത്തെക്കാൾ വിശാലവും ആകുന്നു. [QE][PBR]
10. [QS]“അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും [QE][QS2]ന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും? [QE]
11. [QS]അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു; [QE][QS2]അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ? [QE]
12. [QS]ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം [QE][QS2]ഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്. [QE][PBR]
13. [QS]“നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, [QE][QS2]നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ, [QE]
14. [QS]നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, [QE][QS2]ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ, [QE]
15. [QS]നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; [QE][QS2]നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല. [QE]
16. [QS]നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, [QE][QS2]ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും. [QE]
17. [QS]നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, [QE][QS2]അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും. [QE]
18. [QS]അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; [QE][QS2]നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും. [QE]
19. [QS]നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല, [QE][QS2]പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും. [QE]
20. [QS]ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും, [QE][QS2]അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല; [QE][QS2]അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.” [QE]