സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. {#1ഇയ്യോബ് }
2. [PS]അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: [PE][QS]“ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; [QE][QS2]നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ. [QE]
3. [QS]നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? [QE][QS2]ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്? [QE]
4. [QS]നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ [QE][QS2]എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; [QE][QS]നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും [QE][QS2]നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു. [QE]
5. [QS]എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; [QE][QS2]എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും. [QE][PBR]
6. [QS]“ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; [QE][QS2]ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല. [QE]
7. [QS]ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; [QE][QS2]എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ. [QE]
8. [QS]അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; [QE][QS2]എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു. [QE]
9. [QS]അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, [QE][QS2]അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; [QE][QS2]എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു. [QE]
10. [QS]ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; [QE][QS2]അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും [QE][QS2]എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു. [QE]
11. [QS]ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; [QE][QS2]ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു. [QE]
12. [QS]എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; [QE][QS2]അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. [QE][QS]അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു; [QE]
2. [QS2]അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; [QE][QS]കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; [QE][QS2]എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു. [QE]
14. [QS]വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; [QE][QS2]ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു. [QE][PBR]
15. [QS]“ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; [QE][QS2]എന്റെ അഭിമാനം[* മൂ.ഭാ. കൊമ്പ് ] പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു. [QE]
16. [QS]കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, [QE][QS2]എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു; [QE]
17. [QS]എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, [QE][QS2]എന്റെ പ്രാർഥന നിർമലമായതുതന്നെ. [QE][PBR]
18. [QS]“ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; [QE][QS2]എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ! [QE]
19. [QS]ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും [QE][QS2]എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു. [QE]
20. [QS]എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, [QE][QS2]എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു;[† അഥവാ, എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു. ] [QE]
21. [QS]മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ [QE][QS2]മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു! [QE][PBR]
22. [QS]“ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന് [QE][QS2]ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്. [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 42
ഇയ്യോബ് 1 2 അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ. 3 നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്? 4 നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു. 5 എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും. 6 “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല. 7 ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ. 8 അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു. 9 അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു. 10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു. 11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു. 12 എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു; 2 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു. 14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു. 15 “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; എന്റെ അഭിമാനം* മൂ.ഭാ. കൊമ്പ് പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു. 16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു; 17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, എന്റെ പ്രാർഥന നിർമലമായതുതന്നെ. 18 “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ! 19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു. 20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു; അഥവാ, എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു. 21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു! 22 “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന് ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്.
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 16 / 42
×

Alert

×

Malayalam Letters Keypad References