1. [QS]എന്റെ ശ്വാസം ക്ഷയിച്ചു, [QE][QS2]എന്റെ നാളുകൾ തീർന്നുപോയി, [QE][QS2]ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു. [QE]
2. [QS]തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു; [QE][QS2]എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. [QE][PBR]
3. [QS]“ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ. [QE][QS2]എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്? [QE]
4. [QS]അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു; [QE][QS2]അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല. [QE]
5. [QS]സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ [QE][QS2]സന്തതികളുടെ കണ്ണു മങ്ങിപ്പോകും. [QE][PBR]
6. [QS]“ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു, [QE][QS2]മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു. [QE]
7. [QS]വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു; [QE][QS2]എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി. [QE]
8. [QS]നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും; [QE][QS2]നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും. [QE]
9. [QS]എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും; [QE][QS2]നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും. [QE][PBR]
10. [QS]“നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക! [QE][QS2]നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല. [QE]
11. [QS]എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി. [QE][QS2]എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ, [QE]
12. [QS]പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ [QE][QS2]പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു. [QE]
13. [QS]ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, [QE][QS2]അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ, [QE]
14. [QS]ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും [QE][QS2]പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ, [QE]
15. [QS]എന്റെ പ്രത്യാശ എവിടെ? [QE][QS2]എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും? [QE]
16. [QS]എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? [QE][QS2]ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?” [QE]