സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. {#1ബിൽദാദ് }
2. [PS]അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു: [PE][QS]“നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? [QE][QS2]വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം. [QE]
3. [QS]ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? [QE][QS2]നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ? [QE]
4. [QS]കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, [QE][QS2]നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? [QE][QS2]അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ? [QE][PBR]
5. [QS]“ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; [QE][QS2]അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല. [QE]
6. [QS]അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; [QE][QS2]അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും. [QE]
7. [QS]അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; [QE][QS2]അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു. [QE]
8. [QS]അവർ സ്വയം കെണിയിലേക്കു നടക്കുന്നു; [QE][QS2]അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു. [QE]
9. [QS]അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, [QE][QS2]കെണി അവരെ വരിഞ്ഞുമുറുക്കുന്നു. [QE]
10. [QS]അവർക്കുവേണ്ടി നിലത്ത് കുടുക്കും [QE][QS2]വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു. [QE]
11. [QS]എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും [QE][QS2]ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു. [QE]
12. [QS]ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; [QE][QS2]വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു. [QE]
13. [QS]അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; [QE][QS2]മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു. [QE]
14. [QS]അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; [QE][QS2]ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും. [QE]
15. [QS]അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; [QE][QS2]അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു. [QE]
16. [QS]കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, [QE][QS2]മീതേ അവരുടെ ശാഖകൾ കരിയുന്നു. [QE]
17. [QS]ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; [QE][QS2]ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല. [QE]
18. [QS]അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; [QE][QS2]അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും. [QE]
19. [QS]അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; [QE][QS2]അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല. [QE]
20. [QS]പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; [QE][QS2]പൂർവദേശക്കാർ നടുങ്ങിപ്പോകും. [QE]
21. [QS]നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; [QE][QS2]ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.” [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 42
ബിൽദാദ് 1 2 അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു: “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം. 3 ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ? 4 കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ? 5 “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല. 6 അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും. 7 അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു. 8 അവർ സ്വയം കെണിയിലേക്കു നടക്കുന്നു; അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു. 9 അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, കെണി അവരെ വരിഞ്ഞുമുറുക്കുന്നു. 10 അവർക്കുവേണ്ടി നിലത്ത് കുടുക്കും വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു. 11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു. 12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു. 13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു. 14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും. 15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു. 16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, മീതേ അവരുടെ ശാഖകൾ കരിയുന്നു. 17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല. 18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും. 19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല. 20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; പൂർവദേശക്കാർ നടുങ്ങിപ്പോകും. 21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 18 / 42
×

Alert

×

Malayalam Letters Keypad References