1. {#1ഇയ്യോബ് }
2. [PS]അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു: [PE][QS]“നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും [QE][QS2]വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? [QE]
3. [QS]ഇതാ, പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു; [QE][QS2]എന്നോടു ദോഷം ചെയ്യാൻ നിങ്ങൾക്കു ലജ്ജയില്ല. [QE]
4. [QS]ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ, [QE][QS2]എന്റെ തെറ്റ് എന്നെമാത്രം ബാധിക്കുന്ന വിഷയമാണ്. [QE]
5. [QS]നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും [QE][QS2]എന്റെ നിസ്സഹായാവസ്ഥ എനിക്കെതിരേയുള്ള തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ, [QE]
6. [QS]ദൈവം എന്നോടു ദോഷം പ്രവർത്തിച്ച് [QE][QS2]അവിടത്തെ വലയിൽ എന്നെ കുടുക്കി എന്ന് അറിഞ്ഞുകൊൾക. [QE][PBR]
7. [QS]“ ‘അതിക്രമം!’ എന്നു ഞാൻ കരയുന്നു, എനിക്ക് ഉത്തരം ലഭിക്കുന്നില്ല; [QE][QS2]സഹായത്തിനായി ഞാൻ നിലവിളിക്കുന്നു, എനിക്കു നീതി ലഭിക്കുന്നതുമില്ല. [QE]
8. [QS]എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു; [QE][QS2]എന്റെ വഴിയിൽ അവിടന്ന് അന്ധകാരം വരുത്തിയിരിക്കുന്നു. [QE]
9. [QS]അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു; [QE][QS2]എന്റെ തലയിൽനിന്ന് കിരീടവും നീക്കിയിരിക്കുന്നു. [QE]
10. [QS]എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു; ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു; [QE][QS2]ഒരു വൃക്ഷത്തെയെന്നവണ്ണം അവിടന്ന് എന്റെ പ്രത്യാശ പിഴുതുനീക്കിയിരിക്കുന്നു. [QE]
11. [QS]എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു; [QE][QS2]എന്നെ അവിടത്തെ ശത്രുഗണത്തിൽ എണ്ണുന്നു. [QE]
12. [QS]അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു; [QE][QS2]അവർ എനിക്കെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുന്നു [QE][QS2]എന്റെ കൂടാരത്തിനുചുറ്റും അവർ താവളമടിക്കുന്നു. [QE][PBR]
13. [QS]“അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു; [QE][QS2]എന്റെ പരിചയക്കാർ പൂർണമായും എന്നിൽനിന്ന് അകന്നുമാറിയിരിക്കുന്നു. [QE]
14. [QS]എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി; [QE][QS2]എന്റെ ഉറ്റ സ്നേഹിതർ എന്നെ മറന്നുകളഞ്ഞു. [QE]
15. [QS]എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു; [QE][QS2]അവർ എന്നെ ഒരു അപരിചിതനെപ്പോലെ വീക്ഷിക്കുന്നു. [QE]
16. [QS]എന്റെ ദാസനെ ഞാൻ വിളിക്കുന്നു, എന്നാൽ അവൻ പ്രതികരിക്കുന്നില്ല; [QE][QS2]എന്റെ വായ് തുറന്ന് അവനോടു ഞാൻ കെഞ്ചേണ്ടതായിവരുന്നു. [QE]
17. [QS]എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്; [QE][QS2]എന്റെ സഹോദരങ്ങൾക്കു ഞാൻ അറപ്പായിത്തീർന്നിരിക്കുന്നു. [QE]
18. [QS]കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു; [QE][QS2]ഞാൻ എഴുന്നേൽക്കുമ്പോൾ അവർ എന്നെ പരിഹസിക്കുന്നു. [QE]
19. [QS]എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു; [QE][QS2]ഞാൻ സ്നേഹിച്ചവർ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. [QE]
20. [QS]ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു; [QE][QS2]ഞാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്. [QE][PBR]
21. [QS]“എന്റെ സ്നേഹിതരേ, എന്നോടു കരുണകാട്ടണേ, എന്നോടു കരുണകാട്ടണേ; [QE][QS2]ദൈവത്തിന്റെ കൈ എന്റെമേൽ വീണിരിക്കുന്നു. [QE]
22. [QS]ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്? [QE][QS2]എന്റെ മാംസം തിന്നിട്ടും നിങ്ങൾ തൃപ്തിപ്പെടാത്തതെന്തുകൊണ്ട്? [QE][PBR]
23. [QS]“ഹാ! എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ! [QE][QS2]അയ്യോ! അവ ഒരു പുസ്തകച്ചുരുളിൽ എഴുതിവെച്ചെങ്കിൽ! [QE]
24. [QS]ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ [QE][QS2]അവ ഒരു പാറയിൽ എന്നേക്കുമായി കൊത്തിയിരുന്നെങ്കിൽ! [QE]
25. [QS]എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം, [QE][QS2]ഒടുവിൽ അവിടന്നു പൊടിമേൽ[* അഥവാ, ഭൂമിമേൽ ] നിൽക്കുമെന്നും ഞാൻ അറിയുന്നു. [QE]
26. [QS]എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും [QE][QS2]ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും; [QE]
27. [QS]ഞാൻതന്നെ അവിടത്തെ കാണും; [QE][QS2]മറ്റൊരുവനല്ല, എന്റെ സ്വന്തം കണ്ണുതന്നെ അവിടത്തെ കാണും. [QE][QS2]എന്റെ ഹൃദയം അതിനായി ആർത്തിയോടിരിക്കുന്നു. [QE][PBR]
28. [QS]“ ‘അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും? [QE][QS2]അഥവാ, അവനെതിരേ എന്തു കുറ്റം ആരോപിക്കാൻ നമുക്കു കഴിയും?’ [QE]
29. [QS]വാളിനെ ഭയപ്പെടുക, [QE][QS2]ക്രോധം വാളിന്റെ ശിക്ഷയെ വിളിച്ചുവരുത്തുന്നു. [QE][QS2]ഒരു ന്യായവിധി ഉണ്ടെന്ന് അങ്ങനെ നിങ്ങൾ അറിയാൻ ഇടയാകും.” [QE]