1. {#1സോഫർ }
2. [PS]അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു: [PE][QS]“എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു [QE][QS2]കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു. [QE]
3. [QS]എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; [QE][QS2]എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു. [QE][PBR]
4. [QS]“പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, [QE][QS2]ഭൂമുഖത്ത് മനുഷ്യജാതിയെ[* അഥവാ, ആദാമിനെ ] ആക്കിയ കാലംമുതലുള്ളവതന്നെ, [QE]
5. [QS]ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; [QE][QS2]അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്. [QE]
6. [QS]അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും [QE][QS2]അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും, [QE]
7. [QS]തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; [QE][QS2]അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും. [QE]
8. [QS]ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, [QE][QS2]ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു. [QE]
9. [QS]അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; [QE][QS2]അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല. [QE]
10. [QS]അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; [QE][QS2]അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും. [QE]
11. [QS]അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; [QE][QS2]എങ്കിലും അത് അവരോടൊപ്പം മണ്ണടിയും. [QE][PBR]
12. [QS]“അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും [QE][QS2]തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും, [QE]
13. [QS]അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ [QE][QS2]വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും, [QE]
14. [QS]അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും [QE][QS2]സർപ്പവിഷമായി അതു പരിണമിക്കും. [QE]
15. [QS]അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; [QE][QS2]ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും. [QE]
16. [QS]അവർ സർപ്പവിഷം നുണയും; [QE][QS2]അണലിയുടെ കടിയേറ്റു മരണമടയും. [QE]
17. [QS]തേനും വെണ്ണയും ഒഴുകുന്ന [QE][QS2]നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല. [QE]
18. [QS]അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; [QE][QS2]തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല. [QE]
19. [QS]കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; [QE][QS2]തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു. [QE][PBR]
20. [QS]“അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; [QE][QS2]തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല. [QE]
21. [QS]അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; [QE][QS2]അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല. [QE]
22. [QS]അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; [QE][QS2]അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും. [QE]
23. [QS]അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, [QE][QS2]ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും [QE][QS2]അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും. [QE]
24. [QS]ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, [QE][QS2]അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും. [QE]
25. [QS]അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, [QE][QS2]അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. [QE][QS]മരണഭീതി അവർക്കുമേൽ വന്നുവീഴും; [QE]
2. [QS2]അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. [QE][QS]വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, [QE][QS2]അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും. [QE]
27. [QS]ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; [QE][QS2]ഭൂമി അവർക്കെതിരേ എഴുന്നേൽക്കും. [QE]
28. [QS]പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, [QE][QS2]ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ. [QE]
29. [QS]ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും [QE][QS2]ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.” [QE]