1. {#1ഇയ്യോബ് }
2. [PS]അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്: [PE][QS]“എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; [QE][QS2]നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ. [QE]
3. [QS]ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക, [QE][QS2]സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം. [QE][PBR]
4. [QS]“ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്? [QE][QS2]പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? [QE]
5. [QS]എന്നെ നോക്കുക, ആശ്ചര്യപ്പെടുക; [QE][QS2]സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക. [QE]
6. [QS]അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു; [QE][QS2]വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു. [QE]
7. [QS]ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും [QE][QS2]ശക്തി ഏറിവരുന്നതും എന്തുകൊണ്ട്? [QE]
8. [QS]അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും [QE][QS2]അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു. [QE]
9. [QS]അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; [QE][QS2]ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല. [QE]
10. [QS]അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; [QE][QS2]അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു. [QE]
11. [QS]ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; [QE][QS2]അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു. [QE]
12. [QS]അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; [QE][QS2]കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു. [QE]
13. [QS]അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, [QE][QS2]സമാധാനത്തോടെ[* അഥവാ, പെട്ടെന്നുതന്നെ ] അവർ ശവക്കുഴിയിലേക്കിറങ്ങുന്നു. [QE]
14. [QS]എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! [QE][QS2]അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല. [QE]
15. [QS]ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? [QE][QS2]അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’ [QE]
16. [QS]എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; [QE][QS2]അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു. [QE][PBR]
17. [QS]“എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? [QE][QS2]എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും [QE][QS2]ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു? [QE]
18. [QS]എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും [QE][QS2]കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു. [QE]
19. [QS]‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. [QE][QS2]അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ! [QE]
20. [QS]അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; [QE][QS2]സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ. [QE]
21. [QS]അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ [QE][QS2]തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ? [QE][PBR]
22. [QS]“ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ? [QE][QS2]അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ. [QE]
23. [QS]ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു, [QE][QS2]സമ്പൂർണസുരക്ഷയും സമൃദ്ധിയും [QE]
24. [QS]ശരീരപോഷണവും[† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE][QS2]അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ. [QE]
25. [QS]അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ [QE][QS2]മനോവ്യസനത്തോടെ മരിക്കുന്നു. [QE]
26. [QS]അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു, [QE][QS2]പുഴുക്കൾ അവരെ പൊതിയുന്നു. [QE][PBR]
27. [QS]“നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, [QE][QS2]എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്. [QE]
28. [QS]നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? [QE][QS2]ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’ [QE]
29. [QS]വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? [QE][QS2]അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ? [QE]
30. [QS]വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; [QE][QS2]ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.[‡ അഥവാ, വിനാശദിവസത്തിനായി ദുഷ്ടർ സൂക്ഷിക്കപ്പെടുന്നു അഥവാ, ക്രോധദിവസത്തിലേക്ക് അവർ ആനയിക്കപ്പെടുന്നു. ] [QE]
31. [QS]അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? [QE][QS2]അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും? [QE]
32. [QS]അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; [QE][QS2]അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. [QE]
33. [QS]താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; [QE][QS2]അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, [QE][QS2]എല്ലാവരും അവരെ അനുഗമിക്കുന്നു. [QE][PBR]
34. [QS]“പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? [QE][QS2]നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!” [QE]