സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. {#1ഇയ്യോബ് }
2. [PS]അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്: [PE][QS]“നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്! [QE][QS2]ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്! [QE]
3. [QS]ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്! [QE][QS2]എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്! [QE]
4. [QS]നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്? [QE][QS2]ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്? [QE][PBR]
5. [QS]“മരണമടഞ്ഞവർ തീവ്രയാതനയിലാണ്, [QE][QS2]ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും. [QE]
6. [QS]മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; [QE][QS2]നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു. [QE]
7. [QS]അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും [QE][QS2]ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു. [QE]
8. [QS]അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; [QE][QS2]അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല. [QE]
9. [QS]പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; [QE][QS2]അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു. [QE]
10. [QS]പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി [QE][QS2]ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു. [QE]
11. [QS]ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; [QE][QS2]അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു. [QE]
12. [QS]തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; [QE][QS2]തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു. [QE]
13. [QS]അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; [QE][QS2]തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു. [QE]
14. [QS]ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം [QE][QS2]നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! [QE][QS2]അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?” [QE]
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 42
ഇയ്യോബ് 1 2 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്: “നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്! ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്! 3 ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്! എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്! 4 നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്? ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്? 5 “മരണമടഞ്ഞവർ തീവ്രയാതനയിലാണ്, ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും. 6 മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു. 7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു. 8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല. 9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു. 10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു. 11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു. 12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു. 13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു. 14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”
മൊത്തമായ 42 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 42
×

Alert

×

Malayalam Letters Keypad References