1. [QS]“എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക; [QE][QS2]എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക. [QE]
2. [QS]ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു; [QE][QS2]എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു. [QE]
3. [QS]എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ; [QE][QS2]എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു. [QE]
4. [QS]ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; [QE][QS2]സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു. [QE]
5. [QS]നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക; [QE][QS2]എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക. [QE]
6. [QS]നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ; [QE][QS2]ഞാനും ഒരു കളിമൺകഷണമല്ലേ. [QE]
7. [QS]എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല, [QE][QS2]എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല. [QE][PBR]
8. [QS]“തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്— [QE][QS2]ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു— [QE]
9. [QS]‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല; [QE][QS2]ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല. [QE]
10. [QS]കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു; [QE][QS2]എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു. [QE]
11. [QS]അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു; [QE][QS2]എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’ [QE][PBR]
12. [QS]“എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല, [QE][QS2]കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ. [QE]
13. [QS]അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, [QE][QS2]എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം? [QE]
14. [QS]ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; [QE][QS2]മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും. [QE]
15. [QS]സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ [QE][QS2]മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, [QE][QS2]അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ, [QE]
16. [QS]അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും [QE][QS2]ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു. [QE]
17. [QS]മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും [QE][QS2]അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും [QE]
18. [QS]അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും [QE][QS2]അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ. [QE][PBR]
19. [QS]“തങ്ങളുടെ കിടക്കമേൽ വേദനയാലും [QE][QS2]തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു. [QE]
20. [QS]അവരുടെ ശരീരം ആഹാരത്തെയും [QE][QS2]പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു. [QE]
21. [QS]അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, [QE][QS2]മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു. [QE]
22. [QS]അവർ ശവക്കുഴിയിലേക്കും [QE][QS2]അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു. [QE]
23. [QS]അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, [QE][QS2]പരസഹസ്രം ദൂതന്മാരിൽ ഒരാളെ [QE][QS2]മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ, [QE]
24. [QS]ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, [QE][QS2]‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; [QE][QS2]കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ. [QE]
25. [QS]അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; [QE][QS2]അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ. [QE]
26. [QS]അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. [QE][QS2]അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; [QE][QS2]അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും. [QE]
27. [QS]അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: [QE][QS2]‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, [QE][QS2]എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല. [QE]
28. [QS]ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; [QE][QS2]ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’ [QE][PBR]
29. [QS](29-30)“മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും [QE][QS2]അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി [QE][QS]ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം [QE][QS2]അവരോടു പ്രവർത്തിക്കുന്നു. [QE][PBR]
30.
31. [QS]“ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക, [QE][QS2]മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ. [QE]
32. [QS]താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക. [QE][QS2]താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക. [QE]
33. [QS]അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക; [QE][QS2]മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.” [QE]