1. {#1ബിൽദാദ് }
2. [PS]ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു: [PE][QS]“ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? [QE][QS2]നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ. [QE]
3. [QS]ദൈവം ന്യായം തകിടംമറിക്കുമോ? [QE][QS2]സർവശക്തൻ നീതിയെ നിഷേധിക്കുമോ? [QE]
4. [QS]അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, [QE][QS2]അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു. [QE]
5. [QS]എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും [QE][QS2]സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ, [QE]
6. [QS]നീ നിർമലനും പരമാർഥിയുമെങ്കിൽ, [QE][QS2]തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; [QE][QS2]നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും. [QE]
7. [QS]നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, [QE][QS2]നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും. [QE][PBR]
8. [QS]“മുൻ തലമുറകളോടു ചോദിക്കുക; [QE][QS2]അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക. [QE]
9. [QS]ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ. [QE][QS2]ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്. [QE]
10. [QS]അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ? [QE][QS2]തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ? [QE]
11. [QS]ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ? [QE][QS2]വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ? [QE]
12. [QS]അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ [QE][QS2]പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു. [QE]
13. [QS]ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്; [QE][QS2]അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും. [QE]
14. [QS]അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE][QS2]അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്. [QE]
15. [QS]അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു; [QE][QS2]അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല. [QE]
16. [QS]അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്, [QE][QS2]അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു. [QE]
17. [QS]അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു; [QE][QS2]അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു. [QE]
18. [QS]എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ [QE][QS2]‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും. [QE]
19. [QS]ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം, [QE][QS2]ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും. [QE][PBR]
20. [QS]“നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല; [QE][QS2]ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല. [QE]
21. [QS]അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും [QE][QS2]നിന്റെ അധരങ്ങളിൽ ആനന്ദഘോഷവും നിറയ്ക്കും [QE]
22. [QS]നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും; [QE][QS2]ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.” [QE]