1. {#1ഇയ്യോബ് }
2. [PS]അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു: [PE][QS]“അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം; [QE][QS2]എങ്ങനെയാണ് നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനാകുന്നത്? [QE]
3. [QS]അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ, [QE][QS2]അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ. [QE]
4. [QS]അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്. [QE][QS2]അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്? [QE]
5. [QS]അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും [QE][QS2]അവിടത്തെ കോപത്തിൽ അവിടന്ന് അവയെ മറിച്ചിടുകയും ചെയ്യുന്നു. [QE]
6. [QS]അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും [QE][QS2]അതിന്റെ തൂണുകൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു. [QE]
7. [QS]സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു; [QE][QS2]അവിടന്നു നക്ഷത്രങ്ങളുടെ പ്രഭയെ അടച്ചു മുദ്രവെക്കുന്നു. [QE]
8. [QS]അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും [QE][QS2]സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും. [QE]
9. [QS]അവിടന്നു സപ്തർഷികൾ,[* അഥവാ, ചിങ്ങരാശി ] മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും [QE][QS2]ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു. [QE]
10. [QS]അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു; [QE][QS2]എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു. [QE]
11. [QS]അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല; [QE][QS2]അവിടന്ന് എന്റെ ചാരത്തുകൂടി നീങ്ങുന്നു, എന്നാൽ എനിക്കു ദർശിക്കാൻ കഴിയുന്നില്ല. [QE]
12. [QS]അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും? [QE][QS2]‘അങ്ങ് എന്താണീ ചെയ്യുന്നത്,’ എന്നു ചോദിക്കാൻ ആർക്കു കഴിയും? [QE]
13. [QS]ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല. [QE][QS2]രഹബിന്റെ[† പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം. ] അനുയായികൾ അവിടത്തേക്ക് കീഴടങ്ങുന്നു. [QE][PBR]
14. [QS]“ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ? [QE][QS2]അവിടത്തോടു തർക്കിക്കാൻ ഞാൻ എവിടെനിന്നു വാക്കുകൾ കണ്ടെത്തും? [QE]
15. [QS]ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല; [QE][QS2]എന്റെ ന്യായാധിപനോട് കരുണയ്ക്കായി യാചിക്കുകമാത്രമേ എനിക്കു കഴിയൂ. [QE]
16. [QS]ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും [QE][QS2]അവിടന്ന് എന്റെ സങ്കടയാചനകൾ കേൾക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. [QE]
17. [QS]കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും [QE][QS2]അകാരണമായി എന്റെ മുറിവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. [QE]
18. [QS]ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ [QE][QS2]ദുരിതംകൊണ്ട് എന്റെ ഉള്ളം നിറയ്ക്കുന്നു. [QE]
19. [QS]ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ! [QE][QS2]ന്യായവാദത്തിന്റെ കാര്യമാണെങ്കിൽ, അതിനായി ആര് അവിടത്തെ[‡ മൂ.ഭാ. എന്നെ ] വിളിച്ചുവരുത്തും? [QE]
20. [QS]ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും. [QE][QS2]ഞാൻ നിഷ്കളങ്കനായാലും, അവിടന്ന് എന്നെ കുറ്റക്കാരനായി പ്രഖ്യാപിക്കും. [QE][PBR]
21. [QS]“ഞാൻ നിഷ്കളങ്കൻ ആണെങ്കിലും, [QE][QS2]അത് എന്നെ ബാധിക്കുന്നില്ല; [QE][QS2]എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു. [QE]
22. [QS]അതെല്ലാം ഒരുപോലെതന്നെ; അതിനാൽ ഞാൻ പറയുന്നു, [QE][QS2]‘അവിടന്നു നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.’ [QE]
23. [QS]കഠിനപ്രഹരം പെട്ടെന്നു മരണം വരുത്തുന്നു, [QE][QS2]അവിടന്നു നിരപരാധിയുടെ ദുർഗതിയെ പരിഹസിക്കുന്നു. [QE]
24. [QS]ഭൂമി അധർമികളുടെ കൈയിൽ അകപ്പെടുമ്പോൾ, [QE][QS2]ന്യായാധിപരുടെ കണ്ണ് അവിടന്നു കുരുടാക്കുന്നു. [QE][QS2]ഇതു ചെയ്തത് അവിടന്നല്ലെങ്കിൽ പിന്നെ ആരാണ്? [QE][PBR]
25. [QS]“എന്റെ ആയുസ്സ് ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ പായുന്നു; [QE][QS2]ആനന്ദത്തിന്റെ ഒരു കണികപോലും കാണാതെ അതു പറന്നുപോകുന്നു. [QE]
26. [QS]ഞാങ്ങണകൊണ്ടുണ്ടാക്കിയ വള്ളംപോലെ ഓളപ്പരപ്പിൽ തെന്നിമാറുന്നു, [QE][QS2]ഇര റാഞ്ചുന്ന കഴുകനെപ്പോലെയും അതു കടന്നുപോകുന്നു. [QE]
27. [QS]‘എന്റെ ആവലാതി ഞാൻ മറക്കാം, [QE][QS2]എന്റെ വ്യസനഭാവം ഞാൻ ഉപേക്ഷിച്ചു പുഞ്ചിരിതൂകാം,’ എന്നു ഞാൻ പറഞ്ഞാലും, [QE]
28. [QS]ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു, [QE][QS2]അങ്ങ് എന്നെ നിരപരാധിയായി വിട്ടയയ്ക്കുകയില്ലെന്ന് എനിക്കറിയാം. [QE]
29. [QS]ഞാൻ ഇപ്പോൾത്തന്നെ കുറ്റാരോപിതനായി എണ്ണപ്പെട്ടിരിക്കുന്നു, [QE][QS2]അങ്ങനെയെങ്കിൽ ഞാൻ എന്തിനു വ്യർഥമായി പ്രയത്നിക്കുന്നു? [QE]
30. [QS]ഞാൻ ഹിമംകൊണ്ട്[§ സോപ്പ്, എന്നു വിവക്ഷ ] എന്നെ കഴുകിയാലും [QE][QS2]ക്ഷാരജലംകൊണ്ടു കൈകൾ വെടിപ്പാക്കിയാലും, [QE]
31. [QS]അങ്ങ് എന്നെ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്ത്തും, [QE][QS2]അതുകൊണ്ട് എന്റെ വസ്ത്രങ്ങൾപോലും എന്നെ വെറുക്കുന്നു. [QE][PBR]
32. [QS]“അവിടത്തോടു ഞാൻ ഉത്തരം പറയേണ്ടതിനും [QE][QS2]ഞങ്ങൾ ഒരുമിച്ചു ന്യായവിസ്താരത്തിൽ ഏറ്റുമുട്ടുന്നതിനും അവിടന്ന് എന്നെപ്പോലെ കേവലം മനുഷ്യനല്ലല്ലോ. [QE]
33. [QS]ഞങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിക്കുന്ന [QE][QS2]ഒരു മധ്യസ്ഥൻ ഞങ്ങൾക്കുമധ്യേ ഉണ്ടായിരുന്നെങ്കിൽ, [QE]
34. [QS]ദൈവത്തിന്റെ വടി എന്നിൽനിന്നു നീക്കട്ടെ, [QE][QS2]അവിടത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കുമായിരുന്നു. [QE]
35. [QS]അപ്പോൾ ഭീതികൂടാതെ ഞാൻ അവിടത്തോടു സംസാരിക്കും, [QE][QS2]എന്നാൽ ഇപ്പോൾ അതിനു യാതൊരു നിർവാഹവുമില്ല. [QE][PBR]