1. {#1ദെബോറായുടെ കീർത്തനം }
2. [PS]അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു: [PE][QS]“പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും [QE][QS2]ജനം സ്വയം സമർപ്പിച്ചതിനും [QE][QS2]യഹോവയെ വാഴ്ത്തുക! [QE][PBR]
3. [QS]“രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! [QE][QS2]ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; [QE][QS2]ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും. [QE][PBR] [PBR]
4. [QS]“യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, [QE][QS2]ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ, [QE][QS]ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു, [QE][QS2]മേഘങ്ങൾ വെള്ളം ചൊരിഞ്ഞു. [QE]
5. [QS]മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, [QE][QS2]ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ. [QE][PBR]
6. [QS]“അനാത്തിൻ പുത്രൻ ശംഗരിൻനാളിലും [QE][QS2]യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; [QE][QS2]യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു. [QE]
7. [QS]ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, [QE][QS2]ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, [QE][QS2]ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി. [QE]
8. [QS]യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ [QE][QS2]ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, [QE][QS]ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ [QE][QS2]പരിചയും കുന്തവും കണ്ടതേയില്ല. [QE]
9. [QS]എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും [QE][QS2]ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു. [QE][QS2]യഹോവയെ വാഴ്ത്തുക! [QE][PBR]
10. [QS]“പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് [QE][QS2]വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, [QE][QS2]പാതകളിലൂടെ നടന്നുനീങ്ങുന്നവരേ, [QE]
11. [QS]നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] ശബ്ദം. [QE][QS2]അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, [QE][QS2]ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. [QE][PBR] [QS]“അന്ന് യഹോവയുടെ ജനം [QE][QS2]നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു. [QE]
12. [QS]‘ഉണരൂ, ഉണരൂ, ദെബോറേ! [QE][QS2]ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ! [QE][QS]ഉണരൂ ബാരാക്കേ! [QE][QS2]അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’ [QE][PBR]
13. [QS]“അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു; [QE][QS2]യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു. [QE]
14. [QS]അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു; [QE][QS2]നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്. [QE][QS]മാഖീരിൽനിന്നു സേനാപതികളും [QE][QS2]സെബൂലൂനിൽനിന്നു സൈന്യാധിപന്റെ[† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] ദണ്ഡുവഹിച്ചവരും വന്നു. [QE]
15. [QS]യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; [QE][QS2]അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ [QE][QS2]താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. [QE][QS]രൂബേന്യദേശത്തെ ജനം അവരുടെ [QE][QS2]ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു. [QE]
16. [QS]ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട് [QE][QS2]നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്? [QE][QS]രൂബേന്യദേശത്തെ ജനം അവരുടെ [QE][QS2]ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു. [QE]
17. [QS]ഗിലെയാദ് യോർദാനക്കരെ പാർത്തു. [QE][QS2]ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്? [QE][QS]ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു; [QE][QS2]തുറമുഖങ്ങളിൽ വാസമുറപ്പിച്ചു. [QE]
18. [QS]സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം; [QE][QS2]നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ. [QE][PBR]
19. [QS]“രാജാക്കന്മാർ വന്നു; അവർ പൊരുതി; [QE][QS2]കനാന്യരാജാക്കന്മാർ പൊരുതി. [QE][QS]താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. [QE][QS2]വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല. [QE]
20. [QS]ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, [QE][QS2]സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി. [QE]
21. [QS]കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, [QE][QS2]അവരെ ഒഴുക്കിക്കളഞ്ഞു, [QE][QS2]എൻ മനമേ, നീ ബലത്തോടെ മുന്നേറുക. [QE]
22. [QS]അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി; [QE][QS2]ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു. [QE]
23. [QS]‘മെരോസിനെ ശപിക്കുക, [QE][QS2]അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. [QE][QS]‘കാരണം അവർ യഹോവയ്ക്കു തുണയായി, [QE][QS2]ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’ [QE][PBR] [PBR]
24. [QS]“കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ, [QE][QS2]സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ, [QE][QS2]കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ. [QE]
25. [QS]അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു; [QE][QS2]രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു. [QE]
26. [QS]കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, [QE][QS2]തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. [QE][QS]സീസെരയെ അവൾ ആഞ്ഞടിച്ചു, [QE][QS2]അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു. [QE]
27. [QS]അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, [QE][QS2]വീണയാൾ അവിടെ വീണുകിടന്നു; [QE][QS]അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. [QE][QS2]വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു. [QE][PBR]
28. [QS]“സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു; [QE][QS2]ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്: [QE][QS]‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്? [QE][QS2]രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’ [QE]
29. [QS]അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു; [QE][QS2]അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു: [QE]
30. [QS]‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ? [QE][QS2]ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം, [QE][QS]നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ; [QE][QS2]നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ, [QE][QS]എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ— [QE][QS2]ഇതെല്ലാമല്ലയോ കൊള്ളമുതൽ?’ [QE][PBR] [PBR]
31. [QS]“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. [QE][QS2]എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ [QE][QS2]സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” [QE][PS]ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി. [PE]