1. [QS] [* ഈ പുസ്തകത്തിലെ ഓരോ വാക്യവും മൂന്നാം അധ്യായത്തിലെ ഓരോ മൂന്നു വാക്യങ്ങൾ വീതവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു. ]ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, [QE][QS2]എങ്ങനെ വിജനമായിപ്പോയി! [QE][QS]ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ [QE][QS2]എങ്ങനെ വിധവയായിപ്പോയി! [QE][QS]പ്രവിശ്യകളുടെ റാണിയായിരുന്നവൾ [QE][QS2]ഇതാ അടിമയായിരിക്കുന്നു! [QE][PBR]
2. [QS]രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; [QE][QS2]അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. [QE][QS]അവളുടെ പ്രേമഭാജനങ്ങളിൽ [QE][QS2]അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. [QE][QS]അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; [QE][QS2]അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു. [QE][PBR]
3. [QS]കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം [QE][QS2]യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. [QE][QS]ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; [QE][QS2]വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. [QE][QS]അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ [QE][QS2]അവളെ പിന്നിലാക്കിയിരിക്കുന്നു. [QE][PBR]
4. [QS]സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, [QE][QS2]കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. [QE][QS]അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, [QE][QS2]അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, [QE][QS]അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, [QE][QS2]അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു. [QE][PBR]
5. [QS]അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; [QE][QS2]അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. [QE][QS]അവളുടെ അനവധി പാപങ്ങൾനിമിത്തം [QE][QS2]യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. [QE][QS]അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, [QE][QS2]ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ. [QE][PBR]
6. [QS]സീയോൻപുത്രിയുടെ പ്രതാപമെല്ലാം [QE][QS2]അവളെ വിട്ടുപോയിരിക്കുന്നു. [QE][QS]അവളുടെ പ്രഭുക്കന്മാർ [QE][QS2]പുൽമേടു കാണാത്ത മാനുകൾപോലെ; [QE][QS]അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ [QE][QS2]അവർ അവശരായി ഓടി. [QE][PBR]
7. [QS]കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ [QE][QS2]ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന [QE][QS2]എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു. [QE][QS]അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ, [QE][QS2]അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. [QE][QS]അവളുടെ ശത്രുക്കൾ അവളെ നോക്കി, [QE][QS2]അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു. [QE][PBR]
8. [QS]ജെറുശലേം വലിയ പാപംചെയ്തു, [QE][QS2]അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. [QE][QS]അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, [QE][QS2]കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; [QE][QS]അവളാകട്ടെ ഞരക്കത്തോടെ [QE][QS2]മുഖംതിരിക്കുന്നു. [QE][PBR]
9. [QS]അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു; [QE][QS2]അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല. [QE][QS]അവളുടെ പതനം ഭയങ്കരമായിരുന്നു; [QE][QS2]അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. [QE][QS]“യഹോവേ, എന്റെ കഷ്ടത നോക്കണമേ, [QE][QS2]കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.” [QE][PBR]
10. [QS]ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും [QE][QS2]കൈവെച്ചിരിക്കുന്നു; [QE][QS]യെഹൂദേതരരായ ജനതകൾ, [QE][QS2]അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് [QE][QS]അങ്ങു വിലക്കിയവർതന്നെ, [QE][QS2]അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു. [QE][PBR]
11. [QS]അപ്പംതേടി അലഞ്ഞുകൊണ്ട് [QE][QS2]അവളുടെ ജനം ഞരങ്ങുന്നു; [QE][QS]അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി [QE][QS2]തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. [QE][QS]“നോക്കണമേ, യഹോവേ, കരുതണമേ, [QE][QS2]ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.” [QE][PBR]
12. [QS]“കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? [QE][QS2]ചുറ്റുമൊന്നു നോക്കിക്കാണുക. [QE][QS]യഹോവ തന്റെ [QE][QS2]ഉഗ്രകോപത്തിന്റെ ദിവസത്തിൽ [QE][QS]എനിക്ക് വരുത്തിയ [QE][QS2]ദുഃഖംപോലൊരു ദുഃഖമുണ്ടോ? [QE][PBR]
13. [QS]“ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു, [QE][QS2]എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു. [QE][QS]അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച് [QE][QS2]എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു. [QE][QS]അവിടന്ന് എന്നെ ശൂന്യമാക്കി, [QE][QS2]ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു. [QE][PBR]
14. [QS]“എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു;[† ചി.കൈ.പ്ര. അവിടന്ന് എന്റെ പാപങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ] [QE][QS2]അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. [QE][QS]അവ എന്റെ കഴുത്തിന്മേൽ അമർന്നു, [QE][QS2]കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. [QE][QS]എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് [QE][QS2]അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു. [QE][PBR]
15. [QS]“എന്റെ എല്ലാ പോരാളികളെയും [QE][QS2]കർത്താവ് നിരസിച്ചിരിക്കുന്നു; [QE][QS]എന്റെ യുവവീരന്മാരെ തകർക്കുന്നതിന് [QE][QS2]അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി. [QE][QS]കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ [QE][QS2]യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു. [QE][PBR]
16. [QS]“അതുകൊണ്ടാണ് ഞാൻ കരയുന്നത്, [QE][QS2]എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. [QE][QS]എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല, [QE][QS2]എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല. [QE][QS]എന്റെ മക്കൾ അഗതികളാണ്, [QE][QS2]കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.” [QE][PBR]
17. [QS]സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു, [QE][QS2]എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. [QE][QS]തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന് [QE][QS2]യഹോവ യാക്കോബിനോട് ശപഥംചെയ്തു; [QE][QS]ജെറുശലേം അവർക്കിടയിൽ [QE][QS2]ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു. [QE][PBR]
18. [QS]“യഹോവ നീതിമാനാകുന്നു, [QE][QS2]എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. [QE][QS]സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക [QE][QS2]എന്റെ കഷ്ടത നിങ്ങൾ കാണുക. [QE][QS]എന്റെ യുവാക്കളും കന്യകമാരും [QE][QS2]പ്രവാസത്തിൽ പോയിരിക്കുന്നു. [QE][PBR]
19. [QS]“ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, [QE][QS2]എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. [QE][QS]എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും [QE][QS2]ജീവൻ നിലനിർത്തുന്നതിന് [QE][QS]ഭക്ഷണം തേടുന്നതിനിടയിൽ [QE][QS2]നഗരത്തിൽ പട്ടുപോയിരിക്കുന്നു. [QE][PBR]
20. [QS]“യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി! [QE][QS2]ഉള്ളിൽ എനിക്ക് അതിവേദനയാണ്, [QE][QS]എന്റെ ഹൃദയം അസ്വസ്ഥമാണ്, [QE][QS2]ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ. [QE][QS]പുറമേ വാൾ വിലാപം വിതയ്ക്കുന്നു; [QE][QS2]ഉള്ളിലോ മരണംമാത്രവും. [QE][PBR]
21. [QS]“ജനങ്ങൾ എന്റെ ഞരക്കം കേട്ടു, [QE][QS2]എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. [QE][QS]എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; [QE][QS2]അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. [QE][QS]അവരും എന്നെപ്പോലെ ആകേണ്ടതിന് [QE][QS2]അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ. [QE][PBR]
22. [QS]“അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; [QE][QS2]എന്റെ പാപങ്ങൾനിമിത്തം [QE][QS]എന്നോട് ചെയ്തതുപോലെ, [QE][QS2]അവരോടും ചെയ്യുക. [QE][QS]എന്റെ നിശ്വാസങ്ങൾ ബഹുലവും [QE][QS2]എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.” [QE][PBR] [PBR]