1. [QS]അവിടത്തെ കോപമേഘംകൊണ്ട് [QE][QS2]കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ! [QE][QS]അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം [QE][QS2]ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു; [QE][QS]തന്റെ കോപദിവസത്തിൽ [QE][QS2]തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല. [QE][PBR]
2. [QS]യാക്കോബിന്റെ സകലനിവാസികളെയും [QE][QS2]കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; [QE][QS]അവിടത്തെ ക്രോധത്തിൽ അവിടന്ന് [QE][QS2]യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. [QE][QS]അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും [QE][QS2]നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു. [QE][PBR]
3. [QS]ഉഗ്രകോപത്തിൽ അവിടന്ന് [QE][QS2]ഇസ്രായേലിന്റെ എല്ലാ ശക്തിയും[* മൂ.ഭാ. കൊമ്പും ] മുറിച്ചുമാറ്റി. [QE][QS]ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ [QE][QS2]അവിടന്ന് പിൻവലിച്ചു. [QE][QS]ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ [QE][QS2]അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു. [QE][PBR]
4. [QS]ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു; [QE][QS2]അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു. [QE][QS]വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു [QE][QS2]കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ; [QE][QS]സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന് [QE][QS2]അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു. [QE][PBR]
5. [QS]കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു; [QE][QS2]അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി. [QE][QS]അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു, [QE][QS2]അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. [QE][QS]യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും [QE][QS2]വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. [QE][PBR]
6. [QS]അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു; [QE][QS2]അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു. [QE][QS]യഹോവ സീയോനെ അവളുടെ നിർദിഷ്ട [QE][QS2]ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി. [QE][QS]അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന് [QE][QS2]രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു. [QE][PBR]
7. [QS]കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു [QE][QS2]അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു. [QE][QS]അവളുടെ കൊട്ടാരമതിലുകളെ അവിടന്ന് [QE][QS2]ശത്രുവിന് കൈമാറിയിരിക്കുന്നു; [QE][QS]നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ [QE][QS2]അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി. [QE][PBR]
8. [QS]സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ [QE][QS2]ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. [QE][QS]അവിടന്ന് അളന്ന് അതിരിട്ടു, [QE][QS2]നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. [QE][QS]അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; [QE][QS2]ഒന്നിച്ച് അവ ശൂന്യമായിപ്പോയി. [QE][PBR]
9. [QS]അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി; [QE][QS2]അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. [QE][QS]അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി, [QE][QS2]ന്യായപ്രമാണവും ഇല്ലാതായി, [QE][QS]അവളുടെ പ്രവാചകന്മാർക്ക് [QE][QS2]യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി. [QE][PBR]
10. [QS]സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ [QE][QS2]തറയിൽ മൗനമായിരിക്കുന്നു; [QE][QS]അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട് [QE][QS2]ചാക്കുശീല അണിഞ്ഞിരിക്കുന്നു. [QE][QS]ജെറുശലേമിലെ കന്യകമാർ [QE][QS2]നിലത്തോളം അവരുടെ തല താഴ്ത്തുന്നു. [QE][PBR]
11. [QS]കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, [QE][QS2]എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; [QE][QS]എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, [QE][QS2]എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, [QE][QS]ബാലരും ശിശുക്കളും [QE][QS2]നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു. [QE][PBR]
12. [QS]അവർ മുറിവേറ്റവരെപ്പോലെ [QE][QS2]നഗരവീഥികളിൽ തളർന്നുവീഴവേ, [QE][QS]അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് [QE][QS2]ജീവൻ വെടിയവേ, [QE][QS]“അപ്പവും വീഞ്ഞും എവിടെ?” [QE][QS2]എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു. [QE][PBR]
13. [QS]ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? [QE][QS2]അല്ലയോ, ജെറുശലേംപുത്രീ, [QE][QS2]നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? [QE][QS]സീയോന്റെ കന്യാപുത്രി, [QE][QS2]നിന്നെ എന്തിനോട് ഉപമിച്ചാൽ [QE][QS2]എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? [QE][QS]നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, [QE][QS2]നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും? [QE][PBR]
14. [QS]നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ [QE][QS2]വ്യാജവും വ്യർഥവും ആയിരുന്നു; [QE][QS]നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് [QE][QS2]അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. [QE][QS]അവർ നിനക്കു നൽകിയ വെളിപ്പാടുകൾ [QE][QS2]വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു. [QE][PBR]
15. [QS]നിന്റെ വഴിയിലൂടെ പോകുന്നവർ [QE][QS2]നിന്നെ നോക്കി കൈകൊട്ടുന്നു; [QE][QS]ജെറുശലേം പുത്രിയെ [QE][QS2]അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. [QE][QS]“സൗന്ദര്യത്തിന്റെ പൂർണത എന്നും, [QE][QS2]സർവഭൂമിയുടെയും ആനന്ദം എന്നും [QE][QS2]വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?” [QE][PBR]
16. [QS]നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ [QE][QS2]മലർക്കെ വായ് തുറക്കുന്നു; [QE][QS]അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, [QE][QS2]“ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. [QE][QS]ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; [QE][QS2]ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.” [QE][PBR]
17. [QS]യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; [QE][QS2]അവിടന്ന് തന്റെ വചനം നിവർത്തിച്ചു, [QE][QS2]പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. [QE][QS]ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, [QE][QS2]അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, [QE][QS2]നിന്റെ വൈരികളുടെ കൊമ്പ്[† കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] ഉയർത്തുകയും ചെയ്തു. [QE][PBR]
18. [QS]ജനഹൃദയങ്ങൾ [QE][QS2]കർത്താവിനെ നോക്കി കരയുന്നു. [QE][QS]സീയോൻപുത്രിയുടെ മതിലേ, [QE][QS2]നിന്റെ കണ്ണുനീർ രാവും പകലും [QE][QS2]നദിപോലെ ഒഴുകട്ടെ; [QE][QS]നിനക്ക് യാതൊരു ആശ്വാസവും [QE][QS2]നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക. [QE][PBR]
19. [QS]രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ [QE][QS2]എഴുന്നേറ്റ് നിലവിളിക്കുക; [QE][QS]കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം [QE][QS2]വെള്ളംപോലെ പകരുക. [QE][QS]എല്ലാ ചത്വരങ്ങളിലും [QE][QS2]വിശന്നു തളരുന്ന [QE][QS]നിന്റെ മക്കളുടെ ജീവനായി [QE][QS2]അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക. [QE][PBR]
20. [QS]“യഹോവേ, കാണണമേ, കരുതണമേ: [QE][QS2]അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ? [QE][QS]തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ, [QE][QS2]തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ! [QE][QS]കർത്താവിന്റെ ആലയത്തിൽ [QE][QS2]പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ? [QE][PBR]
21. [QS]“യുവാവും വൃദ്ധനും ഒരുമിച്ച്, [QE][QS2]വീഥിയിലെ പൂഴിയിൽ കിടക്കുന്നു; [QE][QS]എന്റെ യുവാക്കന്മാരും കന്യകമാരും [QE][QS2]വാളിനാൽ വീണുപോയിരിക്കുന്നു. [QE][QS]നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു; [QE][QS2]കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു. [QE][PBR]
22. [QS]“വിരുന്നുനാളിലെ ക്ഷണംപോലെ [QE][QS2]എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി. [QE][QS]യഹോവയുടെ ക്രോധദിവസത്തിൽ [QE][QS2]ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല; [QE][QS]ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ [QE][QS2]എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.” [QE][PBR] [PBR]