1. [QS]സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ, [QE][QS2]തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ! [QE][QS]അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും [QE][QS2]ചിതറിപ്പോയിരിക്കുന്നു. [QE][PBR]
2. [QS]സീയോന്റെ അമൂല്യസന്തതികൾ [QE][QS2]ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ, [QE][QS]ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ! [QE][QS2]കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ! [QE][PBR]
3. [QS]കുറുനരികൾപോലും അതിന്റെ കുട്ടികളെ [QE][QS2]മുലയൂട്ടി പോറ്റുന്നു, [QE][QS]എന്നാൽ എന്റെ ജനം മരുഭൂമിയിലെ [QE][QS2]ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു. [QE][PBR]
4. [QS]ദാഹംകൊണ്ട് ശിശുക്കളുടെ [QE][QS2]നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു; [QE][QS]മക്കൾ അപ്പം തിരക്കുന്നു, [QE][QS2]ആരും അവർക്കു കൊടുക്കുന്നില്ല. [QE][PBR]
5. [QS]ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ [QE][QS2]ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു. [QE][QS]ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ [QE][QS2]ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു. [QE][PBR]
6. [QS]ഒരു കൈപോലും സഹായിക്കാനില്ലാതെ [QE][QS2]ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട [QE][QS]സൊദോമിന്റേതിലും വലിയതാണ് [QE][QS2]എന്റെ ജനത്തിന്റെ ശിക്ഷ.[* അഥവാ, കുറ്റം ] [QE][PBR]
7. [QS]അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും [QE][QS2]പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു, [QE][QS]അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത് [QE][QS2]അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു. [QE][PBR]
8. [QS]എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്; [QE][QS2]തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല. [QE][QS]അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു [QE][QS2]അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി. [QE][PBR]
9. [QS]വാൾകൊണ്ട് മരിച്ചവർ [QE][QS2]ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ; [QE][QS]നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട് [QE][QS2]വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു. [QE][PBR]
10. [QS]കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട് [QE][QS2]പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ, [QE][QS]എന്റെ ജനത്തിന്റെ നാശത്തിങ്കൽ [QE][QS2]അവർക്ക് ഭക്ഷണമായിത്തീർന്നു. [QE][PBR]
11. [QS]യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു; [QE][QS2]തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു. [QE][QS]അവിടന്ന് സീയോനിൽ തീ കത്തിച്ചു. [QE][QS2]അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു. [QE][PBR]
12. [QS]ശത്രുക്കൾക്കും വൈരികൾക്കും [QE][QS2]ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന് [QE][QS]ഭൂമിയിലെ രാജാക്കന്മാരോ [QE][QS2]ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല. [QE][PBR]
13. [QS]എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും [QE][QS2]അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു. [QE][QS]അവർ അവളുടെ ഉള്ളിൽത്തന്നെ [QE][QS2]നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ. [QE][PBR]
14. [QS]ഇപ്പോൾ അവർ തെരുവീഥികളിലൂടെ [QE][QS2]അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. [QE][QS]ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം [QE][QS2]അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു. [QE][PBR]
15. [QS]“മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, [QE][QS2]“ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” [QE][QS]അവർ ഓടി അലഞ്ഞുതിരിയുമ്പോൾ [QE][QS2]രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, [QE][QS2]“അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.” [QE][PBR]
16. [QS]യഹോവതന്നെ അവരെ ചിതറിച്ചു; [QE][QS2]അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല. [QE][QS]പുരോഹിതന്മാർക്ക് ബഹുമാനമോ [QE][QS2]ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല. [QE][PBR]
17. [QS]മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി [QE][QS2]ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി. [QE][QS]ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത് [QE][QS2]ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു. [QE][PBR]
18. [QS]ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം [QE][QS2]മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു. [QE][QS]ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു, [QE][QS2]ഞങ്ങളുടെ അന്ത്യം വന്നിരുന്നു. [QE][PBR]
19. [QS]ഞങ്ങളെ പിൻതുടരുന്നവർ [QE][QS2]ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു; [QE][QS]അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന് [QE][QS2]മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു. [QE][PBR]
20. [QS]യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ, [QE][QS2]അവരുടെ കെണികളിൽ അകപ്പെട്ടു. [QE][QS]ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ [QE][QS2]ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു. [QE][PBR]
21. [QS]ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ, [QE][QS2]ഉല്ലസിച്ച് ആനന്ദിക്കുക. [QE][QS]എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും; [QE][QS2]നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും. [QE][PBR]
22. [QS]സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; [QE][QS2]അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. [QE][QS]എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും [QE][QS2]നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും. [QE][PBR] [PBR]