1. {#1മനുഷ്യന്റെയും ദൈവത്തിന്റെയും പദ്ധതികൾ } [QS]കിടക്കയിൽ അതിക്രമം ആലോചിച്ച് [QE][QS2]ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം! [QE][QS]തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്, [QE][QS2]പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു. [QE]
2. [QS]അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു [QE][QS2]വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു. [QE][QS]അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും [QE][QS2]അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു. [QE]
3. [PS]അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: [PE][QS]“ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും [QE][QS2]അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല. [QE][QS]നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല, [QE][QS2]കാരണം ഇതു ദുഷ്കാലമാണല്ലോ. [QE]
4. [QS]ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും [QE][QS2]ഈ വിലാപഗീതം പാടി നിങ്ങളെ നിന്ദിക്കും: [QE][QS]‘ഞങ്ങൾ നിശ്ശേഷം നശിച്ചുപോയി; [QE][QS2]എന്റെ ജനത്തിന്റെ ഓഹരി വിഭജിക്കപ്പെട്ടു. [QE][QS]അവിടന്ന് അത് എന്നിൽനിന്ന് എടുക്കുന്നു! [QE][QS2]ഞങ്ങളുടെ വയലുകളെ അവിടന്നു രാജ്യദ്രോഹികൾക്കു നൽകുന്നു.’ ” [QE][PBR]
5. [QS]അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ [QE][QS2]യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല. [QE][PBR]
6. [QS]“പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു. [QE][QS2]“ഇവയെക്കുറിച്ച് പ്രവചിക്കരുത്; [QE][QS2]അങ്ങനെയെങ്കിൽ നമുക്ക് അപമാനം വരികയില്ല.” [QE]
7. [QS]യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ? [QE][QS2]“യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ? [QE][QS2]അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?” [QE][PBR] [QS]“നേരായവഴിയിൽ ജീവിക്കുന്നവർക്ക് [QE][QS2]എന്റെ വചനം നന്മയല്ലയോ? [QE]
8. [QS]ഒടുവിലിതാ, എന്റെ ജനം [QE][QS2]ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു. [QE][QS]യുദ്ധത്തിൽനിന്നു മടങ്ങിവരുന്നവരെപ്പോലെ [QE][QS2]ചിന്താരഹിതരായി കടന്നുപോകുന്നവരിൽനിന്ന് [QE][QS2]അവരുടെ വിലയേറിയ പുറങ്കുപ്പായം നിങ്ങൾ ഉരിഞ്ഞെടുക്കുന്നു. [QE]
9. [QS]നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ [QE][QS2]തങ്ങളുടെ സുഖകരമായ ഭവനങ്ങളിൽനിന്ന് ഓടിച്ചുകളയുന്നു. [QE][QS]അവരുടെ കുഞ്ഞുങ്ങളുടെമേലുള്ള [QE][QS2]എന്റെ അനുഗ്രഹങ്ങൾ എന്നേക്കും നഷ്ടപ്പെടുത്തുന്നു. [QE]
10. [QS]എഴുന്നേൽക്കുക, ഓടിപ്പോകുക! [QE][QS2]ഇതു നിങ്ങളുടെ വിശ്രമസ്ഥലമല്ല, [QE][QS]ഉദ്ധരിക്കാനാകാത്തവിധം ഇതു നശിപ്പിച്ചും [QE][QS2]മലിനപ്പെടുത്തിയും ഇരിക്കുന്നു. [QE]
11. [QS]ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്, [QE][QS2]‘മദ്യത്തെയും വീഞ്ഞിനെയുംകുറിച്ച് ഞാൻ പ്രവചിക്കാം’ എന്നു പറഞ്ഞാൽ, [QE][QS2]അവൻതന്നെയാണ് നിങ്ങൾക്കു പറ്റിയ പ്രവാചകൻ. [QE]
12. {#1വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു } [QS]“യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും; [QE][QS2]ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും. [QE][QS]തൊഴുത്തിലെ ആടുപോലെയും [QE][QS2]മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും. [QE][QS2]ദേശത്തു ജനം തിങ്ങിനിറയും. [QE]
13. [QS]വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും; [QE][QS2]അവർ കവാടം തകർത്ത് വെളിയിൽപ്പോകും. [QE][QS]അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും, [QE][QS2]യഹോവതന്നെ അവരെ നയിക്കും.” [QE]