സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
മീഖാ
1. {#1നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു } [PS]അപ്പോൾ ഞാൻ പറഞ്ഞു: [PE][QS]“യാക്കോബിന്റെ നേതാക്കന്മാരേ, [QE][QS2]ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. [QE][QS]നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്. [QE]
2. [QS2]നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, [QE][QS]എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും [QE][QS2]അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ, [QE]
3. [QS]എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, [QE][QS2]അവരുടെ ത്വക്ക് ഉരിയുന്നവരേ, [QE][QS2]അവരുടെ അസ്ഥികൾ തകർക്കുന്നവരേ, [QE][QS]ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, [QE][QS2]നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?” [QE][PBR]
4. [QS]അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ [QE][QS2]അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. [QE][QS]അവർ ചെയ്ത ദുഷ്ടതനിമിത്തം [QE][QS2]അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും. [QE]
5. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഭക്ഷണം നൽകുന്നവരോട് [QE][QS2]‘സമാധാനം,’ എന്നും [QE][QS]ആഹാരം നൽകാത്തവരോട്, [QE][QS2]യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്, [QE][QS]എന്റെ ജനത്തെ വഴിതെറ്റിക്കുന്ന [QE][QS2]പ്രവാചകരേ, [QE]
6. [QS]ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും [QE][QS2]നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. [QE][QS]പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും [QE][QS2]അവർക്കു പകൽ ഇരുണ്ടുപോകും. [QE]
7. [QS]ദർശകന്മാർ ലജ്ജിക്കും; [QE][QS2]ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും. [QE][QS]ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ [QE][QS2]അവർ വായ് പൊത്തും.” [QE][PBR]
8. [QS]യാക്കോബിനോട് അവന്റെ അതിക്രമത്തെയും [QE][QS2]ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, [QE][QS2]ഞാൻ യഹോവയുടെ ആത്മാവിന്റെ [QE][QS]ശക്തിയാലും നീതിയാലും [QE][QS2]ബലത്താലും നിറഞ്ഞിരിക്കുന്നു. [QE][PBR]
9. [QS]യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ, [QE][QS2]ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക! [QE][QS]നിങ്ങൾ നീതി നിഷേധിച്ചു; [QE][QS2]നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു. [QE]
10. [QS]അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും [QE][QS2]ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു. [QE]
11. [QS]അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു; [QE][QS2]അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; [QE][QS2]അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു. [QE][QS]എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന: [QE][QS2]“യഹോവ നമ്മുടെ മധ്യത്തിലില്ലേ? [QE][QS2]ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു. [QE]
12. [QS]അതുകൊണ്ട്, നിങ്ങൾനിമിത്തം [QE][QS2]സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; [QE][QS]ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; [QE][QS2]ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും. [QE]
മൊത്തമായ 7 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 7
1 2 3 4 5 6 7
നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു 1 അപ്പോൾ ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്. 2 നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ, 3 എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികൾ തകർക്കുന്നവരേ, ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?” 4 അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും. 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭക്ഷണം നൽകുന്നവരോട് ‘സമാധാനം,’ എന്നും ആഹാരം നൽകാത്തവരോട്, യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്, എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരേ, 6 ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും അവർക്കു പകൽ ഇരുണ്ടുപോകും. 7 ദർശകന്മാർ ലജ്ജിക്കും; ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും. ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ അവർ വായ് പൊത്തും.” 8 യാക്കോബിനോട് അവന്റെ അതിക്രമത്തെയും ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, ഞാൻ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും നീതിയാലും ബലത്താലും നിറഞ്ഞിരിക്കുന്നു. 9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക! നിങ്ങൾ നീതി നിഷേധിച്ചു; നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു. 10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു. 11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു; അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു. എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന: “യഹോവ നമ്മുടെ മധ്യത്തിലില്ലേ? ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു. 12 അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.
മൊത്തമായ 7 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 7
1 2 3 4 5 6 7
×

Alert

×

Malayalam Letters Keypad References