1. {#1യഹോവയുടെ പർവതം } [PS]അന്തിമനാളുകളിൽ, [PE][QS]യഹോവയുടെ ആലയമുള്ള പർവതം, [QE][QS2]പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; [QE][QS]അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും [QE][QS2]ജനതകൾ അതിലേക്ക് ഒഴുകിയെത്തും. [QE]
2. [PS]അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: [PE][QS]“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, [QE][QS2]യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. [QE][QS]അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും [QE][QS2]അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” [QE][QS]സീയോനിൽനിന്ന് ഉപദേശവും [QE][QS2]ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. [QE]
3. [QS]അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും; [QE][QS2]അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. [QE][QS]അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും [QE][QS2]കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. [QE][QS]രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; [QE][QS2]ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. [QE]
4. [QS]ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും [QE][QS2]തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും; [QE][QS]ആരും അവരെ ഭയപ്പെടുത്തുകയില്ല, [QE][QS2]കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു. [QE]
5. [QS]സകലജനതകളും [QE][QS2]തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു; [QE][QS]എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ [QE][QS2]എന്നുമെന്നേക്കും നടക്കും. [QE][PBR]
6. [QS]“ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും; [QE][QS2]പ്രവാസികളെയും [QE][QS]ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,” [QE][QS2]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
7. [QS]“ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും; [QE][QS2]ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും. [QE][QS]യഹോവ അന്നുമുതൽ എന്നേക്കും [QE][QS2]സീയോൻപർവതത്തിൽ അവരെ ഭരിക്കും. [QE]
8. [QS]ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ, [QE][QS2]സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ,[* അഥവാ, മല ] [QE][QS]നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും; [QE][QS2]രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.” [QE]
9. {#1യഹോവയുടെ പദ്ധതി } [QS]നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്? [QE][QS2]നിങ്ങൾക്കു രാജാവില്ലേ? [QE][QS]നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ? [QE][QS2]അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്? [QE]
10. [QS]സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ [QE][QS2]നീ വേദനകൊണ്ട് പുളയുക. [QE][QS]ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട് [QE][QS2]തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും. [QE][QS]നീ ബാബേലിലേക്കു പോകും; [QE][QS2]അവിടെവെച്ച് നീ മോചിക്കപ്പെടും. [QE][QS]അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് [QE][QS2]യഹോവ നിന്നെ വീണ്ടെടുക്കും. [QE][PBR]
11. [QS]എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ [QE][QS2]നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. [QE][QS]“അവൾ അശുദ്ധയാക്കപ്പെടട്ടെ, [QE][QS2]നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു. [QE]
12. [QS]എന്നാൽ, യഹോവയുടെ വിചാരങ്ങൾ [QE][QS2]അവർ അറിയുന്നില്ല; [QE][QS]മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന [QE][QS2]അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല. [QE]
13. [QS]“സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, [QE][QS2]ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും [QE][QS]വെള്ളോട്ടിൻ കുളമ്പുകളും നൽകും. [QE][QS2]നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” [QE][QS]അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും [QE][QS2]അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും. [QE]