1. {#1ബേത്ലഹേമിൽനിന്ന് ഒരു ഭരണാധികാരി } [QS]നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു, [QE][QS2]അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക. [QE][QS]ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത് [QE][QS2]അവർ വടികൊണ്ട് അടിക്കും. [QE][PBR]
2. [QS]“എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ, [QE][QS2]നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും, [QE][QS]ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ; [QE][QS2]എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും, [QE][QS]അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും [QE][QS2]പുരാതനമായതുംതന്നെ.” [QE][PBR]
3. [QS]അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും [QE][QS2]അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ [QE][QS]ഇസ്രായേല്യരോടു ചേരുന്നതുവരെയും [QE][QS2]ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും. [QE][PBR]
4. [QS]യഹോവയുടെ ശക്തിയിലും [QE][QS2]തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും [QE][QS2]തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും. [QE][QS]അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം [QE][QS2]ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും. [QE][PBR]
5. [QS]അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. [QE][QS2]അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു [QE][QS2]നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, [QE][QS]നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും [QE][QS2]എട്ട് സൈന്യാധിപന്മാരെയും ഉയർത്തും. [QE]
6. [QS]അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും [QE][QS2]നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും. [QE][QS]അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു [QE][QS2]നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ [QE][QS2]അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും. [QE][PBR]
7. [QS]അനേക ജനതകളുടെ മധ്യത്തിൽ [QE][QS2]യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും. [QE][QS]അവർ യഹോവയിൽനിന്നു വരികയും [QE][QS2]ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ [QE][QS]വരുന്ന മഞ്ഞുതുള്ളിപോലെയും [QE][QS2]പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും. [QE]
8. [QS]യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ, [QE][QS2]അതേ, അനേക വംശങ്ങൾക്കിടയിൽ, [QE][QS]കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും [QE][QS2]ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും; [QE][QS]അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും, [QE][QS2]വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല. [QE]
9. [QS]നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും, [QE][QS2]നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും. [QE]
10. {#1ഇസ്രായേലിനു ശുദ്ധീകരണവും രാഷ്ട്രങ്ങൾക്ക് ശിക്ഷയും } [PS]“ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു: [PE][QS]“ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും [QE][QS2]നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും. [QE]
11. [QS]ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും [QE][QS2]നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും. [QE]
12. [QS]നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും [QE][QS2]നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല. [QE]
13. [QS]ഞാൻ നിന്റെ ബിംബങ്ങളും [QE][QS2]ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും; [QE][QS]നിന്റെ കൈപ്പണികളുടെ മുമ്പിൽ [QE][QS2]നീ ഇനി വണങ്ങുകയില്ല. [QE]
14. [QS]ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ[* അതായത്, തടിയിൽത്തീർത്ത അശേരാദേവിയുടെ പ്രതീകങ്ങൾ. ] തരിപ്പണമാക്കും [QE][QS2]നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും. [QE]
15. [QS]എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ [QE][QS2]ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.” [QE]