1. {#1ഇസ്രായേലിനു വിരോധമായി യഹോവയുടെ വ്യവഹാരം } [PS]യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: [PE][QS]“നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; [QE][QS2]നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ. [QE][PBR]
2. [QS]“പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക; [QE][QS2]ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക. [QE][QS]യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്; [QE][QS2]അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു. [QE][PBR]
3. [QS]“എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? [QE][QS2]ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ. [QE]
4. [QS]ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു, [QE][QS2]അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു. [QE][QS]നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും [QE][QS2]അഹരോനെയും മിര്യാമിനെയും അയച്ചു. [QE]
5. [QS]എന്റെ ജനമേ, മോവാബുരാജാവായ [QE][QS2]ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും [QE][QS2]ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക; [QE][QS]യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന് [QE][QS2]ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.” [QE][PBR]
6. [QS]യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? [QE][QS2]ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ, [QE][QS]ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ? [QE][QS2]ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ? [QE]
7. [QS]ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? [QE][QS2]പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? [QE][QS]എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും [QE][QS2]എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ? [QE]
8. [QS]മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു; [QE][QS2]നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക [QE][QS]നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക. [QE][QS2]ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്? [QE]
9. {#1ഇസ്രായേലിന്റെ കുറ്റവും ശിക്ഷയും } [QS]ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു. [QE][QS2]അങ്ങയുടെ നാമത്തെ ഭയപ്പെടുന്നതുതന്നെ ജ്ഞാനം! [QE][QS2]“വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക. [QE]
10. [QS]ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ? [QE][QS2]അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ? [QE]
11. [QS]കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ [QE][QS2]ഞാൻ കുറ്റവിമുക്തനാക്കുമോ? [QE]
12. [QS]പട്ടണത്തിലെ ധനികർ അക്രമികൾ [QE][QS2]അതിലെ ജനം വ്യാജംപറയുന്നവർ [QE][QS2]അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു. [QE]
13. [QS]അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, [QE][QS2]നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും. [QE]
14. [QS]നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല; [QE][QS2]അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും. [QE][QS]നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല, [QE][QS2]കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും. [QE]
15. [QS]നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല; [QE][QS2]നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല, [QE][QS2]മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല. [QE]
16. [QS]നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു; [QE][QS2]ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു. [QE][QS2]നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു. [QE][QS]അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും [QE][QS2]നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും; [QE][QS2]നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.” [QE]