1. {#1ഇസ്രായേലിന്റെ കഷ്ടത } [QS]എന്റെ ദുരിതം എത്ര ഭയങ്കരം! [QE][QS]ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും [QE][QS2]മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ. [QE][QS]എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല. [QE][QS2]ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല. [QE]
2. [QS]വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; [QE][QS2]നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. [QE][QS]എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; [QE][QS2]അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു. [QE]
3. [QS]ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്; [QE][QS2]ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു, [QE][QS]ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു, [QE][QS2]ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു. [QE][QS2]അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു. [QE]
4. [QS]അവരിൽ ഉത്തമർ മുൾച്ചെടിപോലെ; [QE][QS2]ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ. [QE][QS]നിന്റെ കാവൽക്കാർ[* കാവൽക്കാർ, വിവക്ഷിക്കുന്നത് പ്രവാചകന്മാർ. ] മുന്നറിയിപ്പു നൽകിയ ദിവസം, [QE][QS2]ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു. [QE][QS2]ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്. [QE]
5. [QS]അയൽവാസിയെ വിശ്വസിക്കരുത്; [QE][QS2]ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്. [QE][QS]നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും [QE][QS2]നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക. [QE]
6. [QS]മകൻ അപ്പനെ അപമാനിക്കുന്നു, [QE][QS2]മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു, [QE][QS]മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു— [QE][QS2]ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും. [QE][PBR]
7. [QS]എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും, [QE][QS2]എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും, [QE][QS2]എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും. [QE]
8. {#1ഇസ്രായേലിന്റെ വിജയഗാനം } [QS]എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്! [QE][QS2]വീണുപോയെങ്കിലും ഞാൻ എഴുന്നേൽക്കും. [QE][QS]ഞാൻ ഇരുട്ടിൽ ഇരുന്നാലും [QE][QS2]യഹോവ എന്റെ വെളിച്ചമായിരിക്കും. [QE]
9. [QS]യഹോവ എന്റെ വ്യവഹാരം നടത്തി [QE][QS2]എന്റെ അവകാശം സ്ഥാപിക്കുന്നതുവരെ [QE][QS]ഞാൻ അവിടത്തെ കോപം വഹിക്കും. [QE][QS2]കാരണം, ഞാൻ യഹോവയ്ക്കെതിരായി പാപംചെയ്തല്ലോ. [QE][QS]അവിടന്ന് എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും; [QE][QS2]ഞാൻ അവിടത്തെ നീതിയെ കാണും. [QE]
10. [QS]അപ്പോൾ എന്റെ ശത്രു അതു കാണും, [QE][QS2]അവൾ ലജ്ജകൊണ്ടു മൂടപ്പെടും. [QE][QS]“നിന്റെ ദൈവമായ യഹോവ എവിടെ?” [QE][QS2]എന്ന് എന്നോടു ചോദിച്ചവളുടെ പതനം [QE][QS]എന്റെ കണ്ണ് കാണും; [QE][QS2]ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ [QE][QS2]അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും. [QE][PBR]
11. [QS]നിന്റെ മതിലുകൾ പണിയുകയും [QE][QS2]നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും. [QE]
12. [QS]ആ ദിവസത്തിൽ അശ്ശൂരിൽനിന്നും [QE][QS2]ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും, [QE][QS]ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും [QE][QS2]സമുദ്രംമുതൽ സമുദ്രംവരെയും [QE][QS2]പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും. [QE]
13. [QS]ഭൂമി അതിലെ നിവാസികൾ നിമിത്തവും [QE][QS2]അവരുടെ പ്രവൃത്തി നിമിത്തവും ശൂന്യമായിത്തീരും. [QE]
14. [QS]അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ, [QE][QS2]അങ്ങയുടെ അവകാശമായ ആട്ടിൻകൂട്ടത്തെത്തന്നെ മേയിക്കണമേ, [QE][QS]കാട്ടിലും ഫലപുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലും [QE][QS2]വസിക്കുന്ന ഈ ആട്ടിൻകൂട്ടം [QE][QS]പണ്ടത്തെപ്പോലെ [QE][QS2]ബാശാനിലും ഗിലെയാദിലും മേയട്ടെ. [QE][PBR]
15. [QS]“നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ [QE][QS2]ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.” [QE][PBR]
16. [QS]രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും, [QE][QS2]തങ്ങളുടെ സകലശക്തിയും നഷ്ടപ്പെട്ടതുനിമിത്തംതന്നെ. [QE][QS]അവർ വായ് പൊത്തും [QE][QS2]അവരുടെ ചെവികൾ കേൾക്കാതെയാകും. [QE]
17. [QS]അവൾ സർപ്പംപോലെ, [QE][QS2]ഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ പൊടിനക്കും. [QE][QS]അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്നു വിറച്ചുകൊണ്ടുവരും; [QE][QS2]അവർ നിങ്ങളെ ഭയപ്പെട്ട് [QE][QS2]നമ്മുടെ ദൈവമായ യഹോവയിലേക്കു തിരിയും. [QE][PBR]
18. [QS]തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ [QE][QS2]പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന [QE][QS2]അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? [QE][QS]അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല [QE][QS2]എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു. [QE]
19. [QS]അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും; [QE][QS2]അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും [QE][QS2]ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും. [QE]
20. [QS]പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട് [QE][QS2]ശപഥം ചെയ്തതുപോലെതന്നെ, [QE][QS]അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും [QE][QS2]അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും. [QE]