1. {#1ജെറുശലേമിലെ പുതിയ നിവാസികൾ } [PS]ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു.
2. ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി. [PE][PBR]
3. [LS4] ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു.
4. എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): [LE][PBR] [LS]യെഹൂദയുടെ പിൻഗാമികളിൽനിന്നും: [LE][LS2]ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്; [LE]
5. [LS2] ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്. [LE]
6. [LS2] ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്. [LE]
7. [LS] ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: [LE][LS2]യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ;
8. അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു. [LE]
9. [LS2] സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു. [LE]
10. [LS] പുരോഹിതന്മാരിൽനിന്ന്: [LE][LS2]യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ; [LE]
11. [LS2] അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും
12. ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ; [LE][LS2]മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും
13. പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; [LE][LS2]ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും
14. അദ്ദേഹത്തോടൊപ്പം[* മൂ.ഭാ. അവരോടൊപ്പം ] പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. [LE][LS2]ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു [LE]
15. [LS] ലേവ്യരിൽനിന്ന്: [LE][LS2]ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്; [LE]
16. [LS2] ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും; [LE]
17. [LS2] ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്; [LE][LS2]ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്; [LE][LS2]യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ. [LE]
18. [LS2] വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു. [LE]
19. [LS] വാതിൽകാവൽക്കാർ: [LE][LS2]അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ. [LE][PBR]
20.
21. [PS]ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു. [PE]
22. [PS]ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു. [PE][PS]ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി.
23. രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. [PE]
24.
25. [PS]യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു. [PE][PS]വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
26. യേശുവ, മോലാദാ, ബേത്-പേലെത്,
27. ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
28. സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും
29. ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്,
30. സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു. [PE]
31. [PS]ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും
32. അനാഥോത്ത്, നോബ്, അനന്യാവ്,
33. ഹാസോർ, രാമാ, ഗിത്ഥായീം,
34. ഹദീദ്, സെബോയീം, നെബല്ലാത്ത്,
35. ലോദ്, ശില്പികളുടെ താഴ്വരയായ[† അഥവാ, ലോദ്, ഗേ-ഹരാശീം ] ഓനോ എന്നിവിടങ്ങളിലും താമസിച്ചു. [PE]
36. [PS]യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു. [PE]