1. {#3സുഭാഷിതങ്ങൾക്കൊരു ആമുഖം }
2. [PS]ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ: [PE][QS]മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും [QE][QS2]വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും; [QE]
3. [QS]പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം [QE][QS2]എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും; [QE]
4. [QS]ലളിതമാനസർക്കു[* സദൃശവാക്യങ്ങളിൽ ലളിതമാനസർ, എന്ന വാക്കിന്റെ എബ്രായപദത്തിന്, ധാർമികബോധമില്ലാതെ, ദുഷ്ടതയിലേക്കു തിരിഞ്ഞവർ എന്ന അർഥം പൊതുവേ നൽകപ്പെടുന്നു. ] കാര്യപ്രാപ്തിയും, [QE][QS2]യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും— [QE]
5. [QS]ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും [QE][QS2]വിവേകികൾ മാർഗദർശനം നേടുന്നതിനും— [QE]
6. [QS]സുഭാഷിതങ്ങളും സാദൃശ്യകഥകളും [QE][QS2]സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും [QE][MS]ഇവ പ്രയോജനപ്രദമാകും. [ME][PBR]
7. [QS]യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു [QE][QS2]എന്നാൽ ഭോഷർ[† സദൃശവാക്യങ്ങളിലും വിവിധ പഴയനിയമഭാഗങ്ങളിലും, ഭോഷൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. ] ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു. [QE]
8. {#3ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം }{#1പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മുന്നറിയിപ്പ് } [QS]എന്റെ കുഞ്ഞേ,[‡ മൂ.ഭാ. എന്റെ മകനേ; വാ. 10,15 കാണുക. ] നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും [QE][QS2]നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്. [QE]
9. [QS]അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും [QE][QS2]നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും. [QE][PBR]
10. [QS]എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ, [QE][QS2]അവർക്കു വിധേയപ്പെട്ടുപോകരുത്. [QE]
11. [QS]അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ; [QE][QS2]നമുക്കു രക്തത്തിനായി[§ രക്തത്തിനായി, വിവക്ഷിക്കുന്നത് കൊല്ലുന്നതിനായി. ] പതിയിരിക്കാം, [QE][QS2]ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം; [QE]
12. [QS]പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, [QE][QS2]ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം; [QE]
13. [QS]വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം [QE][QS2]നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം; [QE]
14. [QS]ഞങ്ങളോടൊപ്പം പങ്കുചേരൂ; [QE][QS2]നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”— [QE]
15. [QS]എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ, [QE][QS2]അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ; [QE]
16. [QS]കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു, [QE][QS2]രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു. [QE]
17. [QS]പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ [QE][QS2]വല വിരിക്കുന്നത് എത്ര നിരർഥകം! [QE]
18. [QS]എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു; [QE][QS2]അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു! [QE]
19. [QS]അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്; [QE][QS2]കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു. [QE]
20. {#1ജ്ഞാനം അവഗണിക്കരുത് } [QS]തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, [QE][QS2]ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു; [QE]
21. [QS]ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, [QE][QS2]നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു: [QE][PBR]
22. [QS]“ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? [QE][QS2]പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? [QE][QS2]ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും? [QE]
23. [QS]എന്റെ ശാസനകേട്ട് അനുതപിക്കുക. [QE][QS2]അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, [QE][QS2]എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും. [QE]
24. [QS]എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; [QE][QS2]സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല. [QE]
25. [QS]എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; [QE][QS2]എന്റെ ശാസന സ്വീകരിച്ചതുമില്ല. [QE]
26. [QS]അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; [QE][QS2]അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും— [QE]
27. [QS]അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, [QE][QS2]ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, [QE][QS2]ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ. [QE][PBR]
28. [QS]“അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; [QE][QS2]അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല, [QE]
29. [QS]അവർ പരിജ്ഞാനത്തെ വെറുത്തു [QE][QS2]യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല. [QE]
30. [QS]അവർ എന്റെ ഉപദേശം തിരസ്കരിച്ച് [QE][QS2]ശാസനയെ പുച്ഛിച്ചു, [QE]
31. [QS]അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും [QE][QS2]അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും. [QE]
32. [QS]ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, [QE][QS2]ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും; [QE]
33. [QS]എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും [QE][QS2]അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.” [QE]