1. [QS]ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, [QE][QS2]എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്. [QE][PBR]
2. [QS]നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും, [QE][QS2]ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു. [QE][PBR]
3. [QS]ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല, [QE][QS2]എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല. [QE][PBR]
4. [QS]ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, [QE][QS2]എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും. [QE][PBR]
5. [QS]നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം, [QE][QS2]എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം. [QE][PBR]
6. [QS]ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു. [QE][PBR]
7. [QS]ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു. [QE][PBR]
8. [QS]ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, [QE][QS2]കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും. [QE][PBR]
9. [QS]സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ് [QE][QS2]അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ. [QE][PBR]
10. [QS]നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്, [QE][QS2]എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്. [QE][PBR]
11. [QS]സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, [QE][QS2]എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്. [QE][PBR]
12. [QS]നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു. [QE][PBR]
13. [QS]ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, [QE][QS2]എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു. [QE][PBR]
14. [QS]തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, [QE][QS2]അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു. [QE][PBR]
15. [QS]ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, [QE][QS2]എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു. [QE][PBR]
16. [QS]ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, [QE][QS2]എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. [QE][PBR]
17. [QS]സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, [QE][QS2]എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു. [QE][PBR]
18. [QS]വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, [QE][QS2]എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. [QE][PBR]
19. [QS]സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, [QE][QS2]എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. [QE][PBR]
20. [QS]ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, [QE][QS2]എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്. [QE][PBR]
21. [QS]നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, [QE][QS2]എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. [QE][PBR]
22. [QS]കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, [QE][QS2]എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. [QE][PBR]
23. [QS]വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, [QE][QS2]എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു. [QE][PBR]
24. [QS]സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, [QE][QS2]എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. [QE][PBR]
25. [QS]ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, [QE][QS2]എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. [QE][PBR]
26. [QS]നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, [QE][QS2]എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. [QE][PBR]
27. [QS]അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല,[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE][QS2]എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. [QE][PBR]
28. [QS]നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, [QE][QS2]ആ വഴിയിൽ അമർത്യതയുമുണ്ട്. [QE][PBR]