1. [QS]ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, [QE][QS2]എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല. [QE][PBR]
2. [QS]തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു, [QE][QS2]എന്നാൽ വിശ്വാസഘാതകർ അക്രമങ്ങളിൽ ആസക്തരാണ്. [QE][PBR]
3. [QS]തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, [QE][QS2]വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു. [QE][PBR]
4. [QS]അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല, [QE][QS2]എന്നാൽ സ്ഥിരോത്സാഹിയുടെ ആഗ്രഹങ്ങൾക്കു പരിപൂർണതൃപ്തിവരുന്നു. [QE][PBR]
5. [QS]നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു, [QE][QS2]എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി [QE][QS2]സ്വയം അപമാനം വിളിച്ചുവരുത്തുന്നു. [QE][PBR]
6. [QS]നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, [QE][QS2]എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു. [QE][PBR]
7. [QS]ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു, [QE][QS2]മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു. [QE][PBR]
8. [QS]ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം, [QE][QS2]എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല. [QE][PBR]
9. [QS]നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു, [QE][QS2]എന്നാൽ ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുന്നു. [QE][PBR]
10. [QS]എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്, [QE][QS2]എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്. [QE][PBR]
11. [QS]കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും, [QE][QS2]എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും. [QE][PBR]
12. [QS]സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, [QE][QS2]എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്. [QE][PBR]
13. [QS]ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും, [QE][QS2]എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും. [QE][PBR]
14. [QS]ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്, [QE][QS2]അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. [QE][PBR]
15. [QS]നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു, [QE][QS2]എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] നയിക്കുന്നു. [QE][PBR]
16. [QS]വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, [QE][QS2]എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു. [QE][PBR]
17. [QS]ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, [QE][QS2]എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു. [QE][PBR]
18. [QS]ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, [QE][QS2]എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും. [QE][PBR]
19. [QS]അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, [QE][QS2]എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു. [QE][PBR]
20. [QS]ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, [QE][QS2]ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും! [QE][PBR]
21. [QS]അനർഥം പാപിയെ പിൻതുടരുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു. [QE][PBR]
22. [QS]നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, [QE][QS2]എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു. [QE][PBR]
23. [QS]ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, [QE][QS2]എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു. [QE][PBR]
24. [QS]വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, [QE][QS2]എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. [QE][PBR]
25. [QS]നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു, [QE][QS2]എന്നാൽ ദുഷ്ടരുടെ ഉദരത്തിൽ വിശപ്പിനു ശമനംവരികയില്ല. [QE][PBR]