1. [QS]ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, [QE][QS2]എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു. [QE][PBR]
2. [QS]യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, [QE][QS2]എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു. [QE][PBR]
3. [QS]ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, [QE][QS2]എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു. [QE][PBR]
4. [QS]കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, [QE][QS2]എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു. [QE][PBR]
5. [QS]സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, [QE][QS2]എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു. [QE][PBR]
6. [QS]പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, [QE][QS2]എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു. [QE][PBR]
7. [QS]ഭോഷരിൽനിന്നും അകലം പാലിക്കുക; [QE][QS2]നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല. [QE][PBR]
8. [QS]വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, [QE][QS2]എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു. [QE][PBR]
9. [QS]ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ[* ചി.കൈ.പ്ര. പാപത്തെ ] പരിഹാസത്തോടെ വീക്ഷിക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു. [QE][PBR]
10. [QS]ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, [QE][QS2]മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. [QE][PBR]
11. [QS]ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. [QE][PBR]
12. [QS]ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, [QE][QS2]എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. [QE][PBR]
13. [QS]ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, [QE][QS2]സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. [QE][PBR]
14. [QS]വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; [QE][QS2]നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും. [QE][PBR]
15. [QS]ലളിതമാനസർ സകലതും വിശ്വസിക്കുന്നു, [QE][QS2]വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു. [QE][PBR]
16. [QS]ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, [QE][QS2]എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്. [QE][PBR]
17. [QS]ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, [QE][QS2]കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു. [QE][PBR]
18. [QS]ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, [QE][QS2]വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു. [QE][PBR]
19. [QS]ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; [QE][QS2]നീചർ നീതിനിഷ്ഠരുടെ കവാടത്തിലും. [QE][PBR]
20. [QS]ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു, [QE][QS2]എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്. [QE][PBR]
21. [QS]ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്, [QE][QS2]ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ. [QE][PBR]
22. [QS]തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ? [QE][QS2]എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു. [QE][PBR]
23. [QS]എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും, [QE][QS2]എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു. [QE][PBR]
24. [QS]ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം, [QE][QS2]എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു. [QE][PBR]
25. [QS]സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു, [QE][QS2]എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു. [QE][PBR]
26. [QS]യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, [QE][QS2]അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും. [QE][PBR]
27. [QS]യഹോവാഭക്തി ജീവജലധാരയാണ്, [QE][QS2]അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. [QE][PBR]
28. [QS]ജനബാഹുല്യം രാജാവിനു മഹത്ത്വം, [QE][QS2]എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു. [QE][PBR]
29. [QS]ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്, [QE][QS2]എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു. [QE][PBR]
30. [QS]പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, [QE][QS2]എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്. [QE][PBR]
31. [QS]ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു, [QE][QS2]അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു. [QE][PBR]
32. [QS]ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്. [QE][PBR]
33. [QS]വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു [QE][QS2]എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു.[† ചി.കൈ.പ്ര. എന്നാൽ ഭോഷരുടെ ഹൃദയം അവളെ അറിയുകപോലുമില്ല. ] [QE][PBR]
34. [QS]നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, [QE][QS2]എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം. [QE][PBR]
35. [QS]ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്, [QE][QS2]എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു. [QE][PBR]