1. [QS]സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, [QE][QS2]പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു. [QE][PBR]
2. [QS]ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, [QE][QS2]എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു. [QE][PBR]
3. [QS]യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, [QE][QS2]ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു. [QE][PBR]
4. [QS]സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, [QE][QS2]എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു. [QE][PBR]
5. [QS]ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, [QE][QS2]എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ. [QE][PBR]
6. [QS]നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, [QE][QS2]എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു. [QE][PBR]
7. [QS]ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, [QE][QS2]എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല. [QE][PBR]
8. [QS]ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം. [QE][PBR]
9. [QS]ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, [QE][QS2]എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു. [QE][PBR]
10. [QS]നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; [QE][QS2]ശാസന വെറുക്കുന്നവർ മരണത്തെ പുൽകും. [QE][PBR]
11. [QS]മരണവും പാതാളവും[* മൂ.ഭാ. ഷിയോലും അബദ്ദോനും ] യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; [QE][QS2]മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു! [QE][PBR]
12. [QS]പരിഹാസി ശാസന വെറുക്കുന്നു, [QE][QS2]അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു. [QE][PBR]
13. [QS]സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, [QE][QS2]ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു. [QE][PBR]
14. [QS]വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, [QE][QS2]എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ. [QE][PBR]
15. [QS]പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, [QE][QS2]എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു. [QE][PBR]
16. [QS]യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, [QE][QS2]കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്. [QE][PBR]
17. [QS]സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, [QE][QS2]വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം. [QE][PBR]
18. [QS]ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, [QE][QS2]എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു. [QE][PBR]
19. [QS]അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്. [QE][PBR]
20. [QS]ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, [QE][QS2]എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു. [QE][PBR]
21. [QS]വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, [QE][QS2]എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു. [QE][PBR]
22. [QS]ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, [QE][QS2]എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും. [QE][PBR]
23. [QS]ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; [QE][QS2]സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം! [QE][PBR]
24. [QS]വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു [QE][QS2]അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും. [QE][PBR]
25. [QS]അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, [QE][QS2]എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും. [QE][PBR]
26. [QS]ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, [QE][QS2]കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം. [QE][PBR]
27. [QS]അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, [QE][QS2]എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും. [QE][PBR]
28. [QS]ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, [QE][QS2]എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു. [QE][PBR]
29. [QS]യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു. [QE][PBR]
30. [QS]പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും [QE][QS2]സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു. [QE][PBR]
31. [QS]ജീവദായകമായ ശാസന കേൾക്കുന്നവർ [QE][QS2]ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു. [QE][PBR]
32. [QS]ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, [QE][QS2]എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്. [QE][PBR]
33. [QS]യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, [QE][QS2]വിനയം ബഹുമതിയുടെ മുന്നോടിയാണ്. [QE][PBR]