1. [QS]ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, [QE][QS2]എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു. [QE][PBR]
2. [QS]മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, [QE][QS2]എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു. [QE][PBR]
3. [QS]നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, [QE][QS2]അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും. [QE][PBR]
4. [QS]യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— [QE][QS2]ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും. [QE][PBR]
5. [QS]അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. [QE][QS2]അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം. [QE][PBR]
6. [QS]സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, [QE][QS2]യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു. [QE][PBR]
7. [QS]ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, [QE][QS2]അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു. [QE][PBR]
8. [QS]നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് [QE][QS2]അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്. [QE][PBR]
9. [QS]മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, [QE][QS2]എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു. [QE][PBR]
10. [QS]രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, [QE][QS2]തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല. [QE][PBR]
11. [QS]കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; [QE][QS2]സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്. [QE][PBR]
12. [QS]ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, [QE][QS2]നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്. [QE][PBR]
13. [QS]സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; [QE][QS2]സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു. [QE][PBR]
14. [QS]രാജകോപം മരണദൂതനാണ്, [QE][QS2]എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും. [QE][PBR]
15. [QS]പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; [QE][QS2]അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്. [QE][PBR]
16. [QS]ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, [QE][QS2]വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം! [QE][PBR]
17. [QS]നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; [QE][QS2]തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു. [QE][PBR]
18. [QS]അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; [QE][QS2]ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ. [QE][PBR]
19. [QS]പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, [QE][QS2]അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്. [QE][PBR]
20. [QS]ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, [QE][QS2]യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ. [QE][PBR]
21. [QS]ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, [QE][QS2]ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും. [QE][PBR]
22. [QS]വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, [QE][QS2]എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു. [QE][PBR]
23. [QS]വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, [QE][QS2]അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും. [QE][PBR]
24. [QS]ഹൃദ്യമായ വാക്ക് തേനടയാണ്, [QE][QS2]അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു. [QE][PBR]
25. [QS]ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, [QE][QS2]എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. [QE][PBR]
26. [QS]തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; [QE][QS2]വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും. [QE][PBR]
27. [QS]വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, [QE][QS2]അവരുടെ ഭാഷണം എരിതീപോലെയാകുന്നു. [QE][PBR]
28. [QS]വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, [QE][QS2]പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു. [QE][PBR]
29. [QS]ഒരു അക്രമി അയൽവാസിയെ വശീകരിച്ച് [QE][QS2]അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു. [QE][PBR]
30. [QS]കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; [QE][QS2]ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു. [QE][PBR]
31. [QS]നരച്ചതല മഹിമയുടെ മകുടമാണ്; [QE][QS2]നീതിമാർഗത്തിലൂടെ അതു നേടുന്നു. [QE][PBR]
32. [QS]പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, [QE][QS2]ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ. [QE][PBR]
33. [QS]തീരുമാനങ്ങൾക്കായി നറുക്കിടുന്നു, [QE][QS2]എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു. [QE][PBR]