1. [QS]വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ [QE][QS2]പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ. [QE][PBR]
2. [QS]പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, [QE][QS2]തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു. [QE][PBR]
3. [QS]ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, [QE][QS2]എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു. [QE][PBR]
4. [QS]സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, [QE][QS2]എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു. [QE][PBR]
5. [QS]കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, [QE][QS2]വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല. [QE][PBR]
6. [QS]ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, [QE][QS2]എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു. [QE][PBR]
7. [QS]ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— [QE][QS2]അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! [QE][QS]ദരിദ്രർ അവരോടു കേണപേക്ഷിക്കും [QE][QS2]എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE][PBR]
8. [QS]ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; [QE][QS2]വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും. [QE][PBR]
9. [QS]കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, [QE][QS2]വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും. [QE][PBR]
10. [QS]ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— [QE][QS2]രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം! [QE][PBR]
11. [QS]ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; [QE][QS2]അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു. [QE][PBR]
12. [QS]രാജക്രോധം സിംഹഗർജനംപോലെയാണ്, [QE][QS2]എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും. [QE][PBR]
13. [QS]ഒരു ഭോഷസന്താനം പിതാവിന്റെ നാശം; [QE][QS2]കലഹപ്രിയയായ ഭാര്യയോ, [QE][QS2]നിലയ്ക്കാത്ത ചോർച്ചപോലെയും. [QE][PBR]
14. [QS]വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, [QE][QS2]എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം. [QE][PBR]
15. [QS]അലസത ഗാഢനിദ്ര വരുത്തുന്നു, [QE][QS2]മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു. [QE][PBR]
16. [QS]കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, [QE][QS2]എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും. [QE][PBR]
17. [QS]ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, [QE][QS2]അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും. [QE][PBR]
18. [QS]പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; [QE][QS2]അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്. [QE][PBR]
19. [QS]ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; [QE][QS2]ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും. [QE][PBR]
20. [QS]ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, [QE][QS2]അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും. [QE][PBR]
21. [QS]മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, [QE][QS2]എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു. [QE][PBR]
22. [QS]ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; [QE][QS2]നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്. [QE][PBR]
23. [QS]യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; [QE][QS2]അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും. [QE][PBR]
24. [QS]അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; [QE][QS2]അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല! [QE][PBR]
25. [QS]ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; [QE][QS2]വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും. [QE][PBR]
26. [QS]സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ [QE][QS2]മാനഹാനിക്ക് ഇരയാകും. [QE][PBR]
27. [QS]എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, [QE][QS2]പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും. [QE][PBR]
28. [QS]അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, [QE][QS2]ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു. [QE][PBR]
29. [QS]പരിഹാസിക്കു ന്യായവിധിയും [QE][QS2]ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു. [QE][PBR]