1. [QS]വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; [QE][QS2]അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല. [QE][PBR]
2. [QS]രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; [QE][QS2]അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു. [QE][PBR]
3. [QS]കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, [QE][QS2]എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു. [QE][PBR]
4. [QS]അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; [QE][QS2]തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല. [QE][PBR]
5. [QS]ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, [QE][QS2]എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു. [QE][PBR]
6. [QS]തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, [QE][QS2]എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും? [QE][PBR]
7. [QS]നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; [QE][QS2]അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും. [QE][PBR]
8. [QS]ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, [QE][QS2]തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു. [QE][PBR]
9. [QS]“ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; [QE][QS2]ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും? [QE][PBR]
10. [QS]വ്യാജ അളവും വ്യാജ തൂക്കവും— [QE][QS2]ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു. [QE][PBR]
11. [QS]തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, [QE][QS2]ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു. [QE][PBR]
12. [QS]കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— [QE][QS2]ഇവ രണ്ടും യഹോവയുടെ നിർമിതി. [QE][PBR]
13. [QS]ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; [QE][QS2]ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും. [QE][PBR]
14. [QS]“ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— [QE][QS2]പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു. [QE][PBR]
15. [QS]സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, [QE][QS2]എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം. [QE][PBR]
16. [QS]അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; [QE][QS2]അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക. [QE][PBR]
17. [QS]വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, [QE][QS2]എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും. [QE][PBR]
18. [QS]ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; [QE][QS2]മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്. [QE][PBR]
19. [QS]കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, [QE][QS2]ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്. [QE][PBR]
20. [QS]നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, [QE][QS2]നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും. [QE][PBR]
21. [QS]തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് [QE][QS2]അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല. [QE][PBR]
22. [QS]“ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. [QE][QS2]യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും. [QE][PBR]
23. [QS]വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, [QE][QS2]വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല. [QE][PBR]
24. [QS]മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. [QE][QS2]അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും? [QE][PBR]
25. [QS]ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും [QE][QS2]പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്. [QE][PBR]
26. [QS]ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; [QE][QS2]അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു. [QE][PBR]
27. [QS]യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ[* അഥവാ, ഒരു വ്യക്തിയുടെ വാക്കുകൾ ] ആരാഞ്ഞറിയുന്നു [QE][QS2]അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു. [QE][PBR]
28. [QS]സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; [QE][QS2]സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു. [QE][PBR]
29. [QS]ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, [QE][QS2]നരച്ചതല വൃദ്ധർക്കു ഗാംഭീര്യം. [QE][PBR]
30. [QS]ക്ഷതവും മുറിവും തിന്മയെ[† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] ഉരച്ചുകഴുകുന്നു, [QE][QS2]പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു. [QE][PBR]