1. [QS]രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്; [QE][QS2]തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു. [QE][PBR]
2. [QS]ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു, [QE][QS2]എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു. [QE][PBR]
3. [QS]ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് [QE][QS2]യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം. [QE][PBR]
4. [QS]അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും— [QE][QS2]ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു. [QE][PBR]
5. [QS]ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു, [QE][QS2]ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം. [QE][PBR]
6. [QS]വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം [QE][QS2]ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്. [QE][PBR]
7. [QS]ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും, [QE][QS2]കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല. [QE][PBR]
8. [QS]അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്, [QE][QS2]എന്നാൽ നിഷ്കളങ്കരുടെ പ്രവർത്തനമോ, നേരുള്ളത്. [QE][PBR]
9. [QS]കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ [QE][QS2]മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്. [QE][PBR]
10. [QS]ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു; [QE][QS2]അവരുടെ അയൽവാസിക്ക് അവരിൽനിന്നു യാതൊരുവിധ കരുണയും ലഭിക്കുന്നില്ല. [QE][PBR]
11. [QS]പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു; [QE][QS2]ജ്ഞാനിയെ ഉപദേശിക്കുക, അവർ പരിജ്ഞാനം ആർജിക്കുന്നു. [QE][PBR]
12. [QS]നീതിമാനായവൻ[* നീതിമാനായവൻ, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. ] ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും [QE][QS2]ദുഷ്ടരെ ദുരന്തത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു. [QE][PBR]
13. [QS]ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ [QE][QS2]രോദനത്തിനും ഉത്തരം ലഭിക്കുകയില്ല. [QE][PBR]
14. [QS]രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; [QE][QS2]വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും. [QE][PBR]
15. [QS]നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, [QE][QS2]എന്നാൽ നീചർക്ക് അതു നടുക്കവും. [QE][PBR]
16. [QS]വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ [QE][QS2]മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു. [QE][PBR]
17. [QS]സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും; [QE][QS2]വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല. [QE][PBR]
18. [QS]ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; [QE][QS2]വഞ്ചകർ പരമാർഥിക്കും. [QE][PBR]
19. [QS]കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, [QE][QS2]മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം. [QE][PBR]
20. [QS]ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, [QE][QS2]എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു. [QE][PBR]
21. [QS]നീതിയും സ്നേഹവും പിൻതുടരുന്നവർ [QE][QS2]ജീവനും നീതിയും[† അഥവാ, അഭിവൃദ്ധിയും ] ബഹുമാനവും കണ്ടെത്തും. [QE][PBR]
22. [QS]ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; [QE][QS2]അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും. [QE][PBR]
23. [QS]സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ [QE][QS2]ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു. [QE][PBR]
24. [QS]അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— [QE][QS2]മഹാഗർവത്തോടെ പെരുമാറുന്നു. [QE][PBR]
25. [QS]അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, [QE][QS2]കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു. [QE]
26. [QS]ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. [QE][QS2]എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു. [QE][PBR]
27. [QS]ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— [QE][QS2]ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം! [QE][PBR]
28. [QS]കള്ളസാക്ഷി നശിച്ചുപോകും, [QE][QS2]എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും. [QE][PBR]
29. [QS]ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു. [QE][PBR]
30. [QS]യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന [QE][QS2]യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല. [QE][PBR]
31. [QS]യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, [QE][QS2]എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു. [QE][PBR]