1. [QS]സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; [QE][QS2]ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം. [QE][PBR]
2. [QS]സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: [QE][QS2]അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു. [QE][PBR]
3. [QS]ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; [QE][QS2]എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. [QE][PBR]
4. [QS]വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ [QE][QS2]ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും. [QE][PBR]
5. [QS]ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, [QE][QS2]എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു. [QE][PBR]
6. [QS]കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, [QE][QS2]വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല. [QE][PBR]
7. [QS]ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, [QE][QS2]വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്. [QE][PBR]
8. [QS]ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, [QE][QS2]അവരുടെ ഭീകരവാഴ്ച[* മൂ.ഭാ. കോപത്തിന്റെ ദണ്ഡ് ] അവസാനിക്കും. [QE][PBR]
9. [QS]ഉദാരമനസ്കരായവർ അനുഗൃഹീതർ, [QE][QS2]കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു. [QE][PBR]
10. [QS]പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; [QE][QS2]കലഹവും അധിക്ഷേപവും അവസാനിക്കും. [QE][PBR]
11. [QS]ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് [QE][QS2]രാജാവ് സ്നേഹിതനായിത്തീരും. [QE][PBR]
12. [QS]പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, [QE][QS2]വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു. [QE][PBR]
13. [QS]അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! [QE][QS2]ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!” [QE][PBR]
14. [QS]വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;[† മൂ.ഭാ. ആഴമുള്ള കുഴി ] [QE][QS2]യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു. [QE][PBR]
15. [QS]മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, [QE][QS2]എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു. [QE][PBR]
16. [QS]സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും [QE][QS2]ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും. [QE]
17. {#3ജ്ഞാനിയുടെ സൂക്തങ്ങൾ }{#2ഒന്നാംസൂക്തം } [QS]ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; [QE][QS2]ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക, [QE]
18. [QS]കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും [QE][QS2]അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം. [QE]
19. [QS]നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, [QE][QS2]ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു. [QE]
20. [QS]ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, [QE][QS2]ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ, [QE]
21. [QS]നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് [QE][QS2]നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് [QE][QS2]ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്. [QE]
22. {#2രണ്ടാംസൂക്തം } [QS]ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് [QE][QS2]നിർധനരെ കോടതികയറ്റി തകർത്തുകളയരുത്, [QE]
23. [QS]കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും [QE][QS2]അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും. [QE]
24. {#2മൂന്നാംസൂക്തം } [QS]ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, [QE][QS2]പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്. [QE]
25. [QS]അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും [QE][QS2]നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും. [QE]
26. {#2നാലാംസൂക്തം } [QS]മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ [QE][QS2]അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്; [QE]
27. [QS]അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, [QE][QS2]നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും. [QE]
28. {#2അഞ്ചാംസൂക്തം } [QS]നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന [QE][QS2]പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്. [QE]
29. {#2ആറാംസൂക്തം } [QS]തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? [QE][QS2]അവർ രാജാക്കന്മാരെ സേവിക്കും [QE][QS2]കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും. [QE]