1. [QS]വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, [QE][QS2]ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല. [QE]
2. [QS]പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, [QE][QS2]കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല. [QE]
3. [QS]കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, [QE][QS2]ഭോഷർക്കു മുതുകിലൊരു വടി! [QE]
4. [QS]ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, [QE][QS2]അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും. [QE]
5. [QS]ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ, [QE][QS2]അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക. [QE]
6. [QS]ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് [QE][QS2]സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്. [QE]
7. [QS]മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് [QE][QS2]ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. [QE]
8. [QS]കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് [QE][QS2]ഭോഷനു ബഹുമതി നൽകുന്നത്. [QE]
9. [QS]മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് [QE][QS2]ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. [QE]
10. [QS]കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ് [QE][QS2]ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ. [QE]
11. [QS]നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ, [QE][QS2]ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും. [QE]
12. [QS]സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ? [QE][QS2]ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്. [QE][PBR]
13. [QS]അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! [QE][QS2]ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!” [QE]
14. [QS]ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, [QE][QS2]അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. [QE]
15. [QS]അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; [QE][QS2]അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്. [QE]
16. [QS]വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, [QE][QS2]താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു. [QE][PBR]
17. [QS]താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, [QE][QS2]വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്. [QE][PBR]
18. [QS]അയൽവാസിയെ ദ്രോഹിച്ചിട്ട്, [QE][QS2]“അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ; [QE]
19. [QS]മാരകമായ തീജ്വാല [QE][QS2]ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം. [QE][PBR]
20. [QS]വിറകില്ലായെങ്കിൽ തീ കെട്ടുപോകും; [QE][QS2]പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും. [QE]
21. [QS]കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, [QE][QS2]കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു. [QE]
22. [QS]ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; [QE][QS2]അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. [QE][PBR]
23. [QS]ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ [QE][QS2]മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്. [QE]
24. [QS]ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, [QE][QS2]എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു. [QE]
25. [QS]അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, [QE][QS2]ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. [QE]
26. [QS]അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, [QE][QS2]അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും. [QE]
27. [QS]ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; [QE][QS2]താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും. [QE]
28. [QS]വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, [QE][QS2]മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു. [QE][PBR]